Wednesday 22 March 2017

അല്മായശബ്ദം: ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !

അല്മായശബ്ദം: ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !: ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ ! മദമിളകിയ പൗരോഹിത്യ മതങ്ങളിൽ വിശ്വസിച്ചു, "ഞാൻ " എന്ന 'സംജ്ഞ' തന്നെയാണ് 'ദൈവമെന്നു'...



മണമുള്ള ഒരു പൂവിനെ ചുംബിക്കാൻ ആരും കൊതിക്കും! നിറമുള്ള പൂ ചൂടുവാനും മനുഷ്യരേറെ ! എന്നാൽ ഒരു മതവും എത്ര മദം പൊട്ടിയിട്ടും ഇന്നയോളം നമ്മോടു പറയാത്ത ജീവനസത്യം "മരത്തെ പുണരൂ" എന്ന് ആഹ്വാനം വെറുമൊരു മീഡിയ ചെയ്തപ്പോൾ, കേരള ഗവർണ്ണർ വരെ മരത്തെ പുണർന്നു ! 'ആ നിമിഷത്തിന്റെ നിർവൃതിയിൽ, ആ മനം ഒരാളിലത്തെന്നലായി മാറി! ബഹുമാനപ്പെട്ട കേരളാ ഗവർണർ തന്റെ ജീവിതത്തിലെ  "അനർഘ നിമിഷം" എന്നോതി , ആ നിമിഷത്തെത്തന്നെ കുളിരണിയിച്ചു!



 ധന്യമായ ആ നിമിഷത്തിൽ അവിടെയാകാൻ  എനിക്കായില്ലല്ലോ എന്നാണെന്റെ ദുഃഖമിന്നു ! മറിച്ചു,  ആ നിമിഷം [ഏഷ്യാനെറ്റു   ഓഫ് ചെയ്തിട്ട്] ,എന്റെ  മുറ്റത്തെ / അല്ല പറമ്പിലെ ആ                                                    തേൻവരിക്കപ്ലാവിനെയെങ്കിലും എനിക്കും  ആലീസിനും കൈകോർത്തു വാതാരിപ്പുണരാൻ ആയില്ലലോ എന്ന് വേറൊരു ദുഃഖം!  ഈ രണ്ടു ദുഖങ്ങളും മനസ്സിൽ വഹിച്ചു ഞാൻ ഇന്നലെ  കിടന്നുറങ്ങിയപ്പോൾ എന്റെ സ്വപ്നത്തിൽ എന്റെയപ്പച്ചൻ വന്നു എന്നോട് "എടാ മോനെ ,നീ നിന്റെ സഹോദരങ്ങളെ നിർമ്മല സ്നേഹത്തോടു എത്ര പ്രാവശ്യം വാരിപ്പുണർന്നിട്ടുണ്ട് ! അമ്മയെ എത്ര /എന്നെയെത്ര / നിന്റെ മക്കളെയെത്ര /നിന്റെ മരുമക്കളെ എത്ര ? നിന്റെ കൊച്ചുമക്കളെയെത്ര /എന്നൊരു ചോദ്യാവലി എന്നോട് !      സത്യം ഞാൻ ഉണർന്നുപോയി !



ഇനിയെന്നെ മരണത്തിനുപോലും ഉറക്കാനാവില്ല ! ഈ ശരീരം ഞാൻ ഇവിടെ ഇട്ടേച്ചുപോകുമ്പോൾ, കൂദാശാചൊല്ലി കാശീടാക്കാൻ  പള്ളിയും പട്ടക്കാരനും വരും,! എന്നാകിലും ഞാൻ ''അന്നും ജീവിച്ചിരിക്കുന്നു'' എന്ന സത്യം അറിയാതെ, പാവം എന്റെ മക്കൾ തേങ്ങി കരയുമായിരിക്കാം ..അൽപബുദ്ധികൾ ! കരയട്ടെ കരയട്ടെ, അല്ലാഞ്ഞാൽ പോയി ഗീത പഠിക്കട്ടെ !



ജീവിതത്തിന്റെ  വഴിവക്കിൽ കണ്ട സകല ളോഹയിട്ട ''പേക്കിനാവുകളെയും'' ഞാൻ ഇന്നലയോളം ''അപ്പാ /  അച്ഛാ/  പിതാവേ'' എന്നൊക്കെ വിളിച്ചു അവന്റെയൊല്ലാം  കൈമുത്തി മുത്തി എന്റെ കീശയും കാലിയാക്കി !, /സ്വന്തം അപ്പനെയോ/ സ്വർഗ്ഗത്തിലെ അപ്പനെയോ അറിയാനോ, അനുസരിക്കണോ മനസുകൊണ്ടെങ്കിലും വാരിപ്പുണരാണോ എനിക്ക് കഴിഞ്ഞുമില്ല ! ഹാ ,ഞാനെത്ര നീചൻ  /എന്റെ ഉൾക്കണ്  തുറപ്പിക്കാൻ , ''മനുഷ്യരെക്കൊണ്ട് മരത്തിനും ചുബനം കൊടുപ്പിച്ച'' ഏഷ്യാനെറ്റ് എന്നും മീഡിയാകളിൽ  അധി ധന്യയാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ  !   അഭിനന്ദനത്തിന്റെ പൂചെണ്ടുകൾ  പ്രിയരേ.. samuelkoodal          

No comments:

Post a Comment

Note: only a member of this blog may post a comment.