Sunday 20 May 2018

''ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ്'' !

'ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ്'' എന്ന ചൊല്ല് കണക്കെ , ഇന്ന് നമ്മുടെ നിയമസഭാമന്ദിരത്തിനു മുൻപാകെ ''church act '' നടപ്പിലാക്കാൻ,  തപസു ചെയ്യാൻ പോയ ക്രിസ്തീയരോട് എന്റെ ''അഭിവാദനങ്ങൾ'' അർപ്പിച്ചുകൊണ്ടിതു കുറിക്കുന്നു!

ക്രിസ്തീയരായ നാം, ക്രിസ്തുവിനെപ്പോലെ ചമ്മട്ടിയുമായി പള്ളിയിൽ പോകേണ്ടതിനു പകരം, തലസ്ഥാനനഗരിക്കും നാണക്കേടുണ്ടാക്കാൻ ഈ മിനക്കെട്ടപണിക്കു പോകേണ്ടതുണ്ടായിരുന്നോ?

 ''left  right '' , '' left  right ''  , ''left  right '' പട്ടാളമാർച് പോലെ ഭരണം നടത്തുന്ന കേരളരാഷ്ട്രീയക്കാരോട്, പള്ളിയിലെ പാതിരിയുടെ കൊള്ളത്തരങ്ങളും കൊള്ളരുതായ്മയും വർണ്ണിച്ചാൽ ആരവിടെ കേൾക്കാൻ!? ''കയ്യപ്പായും പീലാത്തോസും'' ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് പ്രിയരേ! ''ജനത്തെ കുരിശിക്ക'' എന്ന ഏക ലക്ഷ്യമേ മതരാഷ്ട്രീയക്കാർക്കെക്കാലവും ഉണ്ടായിട്ടുള്ളൂ! ''തമ്മിൽ ഭേദം തൊമ്മൻ'' എന്ന് പറയാൻ ഇതിൽ തൊമ്മനേതാണെന്നു ആർക്കറിയാം ?

നമ്മുടെ പണംകൊണ്ട് നമ്മെ ചൂഷണം ചെയ്യുവാൻ കൂദാശക്കച്ചവടത്തിനായി, കത്തനാർക്കു പള്ളിയെന്ന വ്യവസായ സ്ഥാപനം ഉണ്ടാക്കിക്കൊടുത്തിട്ടാ ''പകൽ കൊള്ള'' കൊള്ളയാണെന്നു മനസിലാക്കിയപ്പഴെങ്കിലും, കർത്താവിനെ ഓർത്ത് [അനുസരിച്ചു] പള്ളിയിൽ നാം പോകാതിരുന്നാൽ പോരെ ? നമ്മുടെ വോട്ടെല്ലാം കത്തനാരുടെ കീശയിലാണെന്നു രാഷ്ട്രീയക്കാർ കരുത്തുന്നിടത്തോളം കാലം, രാഷ്ട്രീയക്കാർ ജനത്തെ കണ്ട ഭാവം കൂടി നടിക്കില്ല നിശ്ചയം! വെറുതെ വെയില് കൊള്ളുന്നത് മിച്ചം!

പകരം നിങ്ങൾ പുരോഹിത അടിമത്വത്തിൽ നിന്നും ഒരിക്കലായി രക്ഷപെടുവിൻ! ഇവറ്റകളുടെ കുർബാന, കുമ്പസാരം, കൂദാശകൾ വെടിഞ്ഞു നമുക്ക് ഭാരതത്തിലെ ബഹുസഹസ്രം ജനതയോടൊപ്പം ജീവിച്ചു മണ്ണടിയാം! ''ന്യൂനമർദ്ദ'' മെന്ന നാണംകെട്ട പേരും നമുക്കില്ലാതാകും !

പഴയ നിയമങ്ങൾ തിരുത്തി, പുതിയ നിയമങ്ങൾ നിർമ്മിക്കാൻ മനസുള്ള ഒരു രാഷ്ട്രീയ കക്ഷിയെ വേഗം ഭരണത്തിലാക്കുവീൻ ! അവർ നിങ്ങളുടെ കണ്ണീരൊപ്പും!  പാതിരിപ്പടയുടെ ചൂഷണപ്പണം രാഷ്ട്ര നന്മയ്ക്കായി അവർ പിടിച്ചെടുക്കും നിശ്ചയം!  അന്ന് കലഹത്തിറെ പള്ളികൾ [''കള്ളന്മാരുടെ ഗുഹകൾ''] സർക്കാർ ഏറ്റെടുത്തു പൊതുസ്വത്തായി ഉപയോഗിക്കും! കൂദാശപ്പണി നഷ്ടപ്പെട്ട പാതിരിമാർ , വേറെ പണിതേടിയലയും! അങ്ങിനെ മെയ്യനങ്ങാതിരുന്ന അവനും അദ്ധ്വാനിക്കുന്നവനാകും , ദൈവാരാജ്യത്തിന് യോഗ്യനാകും! 

അന്ന് ഓരോ പഞ്ചായത്തുകളിലും കൂദാശയില്ലാത്ത ''കോമൺ                ഇലക്ചറിക് സെമിത്തേരികൾ'' സര്ക്കാര് നിർമ്മിച്ച് നടപ്പിലാക്കും! അതോടെ ''എവിടടക്കുമെന്ന'' ക്രിസ്ത്യാനിയുടെ ശരീരത്തെച്ചൊല്ലിയുള്ള തേങ്ങൽ നിലയ്ക്കും! ശുഭം! 
samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.