Friday 11 May 2018

''പാസ്റ്ററും ളോഹയിൽ'' !

''നാറുന്ന ളോഹയെന്നു'' ഇന്നലെ വരെ കത്തനാരെ കളിയാക്കിയ പാസ്റ്റർമോൻ, ഇന്നിതാ ളോഹയ്ക്കുള്ളിലാകാൻ വെമ്പൽ കൊള്ളുന്നു !

ഇന്ത്യയിൽ കുടിയേറിയ പടിഞ്ഞാറൻ ക്രിസ്തുമതത്തിലെ, കത്തോലിക്കാ //ഓർത്തഡോൿസ് //ആംഗ്ലിക്കൻ സഭകൾക്കേ, ഭാരത നിയമാവലികളിൽ  സഭകളുടെ സ്ഥാനം // ഇടമുള്ളുപോലും! ഇടയന്മാരെല്ലാം ചെന്നായ്ക്കളായ ഈ കലികാല സഭാമേളകളിൽ, ഏതു തൊട്ടീച്ചാടിയും കക്ഷത്തിൽ ഒരു ബൈബിളുണ്ടെങ്കിൽ പാസ്റ്ററാകുന്ന സഭകളെയെല്ലാം, ഭാരതാമ്മ ''ആംആദ്മി'' പാർട്ടിയുടെ കുറ്റിച്ചൂലുമായി അടിച്ചുവാരിക്കളയുമെന്ന ഉൾഭയമാണീ നീചപാസ്റ്റർമോൻമാരെ നിനച്ചിരിക്കാതെ ളോഹയണിയിക്കുന്നതു! കഷ്ടം ! 

മുക്കിനു മുക്കിനു സഭകൾ സ്ഥാപിച്ച ''ബൈബിൾ കോളേജുകൾ'' കയറിയിറങ്ങിയ പാസ്റ്റർപാതിരിവര്ഗം, വേദപുസ്തകത്തിലെ വേദാന്തത്തെ മനസിലാക്കാതെ ,''വായിൽ വന്നത് കോതയ്ക്ക് പാട്ടു'' എന്നകണക്കെ, ''ക്രിസ്ത്യാനി'' എന്നോമനപ്പേരുള്ള ജനസമൂഹത്തെ ''ആടുകളെ'' ന്നാക്ഷേപിച്ചു അടിമകളാക്കിയ ഭാരതത്തിൽ, പണ്ടെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഉണർവും ഉന്മേഷവും ഹിന്ദു മൈത്രിക്ക് ഈ അടുത്തകാലത്തു ഉണ്ടാകുന്നു, എന്നത് എന്റെ മനസിനെ കുളിരണിയിക്കുന്നു!        

കാലത്തിന്റെ മറവിയുടെ ഇരുളിൽ പൊടിയടിച്ചു കിടന്ന ''ഭഗവത്ഗീതയും'', ''ശ്രീമത് മഹാഭാഗവതവും'', '' ഉപനിഷത്തുകളും'' ഇന്ന്, അടുത്ത തലമുറയെ പഠിപ്പിക്കാൻ ഹിന്ദുമൈത്രി കാണിക്കുന്ന ഈ ഉത്സാഹം ലോകത്തിനു തന്നെ ആശ്വാസപ്രദായകമാണ്; സംശയമില്ല! തൽഫലമായി, മരിപ്പുഭവനങ്ങളിലും, സപ്‌താഹങ്ങളിലും മാത്രമായി  ഒതുങ്ങിക്കിടന്ന മഹാഭാഗവതമെന്ന ഭാരതത്തിന്റെ     ''മഹാശാസ്ത്രഗ്രന്ഥത്തെ'' ലോകമാകെ ഇനിയും ഹൃദയങ്ങളിൽ ഓമനിച്ചു ഏറ്റുവാങ്ങും നിശ്ചയം ! ഭഗവത്ഗീതയെന്ന മനുഷ്യമനസിന്റെ ''ഏകശാസ്ത്രസുവിശേഷവും'' ലോകമാകെ അതിവേഗം ബഹുദൂരം പ്രചാരത്തിലാകും സംശയമില്ല ! വീണ്ടും ഭാരതം, ഈ  ലോകമാകെ ഓടിയണഞ്ഞു ചേക്കേറുന്ന ''അറിവിന്റെ സർവ്വകലാശാല'' യായി മാറും  സുനിശ്ചയം!

''ഈസാ വാസ്യമിദം സർവം''// ''ലോകാ സമസ്താ സുഖിനോ ഭാവന്തൂ'' എന്നു ലോകമാകെ മാറ്റൊലി കൊള്ളുന്ന, നന്മയുള്ള മനസുകളുടെ മന്ത്രോച്ചാരണത്തിൽ , ആ നാദബ്രമത്തിന്റെ മാസ്മര ശബ്‍ദത്തിൽ മനസാക്ഷി മരവിച്ച മതഭ്രാന്തന്മാർ നാണിച്ചു മുഖം കുനിക്കും! തങ്ങളുടെ മതങ്ങളിൽ വിശ്വസിക്കാത്ത സകലരെയും ഒരു കൂസലുമില്ലാതെ കൊന്നൊടുക്കുന്ന നീച മനസുകളുടെ കൈകളിൽ നിന്നും, അന്യമതസ്ഥരെ കൊന്നൊടുക്കാൻ കരുതിയിരുന്ന അവരുടെ ആയുധങ്ങൾ താനേ വഴുതി വീഴും, അര്ജുനന് കുരുക്ഷേത്രത്തിലെന്നപോലെ!

യൂറോപ്പിലെപ്പോലെ, അന്ന് കൂടലിലെ ''ന്യൂനമർദ്ദ്‌ത്തിന്റെ'' ഇരുപത്തിയെട്ടു പള്ളികൾക്കും മൗനവൃതമാകും ! ധൃതിയിൽ ളോഹയിൽ കയറിയ പാസ്റ്ററെ, ആളെപ്പറ്റിക്കുന്ന ളോഹ മോന് വേണ്ടാ..  മകരമാസക്കുളിരു മാറ്റാൻ കാലേ ളോഹയിൽ കയറി കൂടിയ പാതിരീ, നിനക്കും കഷ്ടം ! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.