Friday 4 May 2018

''സെൽഫി'' ഒരു ''സെൽഫിഷ്‌നെസ്സ്'' തന്നെ!

ദാസേട്ടൻ പറഞ്ഞതുപോലെ, ''സെൽഫി ഒരു സെൽഫിഷ്‌നെസ്സ്'' തന്നെയാണ്! 'കാളിംഗ് ബെൽ' അടിക്കാതെ / വാതിലിൽ ഒന്ന് മുട്ടാതെ, വീട്ടിൽ അന്യനൊരാൾ ചാടിക്കയറുന്നതുപോലെയാണീ സെൽഫി! 78 കഴഞ്ഞ ഒരുവൻ പടികൾ ഇറങ്ങുമ്പോൾ അയാളുടെ മുഖം മറയ്ക്കുമാറ് [ഒരു അനുവാദവുമില്ലാതെ] സെല്ഫിയെടുത്ത മോൻ ആ ശീലം മാറ്റണമെന്നേ എനിക്ക് പറയുവാനുള്ളൂ ! ''ഒരു ഫോട്ടോ എടുത്തോട്ടെ'' എന്നു ചോദിക്കുന്നത്, വാതിലിൽ മുട്ടുന്ന അതിഥിക്ക് തുല്യൻ! ''മുട്ടുവിൻ തുറക്കപ്പെടും'' എന്നല്ലോ തിരുവചനം? പക്ഷെ 
ഒരുവന്റെ അനുവാദമില്ലാതെ അവന്റെ ഫോട്ട എടുത്താൽ, പരിഷ്ക്കാരികളുടെ അമേരിക്കയിൽ ആയിരുന്നെങ്കിൽ, വെടി ഉറപ്പു; ഉണ്ട നെഞ്ചത്തും!  ഫോട്ടോയും ഫോട്ടോയെടുപ്പും സ്വകാര്യതയുടെ വശങ്ങളാണെന്ന മിനിമം ബോധമാണിവിടെ ജനത്തിനാവശ്യം!

ദാസേട്ടൻ പണ്ട് പാടിയ ''916 '' ഭാവഗാനങ്ങൾ, വിജയ് യേശുദാസ് പാടിയാലും, അപ്പനോടൊപ്പം ഭംഗിയാക്കില്ല എന്നിരിക്കെ, പാടാനറിയാത്ത / ഭാവമെന്തെന്നറിയാത്ത വാകീറികളെല്ലാം കൂടി ആ പഴയ മെലോഡികൾ പാടി , ''ആ ഗാനങ്ങളെ വ്യഭിചാരിക്കേണ്ടാ'' എന്നതോർത്താകാം ദാസേട്ടൻ "മാനിഷാദാ" എന്ന് അന്നവരോട് പറഞ്ഞത്! അത് നല്ലതായിപ്പോയി, എന്നതാണ്എന്റെ മതം  ! അല്ലാഞ്ഞാൽ ഇവറ്റകൾ പാടിയ ആ ഗാനങ്ങൾ കേട്ട്, ജനത്തിന്റെ ചെവിക്കു കാലക്രമേണ ചൊറിച്ചിൽ ബാധിച്ചേനേം!

കലയുടെ ദേവതയായ സരസ്വതിദേവി വിനയാന്വതയായി താമരപൂവിൽ ഇരിക്കുന്നതിലെ വേദാന്തമറയാത്ത കേരളത്തിലെ അഹമ്മതി കൈമുതലാക്കിയ കലാകാരന്മാരേ , വിനയമാണ് "കല"! എളിമയാണ് സൗകുമാര്യത! 

ഏതോ ഒരു കളർ ളോഹ, പള്ളിവഴക്കിൽ ഇടപെടേണ്ടതിനു പകരം ദാസേട്ടനെ മാന്താൻ വരുന്നു മീഡിയായിൽ! അരുതു മെത്രാനേ, അരുത്‌!
നിങ്ങളുടെ തേർവാഴ്ച കാരണം  ക്രിസ്തുവും ജനങ്ങളും വലഞ്ഞു! ഇന്നലെ മീഡിയായി ഒരു വിളഞ്ഞ കത്തനാരും church ഗുണ്ടായും 'വഹട്സപ്പില്' തമ്മിലടി;  മാലാഖമാർ വിറയ്ക്കുമാറ് വാക്പയറ്റു! കലഹത്തിന്റെ ഈ നാറുന്ന ളോഹയൂരിക്കളഞ്ഞിട്ടു പണിയെടുത്തു ജീവിക്കരുതോ നിങ്ങൾക്കും? മനുഷ്യന് ഒരാവശ്യവുമില്ലാത്ത കൂദാശക്കച്ചവടക്കാർ മുർദാബാദ്‌! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.