Tuesday 15 May 2018

മതമില്ലാത്ത മനുഷ്യർ !

ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചു ബൈബിളിലെ പഴയനിയമ പുസ്തകത്തിലെ ഏറിയ പ്രവാചകന്മാരും മുൻകൂട്ടി പ്രവചിച്ചതുപോലെ , ഭാരത വേദാന്ത സനാതനമതം ലോകമാകെ  വളരെ വേഗം നിറയുമെന്നു ഒട്ടനവധി പടിഞ്ഞാറൻ പ്രവാചകന്മാരും ദീഘദർശികളും ചിന്തകന്മാരും കഴിഞ്ഞ നൂറ്റാണ്ടുകളിൽ  പ്രവചിച്ചതായി ലോകമിന്ന് വായിച്ചറിയുന്നു!]

മിഖായേൽ നോസ്ട്രഡാമസ് [1503 -1566 ] '' Hinduva  will  become  the  religion  in  europe  , but  the  famous  city  of  europe  will  become  the  capital " എന്ന് കാലേകൂട്ടി പ്രവചിച്ചിരുന്നു!

ലിയോ ടോൾസ്റ്റോയ് [1828 -1910 ]'' Hindus  and  Hindutva will  one  day  rule  the world  , because  this  is  a  combination  of  knowledge  and  wishdom '' എന്ന് പറഞ്ഞിരിക്കുന്നു!

ബെർണാഡ് ഷ്വ[1856 -1950 ] '' The  entire  world  will  accept  Hindu  Religion  one  day  and  if  it  can  not  even  accept  Hindutva  one  day  and  Hindu  will  be  The  Religion  of  those  who  have  studied  in  the  world  "എന്ന് കാലത്തിന്റെ ചെവിയിലോതി!

ആൽബർട്ട് ഐൻസ്റ്റീൻ [1879 -1955 ]'' I  understand  that  through  his  intelligence  and  awareness  he  did  that  which  the  Jews  could  not  do . In  Hinduism  it  is  the  power  that  can  lead  to  peace '' എന്നും കാലത്തോട് വിളമ്പരം ചെയ്തിരിക്കുന്നു! 

ലോകത്തിനു, ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ എന്നെങ്കിലും സ്നേഹിക്കാനാകണമെങ്കിൽ ''ഭഗവത് ഗീത'' പഠിച്ചു, ആത്മതത്വം ഹൃദയത്തിലാക്കിയെങ്കിലേ സാധ്യമാവൂ..! ആത്മജ്ഞാനം നേടാൻ ലോകമേ ''ഗീത'' പാടൂ  ..

മനുഷ്യന് എന്നെങ്കിലും "ശത്രുവിനെ സ്നേഹിക്കാനാകണമെങ്കിൽ '' അവൻ തത്വമസി '' എന്തെന്നറിഞ്ഞേ മതിയാവൂ..! ''അഹം ബ്രഹ്‌മാസ്‌മി'' എന്ന് ശബരിമലയിൽ പോകാതെതന്നെ  മനസിലാക്കണം!     

ഇന്ന് ലോകമാകെ പടർന്നു വിലസുന്ന ഈ ക്രിസ്തീയ മതങ്ങളുടെ  ആത്മാവിനെ കുരിശിലേറ്റിയ പാസ്റ്റർ പാതിരിമോന്മാർ [ക്രിസ്തുവിനെ വിറ്റു ആർഭാടങ്ങൾ വാങ്ങിയ ഭക്തിവ്യവസായികൾ] ഒന്നാകെ ചത്തൊടുങ്ങുന്നു കാലം വരും മുൻപേ, ഭാരതത്തിന്റെ സനാതനമതം ലോകമാകെ മാനവ ഹൃദയങ്ങളിൽ നിറഞ്ഞു വിളയാടും സംശയമില്ല! 
അതിനായി കാലമൊരുങ്ങിയതിന്റെ സൂചനയാണീ ഹിന്ദുമൈത്രിയുടെ ഭാഗവതസ്‌നേഹം! ''ജാതി രാഷ്ട്രീയ'' ഭേതചിന്തകൾ  വെടിഞ്ഞു ഒരുകുടക്കീഴുത്തിൽ ഭാരത ജനതയുടെ  മനസുകൾ ഒരുമിക്കേണ്ട കാലം അണഞ്ഞിരിക്കുന്നു    !

