Wednesday 2 May 2018

ആടുകളേ,ധ്യാനം ശീലിക്കൂ !

മതമെന്ന മയക്കുമരുന്നിന് അടിമയായ മനസുകളേ, വി.മത്തായി ആറിലെ [ക്രിസ്തു നമുക്ക് കാണിച്ചുതന്ന] മെഡിറ്റേഷൻ ആണ് ഏക ഡീഅഡിക്ഷന് ! പൗരോഹിത്യം ജനത്തി ആടാക്കാൻ അവതരിപ്പിച്ച ആചാരാനുഷ്ഠാനങ്ങൾ ശീലമാക്കിയ അനേകർ ക്രിസ്തുവിന്റെ വഴിയിൽ മടങ്ങി വരാൻ അവനവതരിപ്പിച്ച ''ധ്യാനം'' ഇന്ന്  ശീലമാക്കുന്നു! നിങ്ങൾ മനസ്സാകുന്ന അറയിൽ കയറി, പഞ്ചേന്ദ്രിയങ്ങൾ ആകുന്ന വാതിലുകൾ അടച്ചു, മൗനത്തിലൂടെ രഹസ്യത്തിലുള്ള നിന്നിലെ ''നീയെന്ന'' ബോധചൈതന്യത്തോടു സംവദിക്കുവീൻ ! അതാണ് ധ്യാനം / ഈശ്വരനെ സ്വയമുള്ളിൽ കണ്ടെത്തൽ / പ്രാർത്ഥന !

നമുക്ക് മറ്റുള്ളവർക്ക് നല്ല മാതൃക കാണിച്ചുകൊടുക്കാൻ നമ്മിലെ ആത്മചൈതന്യം ബോധത്തിലൂടെ വിവേകത്തിലൂടെ നമ്മെ വഴിനടത്തട്ടെ! ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ " ഇതുവരെ  നമുക്കായില്ല! ''നിത്യജീവൻ പ്രാപിക്കാൻ നാം നല്ല ശമരായനും'' ഇന്നോളം ആയുമില്ല ! ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന'' ക്രിസ്തുവിന്റെ ഒരു കല്പനയെങ്കിലും ഇന്നുമുതൽ അനുസരിച്ചു, നമുക്കും  ക്രിസ്തുവിനു പ്രിയമുള്ളവരാകാം ..അതിനായി പള്ളിയെ ബഹിഷ്‌ക്കരിക്കൂ വേഗം !     

പഞ്ചഭൂത നിർമ്മിതമായ മനുഷ്യശരീരം ജഡമാകുമ്പോൾ, അതിനെ തിരികെ പഞ്ചഭൂതങ്ങൾക്കു മടക്കി കൊടുക്കാത്തത് കാരണമാണ് നമ്മുടെ മരിച്ചവരുടെ ആത്മാക്കൾ സ്വർഗ്ഗവും പിതൃലോകവും  പൂകാതെ, വെറും ''അച്ചായപിശാശുക്കളായി'' അന്തരീക്ഷത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്! കർത്താവ് വീണ്ടും വരുമ്പോളല്ലേ അന്ത്യ ന്യായവിധി നടത്തുകയുള്ളൂ? പിന്നീടല്ലേ സ്വർഗ്ഗനരക വീതംവയ്ക്കൽ?! കുരിശിൽ മരിച്ചവനെ വീണ്ടും ഭയപ്പെടുത്താൻ നാടാകെ പാതിരിപ്പട കുരിശു നാട്ടിയതു കാരണം കർത്താവിനു ഭൂമിയിലൊട്ടൊന്നു എത്തി നോക്കാൻ കൂടി  ഭയമാണു പോലും! കത്തനാരുടെ ഒരു തീയോളജി ?!

''മക്കളുടെ കല്യാണം കഴിഞ്ഞു പള്ളിയിൽ പോകാതിരിക്കാമെന്നു'' കരുതുന്നവരേ, ''നാളെ നാളെ , നീളെ നീളെ'' എന്ന ചൊല്ലു കണക്കെയാകരുതേ നിങ്ങളും ! ..far  away  from  church , nearer  to  god എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടില്ലയോ? നിങ്ങൾ നല്ല മാതൃക   കാണിച്ചില്ലായെങ്കിൽ നമ്മുടെ പിതാക്കന്മാരെ ''ആടാക്കിയ'' പാതിരി, നിശ്ചയമായും  നമ്മുടെ മക്കളെയും ''ആടുമടിമയുമാക്കും'' ! മക്കളുടെ നല്ല ഭാവിയോർത്തെങ്കിലും വേഗം പള്ളി വിട്ടോടുവീൻ...

പാസ്റ്റർ കുഴിച്ച കുഴിയിൽ അവൻ തന്നെ വീഴട്ടെ //കത്തനാരുടെ തെമ്മാടിക്കുഴിയിൽ കത്തനാരും മെത്രാനും കൂടി വീഴട്ടെ! ദൈവത്തിനു അപ്രിയമായ ജല്പനങ്ങളേ, വിട! കൂദാശകളേ, വിട! പള്ളിയേ, വിട ! മൂറോനെ, വിട! മലര്ത്തിമുക്കലേ, വിട! എന്നന്നേക്കും വിട!  samuelkoodal 9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.