Tuesday 21 March 2017

അല്മായശബ്ദം: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുന്നതിന്...

അല്മായശബ്ദം: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുന്നതിന്...: അഡ്വ. ഇന്ദുലേഖയുടെ നിര്‍ദേശം പരിഗണിക്കാന്‍ എല്ലാ അധികാരവുമുള്ള വ്യക്തിസഭയായ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അരമനപ്പടിക്കല്‍ ...



നാം ക്രിസ്ത്യാനികൾ 'ജന്മം' കൊണ്ട് അകപ്പെട്ടുപോയതല്ലേ ഈ പോഴൻപാതിരിയുടെ കൂദാശക്കുരുക്കുകളിൽ ? നാം ഒരിക്കൽ ക്രിസ്തുവിനെ അറിയാൻ, അവന്റെ വചനാമൃത സത്യാന്വേഷികളാകുമ്പോൾ ഈ കൂദാശയൊന്നും ദൈവകല്പിതമല്ലെന്നും, പൗരോഹിത്യമെന്ന സർവകാല കുബുദ്ധരാക്ഷസരാൽ അവര്‍ക്കുവേണ്ടി എഴുതപ്പെട്ട വെറും ഊരാക്കുരുക്കാണെന്നും മനസുകൊണ്ട് തന്നെ നമുക്ക് കണ്ടെത്താം ! 

"പ്രജ്ഞാനം ബ്രഹ്മം" ! ജ്ഞാനചക്ക്ചുഷ [ജ്ഞാനക്കണ്ണു] തുറന്നാൽ ഈ ബാലിശമായ വിശ്വാസകോട്ടകൾ താനേ തകർന്നുപോകും എന്നും ക്രിസ്തുവിനു കാലേകൂട്ടി അറിയാമായിരുന്നതുകൊണ്ടാണ് "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന് നമ്മോടു വി.മത്തായിയുടെ ആറിന്റെ അഞ്ചിൽ ഇടനെഞ്ചിടറി കല്പിച്ചതു ! 

കർത്താവിനെ അനുസരിക്കാതെ പള്ളിയിൽ താനേ ഓരോജന്മങ്ങൾ വലിഞ്ഞുകേറിചെന്നു പുങ്കൻകത്തനാരെ വാഴ്ത്തിയുയർത്തിയിട്ടു, ഇപ്പോൾ ദേ ''നായ മോങ്ങുന്നതുപോലെ'', "ഈ കത്തനാരുകാളകൾ ഞങ്ങളെ ഇനീ കുമ്പസാരിപ്പിക്കേണ്ടാ, അതിനു പകരം കർത്താവിന്റെ മണവാട്ടിയായിരിക്കെ കർത്താവിനെ പറ്റിച്ചു കത്തനാരുടെ കൂടെ പൊറുത്തു അവന്റെ മക്കളെപ്പെറ്റു അനാഥാലയങ്ങളിൽ കുത്തിനിറച്ച ''മോളുമാര്'' കൂദാശ ചെയ്യതാൽ മതി'' എന്ന് പറയുന്നത് ഒരു 'ക്ലാസ് ഒൺ' ഭോഷത്തരമായേ കാലം കാണുകയുള്ളൂ നിശ്ചയം ! 

മദമിളകിയ പുരോഹിതരുടെ ഈ പാഴ്‌മതം വിട്ടു ഓടൂ.."run away from church " യെരുശലേം ദേവാലയത്തിൽ ചമ്മട്ടിയെടുത്തു പുരോഹിതരോട് കോപിച്ചു ആക്രോശിച്ചവൻ ഒന്നാനന്ദിക്കട്ടെ ,അവന്റെ സഹനത്തിന്റെ ഈ 'ഹാശാ' ആഴ്ചയിൽ എങ്കിലും ! പാവം ക്രിസ്തു!! ഞങ്ങൾക്ക് വേണ്ടി കുരിശിൽ ഏറ്റപ്പെട്ടവനെ നീ ഞങ്ങളുടെ സ്തുതികളിൽ ഇനിയും മരുവൂ ...സ്തുതികളിൽ ഇനിയും മരുവൂ. . അതിനായി ഇനിയും ഞങ്ങൾ .മനസ്സാകുന്ന അറകളിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു നിന്നെ സ്തുതിക്കാം ! അതിനെന്തിനു ഞങ്ങൾക്ക് പള്ളി?കത്തനാര് ?കൂദാശ? നീ പോകരുതെന്ന് ശാസിച്ച ഈ പാതിരിപ്പള്ളികളെ നിന്റെ മക്കളിതാ ബഹിഷ്‌ക്കരിക്കുന്നു ! "സത്യമേവജയത്തെ" samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.