Friday 18 May 2018

ക്രിസ്തീയ സഭകളിലെ ''ശത്രുവിനെ സ്നേഹിക്കൽ''!

ക്രിസ്തീയ സഭകളിലെ ''ശത്രുവിനെ സ്നേഹിക്കൽ'' അഥവാ വിശ്വാസ  കുതിരക്കച്ചവടം, ഭാരതത്തിലെ രാഷ്ട്രീയപ്പാർട്ടികളുടെ [വോട്ടറന്മാരെ നാണിപ്പിക്കുന്ന] കുതിരക്കച്ചവടത്തെക്കാൾ നിക്രിഷ്ടമാണ് സത്യം!

ആചാരാനുഷ്ഠാന വിശ്വാസ സത്യങ്ങൾക്കു തലേന്നുവരെ ശത്രുപക്ഷത്തായിരുന്ന സഭകളെ, ഒരു കൂസലുമില്ലാതെ [തങ്ങളുടെ സ്ഥാനമാനങ്ങളുടെ, കുപ്പായത്തിന്റെ, രക്ഷയ്ക്കായി] കെട്ടിപ്പിടിക്കുന്നു സഭാനേതാക്കളുടെയീ കപടസ്നേഹം   കാണുമ്പോൾ, യൂദാപോലും നാണിച്ചു മുഖം കുനിക്കും! ഇന്നലെ വരെ ഇവന്റെയൊക്കെ വാക്ക് വിശ്വസിച്ച വിശ്വാസിയെന്ന ആടുകൾക്കോ, അയ്യോ കഷ്ടം! വഴിനീളെ പള്ളികൾതോറും കൂട്ടത്തല്ലും മിച്ചം !  

ഒരു കളർളോഹ കിട്ടാൻ ഈ കള്ളന്മാർ രാഷ്ട്രീയക്കാരേക്കാളും മ്ലേച്ഛമായ നമ്പറുകൾ തിരഞ്ഞെടുപ്പിൽ ഇറക്കുന്നതു കണ്ടാൽ , [പദവിക്കായി കോടികൾ ചിലവാക്കുന്നത് കണ്ടാൽ] മുപ്പതു വെള്ളിക്കാശുകാരൻ ലഞ്ജിച്ചവശനാകും! തിരഞ്ഞെടുപ്പിൽ തോറ്റാൽ, കൂറുമാറി, കക്ഷിമാറി, വീണ്ടും മെത്രാൻതിറുമേനിയായി,  ക്രിസ്തുവിന്റെ സുവിശേഷവേലയെ വ്യഭിചാരിക്കുന്ന ഇവറ്റകളെ മിശിഹാ കുറ്റമില്ലാത്തവനായി വിടുകയില്ല നിശ്ചയം ! തിരഞ്ഞെടുപ്പിന് വോട്ടു തെണ്ടുന്ന നാണമില്ലാത്ത ളോഹകളെ എനിക്ക് നേരിട്ടറിയാം! മെത്രാനിലക്ഷന് ചിലവിനായി, പള്ളികൾതോറും വോട്ടറന്മാരെ കാശു കൊടുത്ത് കീശയിലാക്കാൻ, കത്തനാരന്മാരുടെ സേവനവും ഈ  മെത്രാൻനാറികൾ  സ്വീകരിക്കുന്നതും സാധാരണ നാട്ടുനടപ്പായി മാറി! 

രാഷ്ട്രീയക്കാർ കുതിരക്കച്ചവടമാണ് നടത്തുന്നതെങ്കിൽ, മെത്രാന്മാർ വിശ്വാസിയെന്ന കഴുതക്കച്ചവടം നടത്തി കേമന്മാരും സ്വയം പിതാക്കന്മാരും വിശുദ്ധന്മാരുമാകുന്നതു കലികാലവൈഭവം തന്നെ!
ഉദാഹരണത്തിന് കേരളത്തിൽ ചില സഭകൾ [ഒരു മൂത്തലാഖിനു   ശേഷം] ഉടനെ മറ്റൊരു സഭയെ തമ്മിൽ കെട്ടിപ്പിടിക്കും ! കെട്ടിനും അരക്കെട്ടിനും ശുദ്ധിയില്ലാത്ത , നാനവും മാനവുമില്ലാത്ത വർഗം ! ഇവരെ വിശുദ്ധരെന്നപമാനിക്കുന്ന മനനമില്ലാത്ത ആട്ടിന്കൂട്ടമേ, നിങ്ങള്ക്ക് ഹാ കഷ്ടം! എക്യുമിനിസമോ, അത് വെറും വായ്പ്പാട്ടുമാത്രം!      samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.