Saturday 25 March 2017

പാതിരിപ്പാമ്പ് ളോഹയ്ക്കുള്ളിൽ ! 
                                              
"കുമ്പസാരക്കൂട്ടിൽ ലൈഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു സ്ത്രീകൾ  വൈദീകരെ പ്രകോപിപ്പിക്കുന്നുവെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി" എന്ന ജോയ് കൊച്ചുവാർക്കയുടെ കുറിപ്പ് ഇന്നലെ ഫേസ്ബുക്കിൽ കണ്ടപ്പോൾ, "അരി തിന്നതുമല്ല ആശാരിച്ചിയെ കടിച്ചതുമല്ല; പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് " എന്ന പഴൻചൊല്ല് ഞാൻ ഓർത്തുപോയി! ഏദനിലെ പാമ്പിനെ ഞാൻ "പാതിരിപ്പാമ്പ് "എന്ന് വിളിച്ചു പണ്ടേ ആക്ഷേപിക്കാറുള്ളത് സത്യമായല്ലോ എന്നൊരഭിമാനവും എനിക്ക് തോന്നി! 

"സ്വന്തം പെറ്റതള്ളയ്ക്കു പോലും ഇത്തിരി അന്തസും കുലീനത്തവും, ആ അമ്മയുടെ മടിയിൽകിടന്നു പാലുകുടിച്ച മകൻ കൊടുത്തില്ലല്ലോ ളോഹയ്ക്കുള്ളിൽ കയറിയതിനാൽ" എന്നോർത്തു പോയി ഞാൻ! !  

"ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കാൻ ഒരു പെണ്ണുമാത്രമേ ഉപകാരണമായുള്ളൂ / പിതാവ് 'ഒറിജിനൽ' സ്വർഗസ്ഥപിതാവ് തന്നെ ," എന്ന് ജനത്തെ പഠിപ്പിച്ച കത്തോലിക്കാസഭയെ, / മറ്റിതര സഭകളെ, നിങ്ങൾക്ക് നാണമാവുന്നില്ലേ ഈ മാതിരി കേസുകെട്ടുകളെ ളോഹയ്ക്കുള്ളിൽ കാലമെല്ലാം ചുമക്കാൻ? അവ്വയെ വേദമോതി പണ്ട് ചതിച്ച ഏദനിലെ പാതിരിപ്പാമ്പെ, നിന്റെ തല ഭാരതത്തിലെ മനുഷ്യപുത്രൻമാർ തകർക്കും! ''ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി'' ! എന്നൊന്നും ളോഹയ്ക്കുള്ളിൽ കയറിയതില്പിന്നെ താങ്കൾ കേട്ടിട്ടില്ലേ?അമ്മയുടെ മുലകുടിച്ച ഒറ്റ ക്രിസ്തീയനും ഈ പാതിരിപ്പാമ്പിന്റെ മുന്നിൽ ഇനിയും  മുട്ടുകുത്തി {ഇവർ നമ്മെ പാപികൾ എന്ന് നാമകരണം ചെയ്തതിനാൽ} കുമ്പസാരിക്കരുതേ ! മക്കളെ പെറ്റ ഭാരതത്തിലെ അമ്മമാരെ, ഇനിയും ഈമാതിരി ആക്ഷേപം കേൾക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ ..ക്രിസ്തുവിനെ ഇനിയെങ്കിലും നിങ്ങൾ അനുസരിക്കൂ...ഒരു പുരോഹിതനോളം പാപം ചെയ്യാൻ ഒരു മനുഷ്യനും ഒരിക്കലും ഭൂമിയിൽ കഴിയില്ല ദൈവജനമേ!! 

ഏതു അവിഞ്ഞ രാഷ്ട്രീയക്കാരനും ''ബന്ധു, ഹർത്താൽ'' ആഹ്വാനം ചെയ്‌താൽ, നാവടക്കി കതകടച്ചു വീട്ടിൽ കുത്തിയിരിക്കുന്നവരെ, നിങ്ങളുടെ പാപപരിഹാര ഹോമബലിയായി ക്രിസ്തു കുരിശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നുവെങ്കിൽ, ഈ ദുഖവെള്ളിയാച്ച  ഒരു ''വെരിഗുഡ്ഫ് ഫ്രൈഡേ '' ആക്കൂ...  ക്രിസ്തുവിനെ ഒരു ദിവസം അനുസരിക്കൂ ...''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകാതെയിരിക്കൂ''..എങ്കിൽ ഈ കർദ്ദിനാൾ, അതിയാനെ കാലൻ ചെയ്യുന്നതുവരെ അമ്മയെ/അമ്മമാരെ ഇനിയും അപമാനിക്കുകയില്ല, പൗരോഹിത്യമെന്ന ഈ ഓച്ചിറകാളകൾക്കു വേണ്ടി!  ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodal ! 

No comments:

Post a Comment

Note: only a member of this blog may post a comment.