Tuesday 29 May 2018

കായേനും ഭരതനും!

ബൈബിളിലെ ആദിമന്റെ മൂത്ത പുത്രൻ "കായേൻ '' അസൂയമൂലം അവന്റെ ഏക സഹോദരൻ "ഹാബേലിനെ "കൊല്ലുന്നു! സൺഡേസ്കൂളിലെ ഒന്നാം ഗുണപാഠം!  എന്നാൽ രാമായണത്തിലെ ദശരഥപുത്രൻ ''ഭരതൻ'' അവന്റെ ജേഷ്ഠൻ ''രാമന്റെ'' ചെരുപ്പുകൾ രാജസിംഹാസനത്തിൽ വച്ച് വന്ദിച്ചു , രാമാനുവേണ്ടി [വെറും പകരക്കാരനായി] 14  വര്ഷം സ്വയം സിംഹാസനത്തിൽ ഇരിക്കാതെ  രാജ്യം ഭരിക്കുന്നു! അസൂയ ഗുണപാഠമാക്കിയ മെഡിറ്ററേനിയൻ മതങ്ങളിലെ വിശ്വാസി സഹോദരങ്ങൾ ഇന്നും തമ്മിൽത്തല്ലി കഴിയുന്നു ഓരോ ഭവനങ്ങളിലും, ഓരോ നാടുകളിലും [ക്രിസ്തുവിന്റെ നല്ലസാക്ഷികളായി] ! 

ഇന്നലെ ഡാളസിലെ ഒരു പെന്തക്കോസ്‌ സഹോദരൻ എന്നോട്, അവന്റെ സഹോദരി നാട്ടിലെ അവന്റെ സ്വത്തു കൈക്കലാക്കാൻ കാണിച്ച വൻ ചതിയുടെ കഥ വിവരിച്ചപ്പോൾ , കഴിഞ്ഞയാഴ്ച ഞാനറിഞ്ഞ ജെട്ടിക്കുന്ന കഥ,  ന്യൂയോർക്കിലെ [റാന്നീക്കാർ] സഹോദരങ്ങൾ നാട്ടിലെ കുടുംബസ്വത്തായി വെറും അൻപതുസെന്റിന്‌ വേണ്ടി പത്തനംതിട്ട കോടതിയും പോലീസ് സ്റ്റേറ്ഷനും നിരങ്ങുന്നതു ഞാൻ  ഓർത്തുപോയി!

മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ കേട്ട് മടുത്ത ഇവരുടെ സഹോദരിയാണ് അനുജന് വേണ്ടി കേസ് നടത്തിക്കുന്നതു! സഹോദരങ്ങളുടെ വഴക്കുതീർക്കാൻ , ഒന്ന് മീഡിയേറ്റർ ആകാൻപോലും  വിസമ്മതിക്കുന്ന കാശുപിരിയൻ കള്ളപുരോഹിതൻ കാരണം ജേഷ്ഠനും ഭാര്യയും പള്ളിയെ വെറുത്തു; മാർത്തോമാ സഭയെയും വെറുത്തു! അവർ എന്നെപ്പോലെ ''മതമില്ലാമതത്തിലായി'' ''ഹൃദയം ദേവാലയം'' , ഹല്ലേലുയ്യാ..!

രാമായണത്തിലെ ''ലക്ഷ്മണന്റെ'' ഗുണമറിയാത്ത കലികാല ''മൂറോൻ സന്തതി'', സ്വന്തം ജേഷ്ഠസഹോദരൻ ഗൾഫിൽ ആകയാൽ അവന്റെ ഭാര്യയെകൂടി കിടക്കറയിൽ  വരുതിയിലാക്കുന്നു! ജേഷ്ഠനിനിയും വിവാഹമോചനം മതിപോലും! വാഴ്ത്തപ്പെട്ട ക്രിസ്തീയ കുടുംബം! 

എനിക്കും ''ലോത്താകണം'' എന്ന് വാശി പിടിക്കുന്ന  തന്തയ്ക്കു പിറക്കാത്ത ''തന്തമാരെ'' എനിക്കറിയാം! മൂറോൻ പൂശിയ വാഴ്ത്തപ്പെട്ട തന്തമാർ! പാസ്റ്റർ മലർത്തി മുക്കിയ മോനും ഇതുതന്നെ ; പാസ്റ്ററും !

സൺഡേസ്കൂൾ ബോയ് സ്വന്തം മാതാവിന് ഉറക്കഗുളിക കൊടുത്തിട്ടവളെ പ്രാപിക്കുന്നു; കത്തോലിക്കാ പുരോഹിതർ കർത്താവിന്റെ മണവാട്ടിമാരെ [അമ്മമാരെ] വെപ്പാട്ടികളാക്കി കൊന്നൊടുക്കുന്നു! ഇവരിൽ ക്രിസ്തുവും ക്രിസ്തീയതയും തെല്ലോളം ഇല്ല സത്യം! കാട്ടിലെ പല മൃഗങ്ങൾക്കും ഇവറ്റകളേക്കാൾ സദാചാര ബോധം ഉണ്ടെന്നാണെന്റെ വാദം! വെള്ളതേച്ച ശവക്കല്ലറകളേ, നിങ്ങളെ ഈ നാമമാത്ര ക്രിസ്ത്യായനികൾ തോൽപ്പിക്കുന്നു! നാണക്കേട്! സൺഡേസ്കൂളിൽ പോകാത്ത കായേനേ, മാപ്പു! samuelkoodal  9447333494

No comments:

Post a Comment

Note: only a member of this blog may post a comment.