Tuesday 22 May 2018

''വന്പിച്ച ''നിപ്പാരോഗശാന്തി'' ശിസ്രൂഷ!  

നിപ്പാരോഗ ശമനത്തിനായി കോട്ടയത്തെ ''916 പാസ്റ്റർമോനും'' കൂട്ടരും, പിന്നെ മെത്രാങ്കക്ഷി ബാവാകക്ഷി ളോഹ ധാരികളും ധ്യാനകേന്ദ്രങ്ങളിലെ വിറയാർന്ന പാതിരിമോന്മാരും, മീഡിയാകളിലൂടെ കോഴിക്കോട്ടേയ്ക്ക് നിറയെ സ്വാഗത വെല്ലുവിളികൾ നേരിടുന്ന ഈ നേരത്ത് എന്തെ മൗനമാകുന്നത്? 

ഒരു കൊച്ചു ''ഹല്ലേലുയ്യാ'' കൂടി മൊഴിയാൻ ഇവറ്റകളുടെ നാവടഞ്ഞു പോയോ? എന്ന് ഞാൻ ചോദിക്കുന്നില്ല!  പക്ഷെ നിങ്ങൾ ഇപ്പോൾ മൗനമായിരുന്നാൽ, ജനത്തെ ഇത്രനാളും കബളിപ്പിച്ചു സ്വരൂപിച്ച  നിങ്ങളുടെ ധനം, നിങ്ങളുടെ വരും തലമുറകൾക്കുകൂടി ശാപമായിത്തീരും നിശ്ചയം! അവിവാഹിതരായ ളോഹക്കൾക്കിതു ബാധകമല്ലെങ്കിലും, ആ സഭ മുടിഞ്ഞതുതന്നെ!  

ഇന്നയോളം നിങ്ങൾ നടത്തിയ രോഗശാന്തി ശിസ്രൂഷ തട്ടിപ്പല്ലായിരുന്നു എന്ന് പൊതുജനം മാനിക്കുവാൻ ഒന്ന് കോഴിക്കോട്ടുവരെ ചെന്നുകളയെന്റെ കൂട്ടരേ ..ഒത്താലൊക്കട്ടെ ''പൊട്ടക്കണ്ണന്റെ മാവേലേറ്'' പോലെ''! അല്ലേലച്ചായന്മാർക്കു മുഴുവൻ നാണക്കേടാണ്..പ്ലീസ്..! 

ഇന്ന് നിങ്ങൾ പേരാമ്പ്രയിൽ എത്തിയില്ലെങ്കിൽ ,  നാളെ മുതൽ നിങ്ങളുടെ ഈ തട്ടിപ്പു നാടകം കേരളത്തിലെങ്ങും അരങ്ങേറാതെ തടയാൻ "അധർമ്മത്തെ എതിർക്കുന്ന'' യുവാക്കൾ നാടായനാടാകെ   ഉയർത്തെഴുന്നേൽക്കില്ല, എന്നാരു കണ്ടു? ''പ്രവാചകന്മാരെ പറയൂ പ്രകാശമകലെയാണോ''?  samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.