Monday 27 March 2017

അല്മായശബ്ദം: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്...

അല്മായശബ്ദം: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്...: കെ.സി.ആര്‍.എം-ന്റെ ആഭിമുഖ്യത്തില്‍ 2017 മാര്‍ച്ച് 11-ന് എര്‍ണാകുളത്തു നടത്തിയ പത്രസമ്മേളനത്തില്‍, സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധ...



സദാചാരഗുണ്ടകൾ കള്ളന്മാരുടെഗുഹകളിലും!



ലോഹക്കൂട്ടിൽ കയറിക്കൂടിയ ജീവികളിൽ അശുദ്ധരേത് / വിശുദ്ധരേത് എന്ന് തിരിച്ചറിയാൻ പെണ്ണാടുകൾ നന്നേ പാടുപെടുന്നതുകൊണ്ടാണ് KCRM  ''വരിയെടുക്കാത്ത പുരോഹിതൻ പെണ്ണാടുകളെ ഇനിമേലിൽ കുമ്പസാരിപ്പിക്കേണ്ടാ'' എന്ന നൂതന സമരമുറ തുടങ്ങിവച്ചത് ! എന്നാൽ ഇതുകണ്ട് കലിമൂത്ത കർദ്ദിനാൾ, പണ്ട് അതിയാൻ പാതിരിയായിരുന്നപ്പോളത്തെ 'ഫ്ലാഷ്ബാക്ക്"' ഓർത്താണു,  " പെണ്ണാടുകൾ കുമ്പസാരത്തിൽ 'സെക്സ് ' വിസ്താരം കൂടുതൽ നടത്തി പാവം പരിശുദ്ധ പാതിരിമാരെ പ്രലോഭിപ്പിക്കുന്ന കാര്യം തുറന്നടിച്ചു,  പള്ളിയിൽ വരുന്ന സകല വിശ്വാസി  പെണ്ണാടുകളെയും  കൂട്ടമായി ആക്ഷേപിച്ചത്!  ''പുല്ലും ഭൂമിയും ഉള്ളിടത്തോളം കാലം പെണ്ണാടുകൾ  ഈ 'കരിങ്കാലി പുരോഹിതവർഗത്തെ' വെറുക്കുമെന്നും, ഇവരുടെ കൂദാശകൾ കൂടാതെ, തങ്ങളുടെ സന്മനസിൽ വാഴുന്ന ഈശോ താനേ കനിഞ്ഞു തരുന്ന സ്വർഗം മതി തങ്ങൾക്കിനിയും "എന്ന് പുതിയ വിശ്വാസപ്രഖ്യാപനം, പള്ളിയിലെ പെൺപട നടത്തി ലോകത്തെ ഞെട്ടിച്ചതും!    



''ഭക്തി മൂത്തു രതിയാകുമെന്നു'' ഗോപസ്ത്രീകൾ നമ്മെ പഠിപ്പിച്ചത് ഓർത്താൽ , കർദ്ദിനാൾ പറഞ്ഞതും ഞാൻ പണ്ടേ പറയുന്നതും ശരിതന്നെ എന്ന് വന്നു ! ഹല്ലേലുയ്യാ .. ഓരോ പള്ളികളിലും പാതിരിയെ പിഴപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയ കാമിനികൾ ഉണ്ടെന്നു പല സ്ത്രീകളും പുരോഹിതരും എന്നോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്! എന്നിരിക്കെ എന്താണിതിനൊരു പോംവഴി! "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന" പാവം ക്രിസ്തുവിന്റെ വചനം  അനുസരിക്കാൻ ഒരു പെണ്ണാടും ഇത്രയായിട്ടും ഒരുക്കമല്ലാതാനും! ''തങ്ങളുടെ പുതിയപുതിയ ആടയാഭരണങ്ങൾ നാലാളെ കാണിക്കാൻ, അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന യൗവനത്തുടിപ്പുകൾ കൈവിട്ടുപോകും മുൻപേ ഹോ!, നാവിൽ നിറച്ചുവച്ച നാനൂറു പരദൂഷണങ്ങൾ ഇനീയാരോട് പറയാൻ ?" എന്നിത്യാദി അനേകം വേവലാതികളും മനസ്സിൽ പേറി ഈ പെണ്ണാടുകൾ വീട്ടിൽക്കുത്തിയിരിക്കുമോ! ഇല്ല ഇല്ലേയില്ല ....മറുമരുന്നൊന്നേയുള്ളൂ ..സദാചാരഗുണ്ടാകൾ കള്ളന്മാരുടെഗുഹകളും കൈയ്യാളാട്ടെ ! അത്രതന്നെ ..samuelkoodal




No comments:

Post a Comment

Note: only a member of this blog may post a comment.