Saturday 5 May 2018

പെരുവിരൽ തുമ്പിലെ വിരലടയാളം!  
  
നമ്മുടെ പെരുവിരൽ തുമ്പിലെ വിരലടയാളം പോലെയാണ് നാനാത്വമാര്ന്ന ഏകത്വത്തിലെ മാനവ ജന്മങ്ങൾ ! ഈ ''ഭാരതീയ സനാതന വേദാന്ത സത്യം'' മനസിലാക്കിയ  ഭാരതാമ്മയുടെ ഒരുമോനും  ഈ നിമിഷം മുതൽ,  കാലം നമുക്കു തന്ന വരദാനമായ ''ഗാനഗന്ധർവൻ ദാസേട്ടനെ'', ''അവനെ കുരിശിക്ക'' ''അവനെ  കുരിശിക്ക'' എന്ന് മീഡിയയിലൂടെ ഈ ദിനങ്ങളിൽ ഇനിമേലിൽ ആർത്തുവിളിക്കില്ല നിശ്ചയം!  

''ജനം എന്നെ ആരെന്നു പറയുന്നു'' എന്ന ശ്രീയേശുവിന്റെ ,[അവന്റെ  ശിഷ്യന്മാരോടുള്ള] ഒരു ചോദ്യത്തിന്, അവരവർക്കു തോന്നിയ പോലെ ഓരോ  ഉത്തരങ്ങൾ അവരാനേരം തമ്പുരാനോട് വിളമ്പിയെങ്കിലും, ''ഫൈനൽ റിസൾട്'', "അവനെകുറിശിക്ക, അവനെ കുരിശിക്ക'' എന്ന് മാത്രമായിരുന്നു! [നാം കേട്ടതല്ലേ?] അതാണ് കലികാല മാനവികത! 

"അവനെകുറിശിക്ക'' എന്നാർത്തിടുന്നാദം
 പരിസരമെങ്ങും മുഴങ്ങിടുമ്പോൾ,
 ''അവനെ കുരിശിക്കരുതേ'' യെന്നൊരുനാവും
 കനിവാർന്നു ചൊന്നതില്ലാ ലാസറും! '' 

[സാമസംഗീതത്തിലെ എന്റെ ഒരു പല്ലവി ഞാൻ അറിയാതെ പാടിപ്പോയി!] ഇതാണ് മനുഷ്യൻ ! പച്ചയായ പരനാറികളായാ ഈ പേക്കോലങ്ങൾ, നാമെന്ന മനുഷ്യർ! അക്കൂട്ടത്തിൽ മരിച്ചവരിൽ നിന്നും ക്രിസ്തു ഉയർപ്പിച്ച ലാസറെന്ന പരനാറിയും!

ദാസേട്ടനെ പണിയാൻ കളർളോഹകൾ [ഒരു മെത്രാൻകുഞ്ഞു വരെ ] കൈവശമുള്ള ഏക വിദ്യയെന്ന ''കൂദാശയുമായി'' ഇറങ്ങിയപ്പോൾ, ഇത്രയെങ്കിലും  എഴുതാതെനിക്കുറക്കം വരികയില്ല! അതുകൊണ്ടാണീ കുറിമാനം  എഴുതുന്നത്! മാപ്പു മാളോരേ മാപ്പു!

നാസറായനെ  ലോകഗുരുവാക്കിയതവനിലെ ജന്മവാസനയാണ്! അല്ലാതെ നമ്മളാരുമല്ല! അതുപോലെ ദാസേട്ടനെ ലോക ഗായകനാക്കിയത് നല്ലലാരുമല്ല! എന്നിരിക്കെ ആ നാദം കേട്ട് ഇത്രനാളും കുളിരണിഞ്ഞ  നന്ദിയുള്ള ഒരു നാറിക്കും, ദാസേട്ടനെ ഇനി വിരലുകൊണ്ടുപോലും  നാറ്റിക്കാനാവില്ല! അതിനു മാനവരാരുമല്ല ! കാരണം അവനൊരു ദേവസങ്കല്പമാണ്! ഇതു കള്ളമല്ല! 
 please understand!    samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.