Wednesday 29 March 2017

അല്മായശബ്ദം: സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- ...

അല്മായശബ്ദം: സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- ...:     കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളെ വേണ്ട . മറ്റുകാര്യങ്ങളിൽ കുഴപ്പമില്ല. കത്തോലിക്കാസഭാ തീരുമാനം വിവാദമാകുന്നു. എതിർപ്പുമായി ഓപ്പൺ ചർച്ച...



"സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്."

ഈ തലവാചകത്തിൽ തന്നെ ഒരു കല്ലുകടി എനിക്ക് അനുഭവപ്പെടുന്നു! ആദാമും ക്രിസ്തുവും ഒഴികെ സകലമോന്മാരെയും പെറ്റു മുലയൂട്ടി വളർത്താൻ സ്ത്രീ ആവശ്യമെങ്കിൽ, പുരുഷന്റെ എന്നല്ല ദൈവത്തിന്റെ ശക്തിതന്നെ സ്ത്രീയാണെങ്കിൽ, "ശിവൻപാതി ശക്തിപാതി" എന്ന ചൊല്ല് മറന്നു, ,പരിശുദ്ധാത്മാവ് നിറഞ്ഞ നാവുകൊണ്ട് പോപ്പ് പറഞ്ഞതും മറന്നു, ,കാലുകഴുകലിൽ  സ്ത്രീകളെ കേരളത്തിൽ ഒഴിവാക്കണമെന്നു വിവരമില്ലാത്ത അധികാരികൾക്ക് ദുര്വാശിയെങ്കിൽ, പെണ്ണാടുകളെ, നിങ്ങൾ കൂട്ടമായി ഇന്നുമുതൽ  പള്ളികൾ ബഹിഷ്‌ക്കരിക്കൂ ...പ്രശ്നവും അതോടെ മര്യാദയ്ക്കാകും !  ളോഹയിട്ട പുരുഷൻ പുരുഷന്മാർക്കായി ഇനിയും കുര്ബാന/കൂദാശ ചെയ്യട്ടെ ! പുരുഷ പൗരോഹിത്യത്തിന്റെ കൂദാശകൾ സ്ത്രീകളെ നിങ്ങൾ ബഹിഷ്‌ക്കരിക്കൂ....ഒറ്റ ഞായറാഴ്ച നിങ്ങൾ പള്ളികൾക്കു ''ഹർത്താൽ'' കൊടുക്കൂ കത്തനാര് നിന്നിടത്തു തന്നെ നിന്ന് കാളയെപ്പോലെ മുള്ളും നിശ്ചയം!

പക്ഷെ സ്ത്രീകൾ ഇല്ലാത്ത കേരളത്തിൽ ഇത് നടപ്പില്ല ! കാരണം ''പെണ്മ'' നശിച്ച സ്ത്രീകളുടെ വെറും രൂപമുള്ള കോലങ്ങളാണേറെയും! "ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി" എന്നൊക്കെ പറഞ്ഞാൽ ''എന്തോന്ന് ഭാവം എന്തോന്ന് ശുദ്ധി''? എന്നൊക്കെ ഇവർ ചോദിച്ചുകളയും ! അറുപതും എഴുപതും കഴിഞ്ഞ വിധവകൾ ഒരു കൂസലുമില്ലാതെ ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ലിപ്സ്റ്റിക്കും ഖുറെക്സും ഇട്ടു ഫുൾ മക്അപ്പിൽ പള്ളിയിൽ വരുന്ന കലികാലമാണിത്! കുമാരനാശാന്റെ വീണപൂവിനെ ഓർമ്മിപ്പിക്കുന്ന വീണ'മാറും' പൊക്കിക്കെട്ടി ആ നടത്തം കണ്ടാൽ കള്ളിച്ചെല്ലമ്മയും തോറ്റുപോകും! ഇവറ്റകൾക്കെങ്ങിനെ പെണ്മയ്ക്കുവേണ്ടി പോരാടാനാകും!?                          ''എടാ കത്തനാരേ,  നിന്നെ വയറ്റിലിട്ടതും മുലയൂട്ടി വളർത്തിയതും നിന്റെ തന്തയില്ലായിരുന്നെടാമോനെ; ഈ അമ്മയായിരുന്നു ! നീ                          മെത്രാനായാലും കർദ്ദിനാൾ അല്ലഅങ്ങ് പോയി പോപ്പായാലും ഞാൻ നിനക്കു അമ്മതന്നെയാണ് കുഞ്ഞേ  ! ദൈവം മനുഷ്യനായിട്ടും എന്നെ ''അമ്മെ'' എന്ന് വിളിച്ചാരാധിച്ചതു നീ മറന്നുപോയോട പാതിരി പയ്യന്മാരെ''? എന്ന് ചോദിക്കാൻ അമ്മമാരുടെ പൊന്നുമനസുള്ള ഒരമ്മ എന്നിനിയും ഈ ദൈവത്തിനെ നാട്ടിൽ പിറക്കും? അന്നാളിലെ അവർ പുരുഷന്റെ കുത്തകകളെ തകർക്കൂ.!.''കാലുകഴുകൾ'' നിന്റെ തന്തയുടെ കാലു നീ പോയി കഴുകു ,നിനക്ക് അമ്മയായ ഞാൻ എത്ര ഭാഗ്യദോഷി ? ഞാൻ വിലപിക്കുന്നു'' എന്ന് പറയാൻ ഇവിടെ ഒരമ്മ ഇനിയും അവതരിക്കുമോ? ഇല്ല   samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.