Friday 4 May 2018

''രാജാവിനെ ശപിക്കരുത്,  അത് യഹോവയ്ക്കു വെറുപ്പ്‌'' ! 

കാരണം, രാജാവിനെ ഉരുവാക്കിയവന്‍ [യഹോവാ] അതിലൂടെ ശപിക്കപ്പെടുന്നു! 

പത്മവിഭൂഷന്‍ Dr .കെ ജെ  യേശുദാസ്! അദ്ദേഹത്തിന് ഇന്നു ഈ ജീവിതമെന്ന മിഥ്യയിലും ,  സത്യമായുള്ള ശാരീര ശരീരമെല്ലാം പ്രകൃതിയുടെ വരദാനമായിരിക്കെ  [മുജ്ജന്മസുകൃതമായിരിക്കെ], അദ്ദേഹത്തിൽ ഒരു കൂസലും കൂടാതെ ഇന്ന് [അറിവിന്റെ കിണറുകളിലെ തവളക്കുഞ്ഞുങ്ങൾക്കു] കുറ്റങ്ങളുടെ വാറോല ചാർത്തുവാൻ എന്തധികാരമാണ്? , എന്നാണെന്റെ എളിയ സംശയം! 

ഒരുവൻ വാറോല ചാർത്തുംമുന്പേ താനാരു? തനിക്കെന്തു പ്രകൃതി പൂർവജന്മ പുണ്യമായ് /വരദാനമായി ഇ ജന്മത്ത് [ഈ അഹന്തയല്ലാതെ] എന്ത് പിണ്ണാക്കാണ് നൽകിയിരിക്കുന്നത്/ എന്ന്രു ഒരു  നിമിഷം ആലോചിച്ചാൽ, ഈ മാതിരി നാണം കെട്ട കമന്റുകൾ വാനാറികളുടെ വെറും വായാടിത്തരമായി [സ്വയം പുശ്ചിക്കപ്പെടുവാൻ] എഴുതുകയില്ലായിരുന്നു; എന്നാണെന്റെ നിഗമനം !     

അദ്ദേഹത്തിൻറെ കലയെ വന്ദിച്ച സർക്കാരിനെ അദ്ദേഹം നിന്ദിച്ചില്ല, എന്നതൊരു തെറ്റാണോ? ശരിയിൽ ''ശരി'' കണ്ടെത്തുകയും , തെറ്റിൽ ''തെറ്റ്'' കണ്ടെത്തുകയും ചെയ്യണമെങ്കിൽ അഹന്ത മനസിനെ   ആവരണം ചെയ്താലാവുകയില്ല !  ''ശരിയെന്ന ബോധത്തിൽ തെറ്റുകൾ തലമുറ മതിവരാതിന്നും തുടർന്നിടുന്നു!'' എന്ന് ഞാൻ പണ്ടു പാടിയതോർത്തുപോയി! 

ദാസേട്ടനെ കുറ്റം പറഞ്ഞ ഏതെങ്കിലും ജന്മങ്ങൾക്കു, ദാസേട്ടന്റെ ജന്മമാഹാത്മ്യം അറിയാമോ ? ഇല്ല ! അദ്ദേഹം ''യുഗപ്രതിഭയാണ്''  സംഗീതത്തിന്റെ രാജാവാണ്,മഹാരാജാവ്! മാളോരേ..കാലം കണ്ട ''സരസ്വതീവിലാസം'', അതാണ് ദാസേട്ടൻ ! ''പ്ളീസ് അണ്ടർ സ്റ്റാൻഡ്''! ദൈവം അനുഗ്രഹിച്ചവന്റെ നേരെ [''ആനപ്പുറത്തിരിക്കുന്നവന്റെ നേരെ പട്ടി കുരച്ചാലെന്നപോലെ'' ''ശബ്ദമുണ്ടാക്കി ജനശ്രദ്ധ ആകർഷിക്കുന്ന പിള്ളാരുകളി ആകരുതേ .. അല്പബുദ്ധികളേ...   ഇതു  എന്റെയൊരു എളിയ അപേക്ഷയായി മാത്രം കരുത്തണം  ! അല്ലാഞ്ഞാൽ മാപ്പു! 

കത്തനാരന്മാരുടെ /മെത്രാൻപുങ്കന്മാരുടെ "തന്നാരോ മുഴുത്ത പുള്ളിയാണെന്ന " മനോരോഗം കലാകാരന് ഒരിക്കലും പാടില്ല! കല  ദൈവീകമാണ് / മറ്റേതോ വെറും വൈദീകം!  കലാകാരന് എളിമയാണ് അടിസ്ഥാനം! വൈദീകനോ, താൻ ദൈവത്തിന്റെ തന്തപ്പടിയാണെന്ന ഹുങ്കും! കലാകാരൻ കത്തനാരുടെ മാതിരി കാലത്തിന്റെ ശാപമാകരുതേ ..പ്രിയ കലാകാരാ , താനാരാണെന്നാ തന്റെ ഭാവം? വെറും പുഴു! സ്വയമറിയൂ..നീ ആദ്യമായി ഭഗവത് ഗീത ഒരുവട്ടം വായിക്കെന്റെ മുത്തേ..  സ്വയമറിഞ്ഞറിവുള്ളവനാകൂ ..ഒരു ജനമല്ലേയുള്ളൂ? വെറും എമ്പോക്കിയായി ജീവിതം  നാ നക്കി പാഴാക്കരുതേ പ്ളീസ്..   
samuelkoodal  9447333494   

No comments:

Post a Comment

Note: only a member of this blog may post a comment.