Sunday 5 July 2015

അല്മായശബ്ദം: യേശുവും ക്രിസ്തുവും വിവാദ ചിന്തകളും

അല്മായശബ്ദം: യേശുവും ക്രിസ്തുവും വിവാദ ചിന്തകളും: By ജോസഫ് പടന്നമാക്കൽ 'ജീസസ്' അഥവാ 'യേശു'വെന്ന നാമം ഹീബ്രു വാക്കായ 'യെഷുവാ' യിൽ നിന്നും ഗ്രീക്ക് തർജിമയിൽക്കൂടി  ല...



 "ഓം, അമേൻ പദങ്ങളും സാമ്യമുണ്ട്" എന്ന ജോസഫ്‌ മാത്യു സാറിന്റെ പ്രസ്താവന ഒന്ന് തിരുത്തിയെ മതിയാവൂ..കാരണം "ആമ്മേൻ "എന്നാൽ "അപ്രകാരം തന്നെ "എന്ന് ഓരോ  വിശ്വാസിയും കത്തനാരോട് സമ്മതിക്കുന്നതായുള്ള മൊഴിയാണ് ! പക്ഷെ "ഓം" അതല്ല, അവതമ്മില്‍ ഒരു സാമ്യവുമില്ലതാനും ...  ഓം എന്നാൽ "നാദബ്രഹ്മം"! , ബ്രഹ്മത്തിന്റെ നാദഭാവം,"ശബ്ടഭാവം" എന്നേ വരികയുള്ളൂ ! 'മാണ്ഡ്ക്കോപനിഷത്തു' അവിടുന്ന് ഒന്ന് വായിച്ചുനോക്കൂ ...  അച്ചായന് വേണമെങ്കിൽ "ആദിയിൽ വചനമുണ്ടായിരുന്നു , വചനം ദൈവത്തോടുകൂടിയായിരുന്നു ,വചനം ദൈവമായിരുന്നു "എന്ന ബൈബിളിലെ  വരികളോട് "ഓം" നെ കഷ്ടിച്ചു ചേര്ക്കാം ..  എത്രയൊക്കെ സാമ്യഭാവം ഈ രണ്ടു മതങ്ങളുതമ്മില്‍ ഉണ്ടെന്നു ആരൊക്കെ വാദിച്ചാലും , കത്തനാര് അടിസ്ഥാനം അട്ടിമറിച്ച മതമാണ്‌ ഇന്നത്തെ (കര്‍ത്താവിന്റെ മതമായ ജീവനരീതിയ്ക്ക് വിപരീതമായ ) പുരോഹിതമതമായ socalled ക്രിസ്തുമതമെന്നതില്‍ തെല്ലും സംശയമില്ല ! കര്‍ത്താവേ രക്ഷിക്കണേ /മാതാവേ രക്ഷിക്കണേ/പുണ്യാളരേ രക്ഷിക്കണേ എന്നൊക്കെ തന്നില്‍നിന്നും അന്യമായ ഏതോ  ഒരു ശക്തിയോടു പ്രാര്‍ഥിക്കുന്ന യാചകമനമാണ് ക്രിസ്ഥിയാനിക്ക് പള്ളി സമ്മാനിച്ചത്‌ !എന്നാല്‍ "അഹം ബ്രഹ്മം " ഞാനും ദൈവവും ഒന്നാകുന്നു, എന്ന ദൈവീകപദവിയിലേക്ക് നമ്മെ ഉയര്‍ത്തുന്നതാണ് ഭാരതീയ മതം ! "ദൈവദാസന്മാരും" ദൈവത്തിന്റെ അടിമകള്മാണ് നാമെന്നു ക്രിസ്തുമതവും/ഇസ്ലാമും പഠീപ്പിക്കുമ്പോള്‍ , മുപ്പത്തിമുക്കോടി ദേവതകളില്‍ ഒന്നാണ് നമെന്ന് ഹിന്ദുമതവും കാലത്തിന്‍റെ ചെവിയിലോതുന്നു !ഇതില്‍ ഏതാണ് ധാന്യം ,അഭികാമ്യം /പുണ്യം ? എത്രയൊക്കെ മതതീവ്രവാദം ഇസ്ലാം മുഴക്കിയാലും/എത്രയൊക്കെ ആനുകൂല്യം കൊടുത്താകര്ഷിച്ചു ജനത്തെ വലയ്ക്കാന്‍ മതത്തില്‍ചേര്ത്താലും ഇന്നേയ്ക്ക് നൂറുകൊല്ലത്തിനകം ഭാരതീയ വേദാന്തമതം സമാനതകളില്ലാതെ ലോകമെങ്ങും വ്യാപിക്കും ! അനന്യനായ ദൈവത്തെ അന്യമാക്കിയ മതചിന്തകളെ നിങ്ങള്ക്ക് ഹ കഷ്ടം !

No comments:

Post a Comment

Note: only a member of this blog may post a comment.