Tuesday 8 May 2018

''സകല ദുർവചനങ്ങളും നിങ്ങളെക്കുറിച്ചു കളവായി പറയുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ''!

''സകല ദുർവചനങ്ങളും നിങ്ങളെക്കുറിച്ചു കളവായി പറയുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ''! എന്ന ബൈബിൾ വചനപ്രകാരം എന്റെ ദാസേട്ടൻ വീണ്ടും ഭാഗ്യവാനായി!

അച്ചായന്മാർ ''ഈസ്റ്റര്'' ആഘോഷിച്ച ദാസേട്ടന്റെ ''സെൽഫിയുടെ യഥാർത്ഥ മുഖം'' ഇപ്പോൾ ലോകത്തിനു വെളിവായി ! അദ്ദേഹത്തിൻറെ സന്തത സഹചാരിയുടെ  ''വാമൊഴി'' എവരും കേട്ടല്ലോ! ഏതോ ഒരു മെത്രാൻകുഞ്ഞുവരെ ദാസേട്ടനെ അപമാനിച്ചു മീഡിയായിൽ വിലസി! ഇതു കണ്ട് അച്ചായസേന, ''സൈന്യങ്ങളുടെ യഹോവയുടെ'' കുരിശു യുദ്ധത്തിനായി പഴയ പേനയുമായി മീഡിയാക്കളത്തിലിറങ്ങി എഴുത്തോടെഴുത്തു ! ''അല്പന്മാരാണ്'' അച്ചായന്മാരെന്നും,അവർ  ''അസൂയാലുക്കളാണെന്നും'', കായേൻ ഹാബേലിനെ കൊന്നത് അസൂയമൂലമാണെന്നും , അതാണ് സൺഡേസ്കൂളിൽ അച്ചായൻ പഠിച്ച ഒന്നാം ഗുണപാഠമെന്നും ലോകത്തെ ഒരു നാണവും മാനവുമില്ലാതെ അച്ചായന്മാർ കാണിച്ചുകൊടുത്തു! പള്ളിയിൽ പതിവായിപ്പോയിപ്പോയി കത്തനാരുടെ വെറും ആടെന്ന ഇരുകാലി ജന്തുക്കൾക്കെവിടെ ക്രിസ്തുവിന്റെ സ്നേഹം അറിയാൻ കഴിഞ്ഞു? കിട്ടിയ വാക്കിനു കൊടുംകുറ്റവാളിയാക്കി ആ പുന്ന്യാത്മാവിനെ കല്ലെറിഞ്ഞു, അവർ കാലത്തിന്റെ ശാപമേറ്റു! കഷ്ടം !എന്റെ അച്ചായന്മാരെ....നിങ്ങളുടെ നന്മയോടുള്ള കലിപ്പു ... ഹോ!    samuelkoodal 9447333494  

No comments:

Post a Comment

Note: only a member of this blog may post a comment.