Sunday 26 July 2015

അല്മായശബ്ദം: ശിരോവസ്ത്രത്തിൽനിന്നും കന്യാത്രീകളെ മൊചിപ്പിക്കണം....

അല്മായശബ്ദം: ശിരോവസ്ത്രത്തിൽനിന്നും കന്യാത്രീകളെ മൊചിപ്പിക്കണം....: കന്യാസത്രീകൾക്ക് ശിരോ വസ്ത്രം ആവശ്യമോ?  കന്യാസത്രീകൾക്കിടയിൽ ഹിതപരിശോധന നടത്തണം എക്‌സ് പ്രീസ്റ്റ്സ് ആൻഡ്‌ നൺസ് അസോസിയേഷൻ.  സി.ബി. എസ്.ഇ...





റോമാപ്പട്ടണത്തിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന നമ്മുടെ വത്തിക്കാന്‍ രാജ്യത്തില്‍നിന്നും സായംസന്ധ്യകളില്‍ മദ്യശാലകളിലെയ്ക്കും നിശാക്ലബുകളിലെയ്ക്കും അനുസ്യൂതം കയറിയിറങ്ങേണ്ടുന്ന വത്തിക്കാന്‍ പുരോഹിതവര്‍ഗത്തിനു, ഓര്‍ത്തഡോക്‍സ്‌ സഭകളിലെ പുരോഹിതരുടെ താടിമീശയും തൊപ്പിയും ളോഹയും വലിയൊരു                                                    വേഷപ്രസ്നംതന്നെയായതിനാല്‍, വത്തിക്കാന്‍ പണ്ടുപണ്ടേ പുരോഹിതസൌകര്യാര്‍ത്ഥം  ഇങ്ങിനെ നിയമം രൂപകല്പനചെയ്തത്! ളോഹയില്ലെങ്കില്‍ ആരും ആരെയും ഇരുളില്‍ തിരിച്ചറിയില്ലല്ലോ ? പക്ഷെ മണവാട്ടിമാര്‍ മതില്‍ചാടാതെയിരിക്കാന്‍, കാലേകൂട്ടി അവരുടെ 'തല' പളനിമോടലാക്കിയാല്‍ / 'തിരുപ്പതിമുണ്ഡനം' ചെയ്‌താല്‍ എവിടെ ഇവറ്റകള്‍ പിന്നെ മതില്ചാടും ? കൂട്ടിലടച്ച പട്ടിയെ വീണ്ടും ചങ്ങല ഇട്ടു കെട്ടുന്നതുപോലെ ഒരു 'ടബ്ബിള്‍ കെയര്‍' ,അത്രതന്നെ ! സ്വര്‍ഗത്തിലിരിക്കുന്ന പാവം നസരായനു  ശ്രീക്രിഷ്ണനെപ്പോലെ ആയിരമായിരമായി മണവാട്ടിമാരെ കന്യകളെന്ന വ്യാജേന, ശേഷം  അജങ്ങളെ  വിശുദ്ധിയുടെ മറവില്‍ വീണ്ടും ആകര്‍ഷിക്കാന്‍ പൌരോഹിത്യ കുബുദ്ധി ആലോചിച്ചുറച്ചതോർത്താൽ, ഹേ കുടിലതേ,നിന്റെ പേര് കത്തനാരെന്നോ?അതോ പാതിരിയെന്നോ?എന്ന് ആരും ചോദിച്ചുപോകും !  

സ്വവര്‍ഗരതിക്കാരെയും വിവാഹിതരായി വിശുദ്ധരാക്കിയ നമ്മുടെ നല്ലവനായ പോപ്പിന് ഈ പാവം മണവാട്ടിമാരുടെ തലമുണ്ഡനം നിര്ത്തലാക്കാം / ശിരോവസ്ത്രവും വേണ്ടെന്നു വയ്ക്കാം ..മാറ്റുവീന്‍ ചട്ടങ്ങളെ ! അവരും മനുഷ്യരാകട്ടെ....

No comments:

Post a Comment

Note: only a member of this blog may post a comment.