Tuesday 8 May 2018


''തന്തയ്ക്കെന്തിനാ,തള്ളയ്ക്ക് പിറന്നാൾ പോരെ''?

''തന്തയ്ക്കെന്തിനാ,തള്ളയ്ക്ക് പിറന്നാൾ പോരെ'' എന്ന് ചോദിക്കുന്ന മനോഭാവമുള്ളവരാണ് സിനിമാലോകത്ത് ഏറിയപങ്കും എന്ന് ഞാൻ വാദിക്കുന്നില്ല! പക്ഷെ ഞാൻ കണ്ടുമുട്ടിയതിൽ ഏറിയപങ്കും അത്തരക്കാരാണ് സത്യം! 

''സദാചാരം എന്തിനാ പുഴുങ്ങി തിന്നാനോ''? എന്ന് കോഷ്ടി കാണിക്കുന്നവരാണേറെ, എന്ന് ഞാൻ പറഞ്ഞാൽ, ആ ഫീൽഡുമായി ബന്ധമില്ലാത്തവര് വാദിക്കാൻ വരും ! പക്ഷെ ഒരു വാദപ്രതിവാദത്തിനൊന്നും ഞാൻ ഇല്ലീ വയസാം കാലത്തു! 

''ഞങ്ങളെ വെല്ലാൻ ഏതാഭാസൻ ഉണ്ടടാ''? എന്ന് തെളിയിക്കാൻ സിനിമാക്കാർ തന്നെ ഈയിടെയായി വാശിയോടെ കർമ്മനിരതരാകുമ്പോൾ, പാവംപെണ്ണാടുകൾ കത്തനാരുടെ ആഭാസത്തരം കണ്ടു പള്ളിവിട്ടോടുന്നതുപോലെ, ''സിനിമയെ വിട'' ''സിനിമയെ വിട'' എന്ന് സാദാ ജനം പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!     

ശ്രീ.രാജീവ് അഞ്ചലിന്റെ ''പൈലറ്റ്സ്'' എന്ന സിനിമയിൽ ''ലില്ലിപ്പൂവിന് നാവിൽ പൊന്നുംതേനും,
ചെല്ലക്കാറ്റിന് ചുണ്ടിൽ തെന്നും നാണം '' 
എന്ന ഗാനം എഴുതുവാനെനിക്കവസരം ലഭിച്ചു ! അതിനൊരു ബോണസായി ഒരു മുതലാളിയുടെ വേഷവും അവർ എനിക്ക് നൽകി! വാഗമൺ, കാഞ്ഞിരപ്പള്ളി സിനിമാ ക്യാമ്പുകളിലെ എന്റെ  ഒരു മാസത്തെ വാസം എന്നെ പലതും പഠിപ്പിച്ചു! പിന്നീട് കുറെ സീരിയൽ മേഖലയും ഞാൻ  കണ്ടു! അതുകൊണ്ടെഴുതിപ്പോയതാണ് ! മാപ്പു , നൂറായിരം മാപ്പു!  

കോടികൾ ചെലവാക്കി അധോലോകത്തിന്റെ ധൂർത്തെന്ന/ആർഭാടമെന്ന ''സിനിമാലോകത്ത്'', സർക്കാരിന്റെ താങ്ങും തണലും അവാർഡും അവർക്കു വേണ്ടാന്നു ''ഓമനിക്കുന്ന പുശ്ചമല്ലേ'' അവർ ഡൽഹിയിൽ കാണിച്ചത് സംഘടിതമായി! പോരെ നാണംകെട്ട സർക്കാരേ? പക്ഷെ അവർ സമൂഹത്തിനു കൊടുക്കുന്ന ദുർശീലങ്ങൾ നാളെ  ഭാരതീയതുടെ അടിവേരിളക്കുന്നതാകാതിരിക്കാൻ മൂന്നു കണ്ണുവേണമേ രാഷ്ട്രീയ രാജാക്കന്മാരേ,..ജാഗ്രതൈ !

അവാർഡും പ്രോത്സാഹനവും നൽകി ഇവറ്റകളെ തീറ്റിപ്പോറ്റുന്ന കാശുകൊണ്ട് ''ഭഗവത്ഗീത'' അച്ചടിച്ച് നാടാകെ വിതരണം ചെയ്യെന്റെ രാഷ്ട്രീയ  മേലാളന്മാരേ, പ്ലീസ് ! പക്ഷെ ''നാണമില്ലാത്തവരുടെ തുണിയഴിച്ചു നാണക്കേടുണ്ടാക്കുന്ന'' ഇവറ്റകളെ നിയന്ത്രിച്ചേ മതിയാവൂ..കരണം ഇവരിൽ സരസ്വതീ വിലാസമില്ല,നിശ്ചയം! പിന്നെയോ, മൂധേവി കയറിയ മനസുകളാണിവർ!

ഒരു നാടിന്റെ പ്രഥമ നെഞ്ചിടിപ്പ് "ജയ് ജവാൻ , ജയ് കിസാൻ" എന്നായിരിക്കേണ്ടതിനു പകരം ''ജയ് സിനിമാ'' എന്നായാൽ, നാട് മുടിഞ്ഞത് തന്നെ! രാജാവ് രാജ്യം ഭരിക്കണം ! എങ്കിലേ ഇത് രാജ്യമാകൂ..
പകരം കൊലയാളികൾ നാട് വാണാൽ ആരിവിടിനിയും കുരുക്ഷേത്രത്തിനു തെരുതെളിക്കും? .കൃഷ്ണാ ,ഗുരുവായൂരപ്പാ, ഒരുവട്ടംകൂടി അവതരിക്കൂ....പ്ലീസ് ! ഈ കത്തനാരന്മാർ കാരണം കർത്താവ് വീണ്ടും വരുന്ന ലക്ഷണമൊന്നുമില്ല! അതുകൊണ്ടു പറഞ്ഞതാണേ...  
  samuelkoodal 9447333494..









No comments:

Post a Comment

Note: only a member of this blog may post a comment.