എന്നെ ഗർഭാവസ്ഥയിലേ പുരോഹിതനാക്കാൻ നേർന്നു  എന്റെ അമ്മ എന്നെ പ്രസവിച്ച നാൾ മുതൽ  ഈ കുറിപ്പെഴുതാൻ എന്നെ കാലം കരുതിയോമനിച്ചതു, ഒരു ഉദാഹരണം മാത്രം! 

കുര്ബാനചൊല്ലുന്ന കത്തനാരുടെ സംഗീതവാസന ജനമറിയാൻ ''ഹൂത്തോമോ'' എന്നൊരു 'സോളോ' കുർബാനയുടെ ഒടുവിൽ സഭ ഘടിപ്പിച്ചിട്ടുണ്ട്! ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പാതിരിമാർക്കു പള്ളിയിൽ 'സോളോ' പാടാൻ ഒരു 'ഹൂത്തോമോ' എഴുതിക്കൊടുക്കാൻ വിവാഹിതനായ ഒരു മെത്രാൻ [കോർ എപ്പിസ്കോപ്പാ] എന്നോടാവശ്യപ്പെട്ടു !  ഞാൻ ക്രിഷ്ണനോടും ക്രിസ്തുവിനോടും   ചോദിച്ചൊരു പാട്ടു വാങ്ങി ,ആ കോർ എപ്പിസ്കോപ്പയ്ക്ക് കൊടുത്തു!   

'' ശത്രുവെ സ്നേഹിക്കാ'' നോതീ , ''എന്തിനതിന്നായ്'' ഹൃദയങ്ങൾ ;
''ശത്രുവിലും നിന്നിലുമൊരുപോൽ ചലനാധാരമതാത്മൻ ഞാൻ!''

'ഹൂത്തോമ' യുടെ ഈ പല്ലവിയിൽ , ഒന്നാമത് ക്രിസ്തുവും , രണ്ടാമത് രണ്ടായിരം കൊല്ലങ്ങളായി ജനങ്ങളും , മൂന്നാമതായി ക്രിഷ്ണന്റെ  ഗീതയിലെ ആത്മോപദേശവും ചേരുന്നു!

ആകയാൽ എന്റെ ജനമേ, മാറ്റുവിൻ ചട്ടങ്ങളെ, മാറ്റുവീൻ  ശീലങ്ങളെ, മാറ്റുവിൻ വിശ്വാസങ്ങളെ,  മാറ്റുവിൻ മതങ്ങളെ,  പള്ളികൾ വിട്ടോടുവീൻ..  ഹൃദയമാണ് ദേവാലയം എന്ന് തിരിച്ചറിയുവിന് ...                      
 ഇനിയെങ്കിലും ക്രിസ്തുവും കൃഷ്ണനും ജയിക്കട്ടെ ! ജീവിക്കട്ടെ മാനവ ഹൃദങ്ങളിൽ, അവരുടെ മനനങ്ങളിൽ !  ആമ്മേൻ !

ഹൂത്തോമോ... 
'' ശത്രുവെ സ്നേഹിക്കാ'' നോതീ , ''എന്തിനതിന്നായ്'' ഹൃദയങ്ങൾ ;
''ശത്രുവിലും നിന്നിലുമൊരുപോൽ ചലനാധാരമതാത്മൻ ഞാൻ!''

''ഞാനേ മുന്തിരി, ചില്ലകളീ ഓരോ ജീവനുമതു സ്നേഹാൽ; 
എന്നിൽ വസിക്കത്തോൻ മൃതനായ്, ഫലമേകാത്തരുവിന് സമനായ്''

"താതാ നീ എന്നിലുമതുപോൽ നിന്നിലീ ഞാനും മരുവുന്നു;  അതുപോലീ മനുജരു നമ്മിൽ മേവാൻ സ്നേഹമിവർക്കരുളൂ"

എന്നരുളിയ നിൻ സ്നേഹമൊഴി ഞങ്ങളിൽ സ്നേഹമൊഴുക്കണമേ; 
കനിവേ, നിൻ അറിവിന് കിരണം ഇരുളാമഞ്ജത മാറ്റണമേ.... 
samuelkoodal 9447333494 
  

No comments:

Post a Comment

Note: only a member of this blog may post a comment.