Wednesday 8 March 2017

അല്മായശബ്ദം: സഹോദര വൈദികനില്‍ നിന്ന് ഉണ്ടായ അപരാധത്തിന് മാപ്പ് ...

അല്മായശബ്ദം: സഹോദര വൈദികനില്‍ നിന്ന് ഉണ്ടായ അപരാധത്തിന് മാപ്പ് ...: 08 Wednesday March 2017 സ്വന്തം ലേഖകന്‍  08-03-2017 - Wednesday ക​​​ൽ​​​പ്പ​​​റ്റ: സ​​​ഹോ​​​ദ​​...



കയറുകൊണ്ടുള്ള ചമ്മട്ടിക്കു പകരം കൈത്തോക്കുമായി കത്തനാരുടെ പള്ളിമേടയിലെത്തി അവന്റെ വാതിലിൽ മുട്ടി ""അച്ഛാ വാതിലൊന്നു തുറന്നെ,  ഒരു കാര്യം പറയാനാ ...."എന്ന് പറയുന്ന ക്രിസ്തുവിനെ എനിക്ക് പരിചയമില്ല ! വി. മത്തായി 23 ഇന്റെ ഒൻപതിൽ "നിങ്ങൾ ഭൂമിയിൽ ആരെയും 'പിതാവേ' എന്ന് വിളിയിക്കരുത് , ഒരുവനത്രെ നിങ്ങളുടെ പിതാവ് ; സ്വർഗസ്ഥൻ തന്നെ " എന്ന് എന്നോട് പറഞ്ഞ ക്രിസ്തു, ഈ നിക്രിഷ്ടജീവി കാളക്കത്തനാരെ "അച്ഛാ /പിതാവേ "എന്നു വിളിക്കില്ല എന്നെനിക്കു ഉറപ്പുള്ളതിനാൽ ഇത് കുറിക്കുന്നു ! "എടാ സർപ്പസന്തതീ" എന്നോ "എടാ വെള്ളതേച്ച ശവക്കല്ലറെ" എന്നോ മറ്റോ വിളിക്കാനാണ് കൂടുതൽ സാധ്യത ! നമുക്കും ക്രിസ്തുവിനെ ഇനിയെങ്കിലും അനുകരിക്കാമീ നാറ്റക്കേസുകളെ കാണുമ്പോൾ ! കണ്ടാൽ ഒഴിഞ്ഞു മാറുന്നതാണ്‌ ഏറെ അഭികാമ്യം ! ഉരിയാടാതെ പോകുമ്പോൾ പിന്നെ  വിളിയുടെ കാര്യമേ ഇല്ലല്ലോ!



വ്യഭിചാരകേസിൽ / ബാലപീഡനത്തിൽ / ഹോമോസെക്സിൽ സാധാരണ ജനത്തെപ്പോലെയോ, സിനിമാക്കാരെ പോലെയോ പാതിരിമോനെ എഴുതിത്തള്ളാനൊന്നും സാധാരണ ജനത്തിനു കഴിയുകയില്ല ! കാരണം ഈ നാറി നമ്മെ നമ്മുടെ പാപമോചനം തരുന്ന മഹാപുണ്യനായാണ് ളോഹയ്ക്കുള്ളിലാ  പള്ളിയിൽ വികസിച്ചു നിന്ന് നമ്മെ മയക്കി അടിമകളും പാപികളുമായി തുല്യം ചാർത്തുന്നത്! കൂടാതെ പ്രപഞ്ചമാകെ നിറഞ്ഞു വിലസുന്ന 'യൂണിവേഴ്സൽ കോൺഷ്യസ് എനെർജിയെ'  ഇത്തിരിപ്പോന്ന ഗോതമ്പ് പ്രോഡക്റ്റിൽ ''തിരുവോസ്തിയെന്നു'' ഓമനപ്പേരിട്ട്  നമ്മെ തലമുറകളായി പറ്റിച്ചു കുർബാനപ്പണമുണ്ട് സുഖിക്കുന്നതു !?



''കർത്താവിന്റെ പ്രതിപുരുഷൻ'' പോലും!

കർത്താവിന്റെ പ്രതിപുരുഷനെ കർത്താവ് തന്നെ വെടിവയ്ക്കുമോ ജോസഫ് മാത്യുസാറേ? സോറി ...samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.