Tuesday 14 March 2017

അല്മായശബ്ദം: എനിക്കിടമെവിടേ?





''ഫലമേകാ തരുക്കളെ ചുവടെ മുറിക്കുന്നീശൻ എരിതീയാം വാളുമായ് ആഗമനമെന്നോ?'' എന്നോർത്തിരുന്നപ്പോളാണ് ക്രിസ്തുവിനെ അറിയാത്ത ഇന്നിന്റെ പൗരോഹിത്യത്തെ കാലം തന്നെ നഗ്നമാക്കുന്നത് കാണാനിടയായത്! അവരുടെ ളോഹയും പുറംകുപ്പായവും കപടഭക്തിയും അവരുടെ ദുഷ്കർമ്മങ്ങൾ തന്നെ കാലത്തിന്റെ മുന്നിൽ അഴിച്ചു മാറ്റിയപ്പോൾ. ജീവികൾ ഭയാത്ഭുതങ്ങളോടെ കണ്ണുമിഴിച്ചുനോക്കിയിരുന്നുപോയി; കുരിശിതനു  ഉൾപുളകവും! ൨൦൦൦ കൊല്ലം കൊഴിഞ്ഞിട്ടും "നിന്നെപ്പോലത്തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ'' കഴിയുന്ന ഒരു സഭയോ ജീവിയോ ഉണ്ടായില്ലെങ്കിൽ ക്രിസ്തുവിന്റെ ഡോക്ടറിൻ ഇവരുടെ കൈകളിൽ കിടന്നു വീർപ്പുമുട്ടി മരിച്ചുപോയി ! കാലഹരണപ്പെട്ട ക്രിസ്തീയത ''ലോക സമസ്താ സുഖിനോ ഭവന്തു''എന്ന വേദ മന്ത്രത്തിനു മുന്നിൽ തലകുനിച്ചു വണങ്ങിയെങ്കിൽ നമുക്കെന്തുകൊണ്ട് ഈ അവിഞ്ഞുനാറിയ മതം മാറിക്കൂടാ..? പണ്ട് നമ്മുടെ പൂർവീകർ അവരുടെ മതം സവര്ണരാൽ പിച്ചിച്ചീന്തപ്പെട്ടപോലല്ലേ മതം മാറി ഈ പാതിരി പുറകെ  പോയത്? ഇതുങ്ങളെ തിരുത്താനാർക്കും ആവില്ല എന്നിരിക്കെ നാം നമ്മുടെ പിതാമഹന്മാരുടെ സനാതന മതത്തിലേക്ക് സ്വയം ഓടിയൊളിക്കുന്നതാണ് രക്ഷയുടെ ഏക മാർഗം! ഒരു നല്ല തുടക്കത്തിനായി ഒരു രാഷ്ട്രീയ ബന്ധുപോലെ, ''പള്ളിയിൽപോക്ക്‌'' ഒന്ന് ബന്ധുചെയ്യുക!  എല്ലാമാസത്തെയും ആദ്യ / അവസാന ഞായറാഴ്ചകൾ നമുക്ക് ആകമാനം ആടുകൾക്കുംകൂടി  ''പള്ളിയിൽപോക്ക്‌'' ഒന്ന് ബന്ധു ചെയ്യാം ! ഫലം ഗുണം ! samuelkoodal            അല്മായശബ്ദം: എനിക്കിടമെവിടേ?: എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സാത്വികരായ മാർഗ്ഗദർശികളിൽ ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. അദ്ദേഹവുമായി വളരെ ...

No comments:

Post a Comment

Note: only a member of this blog may post a comment.