Wednesday 8 July 2015

അല്മായശബ്ദം: 'ഇഴഞ്ഞിട്ടാണെങ്കിലും മുമ്പോട്ടുതന്നെ നീങ്ങുക'

അല്മായശബ്ദം: 'ഇഴഞ്ഞിട്ടാണെങ്കിലും മുമ്പോട്ടുതന്നെ നീങ്ങുക': റവ.ഡോ. ജെയിംസ് ഗുരുദാസ് സി.എം.ഐ. ( 2015 മെയ് 30 ശനിയാഴ്ച രാവിലെ 10-ന്  കെ.സി.ആര്‍.എം. കുടുംബസംഗമവും കണ്‍വെന്‍ഷനും  ഉദ്ഘാടനം ചെയ്തുകൊണ്ട്...



"ഭൂമിയില്‍ നിങ്ങള്‍ ആരെയും 'പിതാവേ' എന്ന് വിളിക്കരുത്"(വി.മത്തായി 23 ന്‍റെ 9 ) ഈ വചനം ക്രിസ്തുവിന്റെ വളരെയധികം ആലോച്ചനാമ്രിതമായ ഒരു കല്പനയാകയാല്‍, ഏറെനാളായി ഞാന്‍ ഈ കാര്യം ഉയര്‍ത്തികാട്ടിയിരുന്നു ഞാന്‍ സ്നേഹിക്കുന്നവരോട്‌ .. ..എന്നാല്‍ ദൈവനടത്തിപ്പായി പലരും ഇത് ശരിവച്ചതിന്റെ ഉദാഹരണമാണ് "പുരോഹിതരെയും മെത്രാന്മാരെയും 'അച്ച'നെന്നും 'പിതാ'വെന്നും വിളിക്കുന്നത് ബൈബിള്‍ വിരുദ്ധമാണെന്നും "കത്തനാരെന്ന" വാക്കാണ് സമുചിതമെന്നും kcbc.യോഗങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നത്  വായിച്ചപ്പോള്‍ വല്ലാത്ത ഒരു സുഖം ! ഇന്ന് നിലവിലുള്ള സകല തെമ്മാടിപുരോഹിതനെയും അവനര്‍ഹിക്കാത്ത ബഹുമാനം കൊടുത്ത് വീണ്ടും അഹങ്കരിച്ചവശനാകാന്‍ നാം സഹായിക്കുന്നു എന്നതൊരു 'ക്രിസ്തുനിഷേധം' തന്നെയാണ് ! ക്രിസ്ഥിയാനീ  എന്നാണു നീ നിന്‍റെ ക്രിസ്തുവിനെ അനുസരിക്കുന്നത് ?

"തിരുമേനി പീലാസായില്‍,തിരുരക്തമാക്കാസായില്‍ ;

വചനമാം തിരുമേനി പിന്നേതു ളോഹയില്‍ ?

'തിരുമേനീ'എന്ന് വിളിച്ചപമാനിക്കല്ലേ ,പാപം!

സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും"

എന്ന് ഞാന്‍  (അപ്രിയ യാഗങ്ങളില്‍ ) പാടിയത് സത്യമാകുന്ന സന്തോഷമാണിന്നെന്റെ ഉള്ളിലാകെ !

No comments:

Post a Comment

Note: only a member of this blog may post a comment.