Wednesday 9 May 2018

ഇന്നത്തെ ചിന്താവിഷയം!

പടിഞ്ഞാറ് നിന്നും ഭാരതത്തിൽ കുടിയേറിയ ക്രിതുമതഗ്രന്ഥം കാലഘട്ടത്തിനു അനുയോജ്യമായ തിരുത്തലുകൾക്ക് വിധേയമാക്കണമെന്ന് വത്തിക്കാനിൽ നിന്നും പോപ്പും,  അയൽരാജ്യമായ ഫ്രാൻസിൽനിന്നും, മറ്റേ മെഡിറ്ററേനിയൻ മതഗ്രന്ഥവും തിരുത്തപ്പെടേണം എന്ന വാദവും  ഉയർന്നപ്പോൾ, നമ്മുടെ സനാതന മതഗ്രന്ഥങ്ങൾ പോപ്പും ലോകവും കരളിലേറ്റാനും തുടങ്ങിയത്, ആചാര്യമുളവാക്കുന്ന ചിന്തയാകുന്നു!! 

വേദവ്യാസന്റെ ''ഭഗവത്ഗീത'' യിലെ 700 ശ്ലോകങ്ങൾക്കു ഒരു തിരുത്തൽ , ഒരു ''റീബൈന്റിംഗ്'' അനിവാര്യമെന്ന് എന്തേ ആരുമിതുവരെ ചെറുവിരൽ ചൂണ്ടിയെങ്കിലും നിർദ്ദേശിച്ചില്ല ! 

''ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ബൈബിളിലെ ഒരു വാക്കെങ്കിലും ആരാലും തിരുത്തപ്പെടാനാവില്ല'' എന്നൊക്കെ വീമ്പടിച്ച വേദപുസ്തകത്തിനു, ''ഉൽപ്പത്തി മുതൽക്കേ രചനയിൽ വശപ്പിശകുണ്ടെന്നു'' പോപ്പ് വാദിക്കാനെന്തെ കാരണം? വെളുത്ത പുക കാണിച്ചു ലോകത്തവതരിച്ച വിശുദ്ധ പോപ്പിന് ബുദ്ധിഭ്രമം പിടിപെട്ടോ? ,അതോ റോമിലെ പഴയ കോൺസ്റ്റാന്റിന് ചക്രവർത്തിക്ക് ബൈബിലിന്റെ രചനയിൽ വല്ല അമളിയും പറ്റിയോ? 

''മാറ്റുവിൻ ചട്ടങ്ങളെ //മാറ്റുവിൻ മതപുസ്തകങ്ങളെ//മാറ്റുവിൻ മതഭ്രാന്തിനെ // ഇനിയെങ്കിലും മാനവീകതയിൽ മനസുറയ്ക്കട്ടെ മാളോരേ''// ''ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു'' എന്ന ബൈബിളിലെ ഒന്നാം പുസ്തകവചനം സത്യമാണെകിൽ ''ലോകാ സമസ്താ സുഖിനോ ഭാവന്തൂ'' എന്ന് നമുക്കും പ്രാർത്ഥിക്കാം !
  
ഒരു ബൈബിൾ കക്ഷത്തിൽ വച്ചു, ഈ നാനാതറി സഭകൾ ലോകത്തു കാണിച്ചു കൂട്ടുന്ന കോലാഹലങ്ങൾ മനസു കൊണ്ടൊന്നു വായിച്ചാൽ ആരും വെറുത്തു പോകും,  ക്രിസ്തുവിനെ അറിയാത്ത ഈ കോലാഹല സഭകളെ നിശ്ചയം! ഇന്നലെ എന്റെ ഗ്രാമത്തിൽ ഒരു പള്ളിയിലെ       ''റാസ'', ലക്ഷങ്ങൾ പൊടിച്ചു നടന്നു നീങ്ങി ! ഒരുപള്ളിയുടെ മറ്റൊരു പള്ളിയോടുള്ള, വേറൊരു സഭയോടുള്ള ''ശക്തിപ്രകടനം'' എന്നല്ലാതീ പാതിരിപ്പട എന്താണിതുകൊണ്ടു ഉദ്ദേശിക്കുന്നത്? ട്രാഫിക് ബ്ലോക്ക് ! 

മതങ്ങളുടെ ഈ ധൂർത്തും ദൈവനിന്ദയായ ഈ കോലാഹലവും, നിയമം മൂലം വിലക്കേണ്ടത് കാലത്തിനനിവാര്യമാണ്, എന്നാണെന്റെ മതം! പരിഹാരമൊന്നേയുള്ളൂ ഗ്രാമം തോറും പൊതു സംശയങ്ങൾ സര്ക്കാര് ഉണ്ടാക്കിയിട്ട് , നാടാകെയുള്ള ഇന്നത്തെ നാനാതറി ശവക്കോട്ടകളും നിയമം മൂലം നിർത്തലാക്കണം! സ്വന്തം പറമ്പില്ലാത്തവനെ പൊതുശ്മശാനത്തിലടക്കട്ടെ , അല്ലാഞ്ഞാൽ ശവദാഹം ചെയ്യട്ടെ ! ഇതിനായി ഒരു മിനിമം ഫീസും സർക്കാർ ഈടാക്കട്ടെ ! ''കള്ളുകച്ചവടം'' പോലെ ശവപ്പറമ്പിലും ജനത്തെ കൊള്ളയടിക്കല്ലേ സർക്കാരേ , പള്ളിയെ ''കള്ളന്മാരുടെ ഗുഹ''യാക്കിയ പാതിരിമാരെപ്പോലെ ! നിങ്ങളും ഇന്നല്ലെങ്കിൽ നാളെ, വെറും ശവങ്ങളാകുമെന്ന ഓർമ്മ , ഓരോ രാഷ്ട്രീയ രാജാക്കന്മാർക്കുമെന്നും ഉണ്ടാകുന്നത് നല്ലതു തന്നെ ! ആമ്മേൻ ... samuelkoodal 9447333494

    

No comments:

Post a Comment

Note: only a member of this blog may post a comment.