അല്മായശബ്ദം: കോടികളുടെ തിരിമറി സമഗ്ര അന്വേഷണം വേണം - ജോയിന്റ് ...: കത്തോലിക്ക സഭാസ്ഥാപനങ്ങളിലെ വിദേശ ഫണ്ട് ഉള്‍പ്പെടെ കോടികളുടെ തിരിമറി സമഗ്ര അന്വേഷണം വേണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കൊച്ച...
ഇടതു വലതു സർക്കാരുകൾ മാറിമാറി ഭരിക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ , പാതിരിപ്രസ്ഥാനങ്ങളുടെ {കർത്താവിന്റെ ഭാഷയിൽ ,''കള്ളന്മാരുടെ ഗുഹകളിലെ''} വരുമാനവും വിനിമയവും കൊള്ള ലാഭവും കള്ളപ്പണവും ഒരു സര്‍ക്കാര്‍ കണ്ടുപിടിക്കുമെന്നോ , അതിന്മേൽ ഒരു നിയന്ത്രണം ഈ സർക്കാരുകൾ എന്നെങ്കിലും വരുത്തുമെന്നോ ആരും പകൽ കിനാവ് കാണേണ്ടതില്ല ! കളർ ളോഹകളുടെ വോട്ടു ബാങ്കിൽ കണ്ണുവച്ചു കൊതിയൂറി [അവർ ''നിക്രിഷ്ട ജീവികൾ'' എന്നുറക്കെ പറഞ്ഞാലും] അവരുടെ കൈ മുത്തുന്ന രാഷ്ട്രീയക്കാരുടെ കപടത മാറുകയുമില്ല ,ഇവിടെയൊരു നട്ടെല്ലുള്ള ''നാടിന്റെ സർക്കാർ'' ഭരണമേൽക്കുംവരെ !
''കാളയിറച്ചി തിന്നാൽ പറ്റുകയില്ല'' എന്ന് വിലപിച്ചുകൊണ്ടു നമ്മുടെ വിലയേറിയ 'വോട്ടു' പാഴാക്കാതെ, ''ഭാരതം ഭരിക്കുന്നവർ കേരളവും ഭരിക്കാൻ'' നാം ദൈവമക്കൾ ഒന്നിച്ചു വോട്ടു ചെയ്താൽ, പാതിരിയുടെ ഈ ഹുങ്കും അഹംകാരവും മേല്കോയ്മയും രാജകീയതയും എല്ലാമെല്ലാം കാറ്റിൽ പറന്നുപോകും അവരുടെ കൊടിവച്ച കാറുകളുടെ വേഗത്തിൽ തന്നെ ! പാരമ്പര്യമായി അധികാരം തറവാട്ടുസ്വത്താക്കിയ ''മക്കൾരാഷ്ട്രീയക്കാരോ'', ''എല്ലാം ശരിയാക്കുന്ന'',എന്നാൽ സ്വയം ഒരിക്കലും ശരിയാകാത്തവരോ നിനച്ചാൽ ഈ പാതിരിപ്പുലിയെ പിടിക്കാനാവില്ലാർക്കും ! പകരം, നാം വെറും ഇരുകാലിയാടുകൾ നിനയ്ക്കണം കത്തനാരും ഖജനാവും കണക്കും നേരെയാക്കാൻ.. .നാലാഴ്ച നാം പള്ളിക്കു ''ഹർത്താൽ ബന്ധു'' കൊടുത്താൽ മാത്രം മതി! എന്റെ ഇടവക മെത്രാൻ എത്തിയാണ് മെത്രാൻ പട്ടം കിട്ടിയ മൂച്ചിനു ,തന്റെ സുവിശേഷവേലയുടെ ആരംഭമായി പതിനഞ്ച് ഏക്കർ റബര്‍ തോട്ടം പൊന്നുംവിലയ്ക്കു വാങ്ങി , കോടികൾ പിരിവു നടത്തിക്കൊടുത്തു! വീണ്ടും ഞങ്ങളുടെ പള്ളിക്കു മുപ്പതു ലക്ഷം വിഹിതം വന്നതുകൊണ്ട് എന്റെയൊരു കസിൽ ദേ മാർത്തോമാ സഭയിൽ ചേരാൻ പോകുന്നു! അവിടെ കത്തനാരുടെ പറിഞ്ഞ കുമ്പസാരവുമില്ലപോലും ! ആകെയുള്ളതൊരു മാരാമൺ കൺവൻഷൻ ! ഭേഷ് ! samuelkoodal
No comments:
Post a Comment
Note: only a member of this blog may post a comment.