Thursday 23 March 2017

അല്മായശബ്ദം: പുരോഹിത ലൈംഗിക വീഴ്ചകൾ

അല്മായശബ്ദം: പുരോഹിത ലൈംഗിക വീഴ്ചകൾ: ഈ അടുത്തകാലത്തായി പുരോഹിതരുടെ ലൈംഗിക വീഴ്ചകളെപ്പറ്റി നാം അനുദിനം കേട്ടുകൊണ്ടിരിക്കുന്നു . ഈ കേ ൾ ക്കുന്ന സംഭവങ്ങളെക്കുറിച്ച...



ഈ സാറിന്റെയൊരു രോദനം! സാറേ, ഈ മെത്രാനും കർദ്ദിനാളും ഒക്കെ ഇതിനേക്കാൾ തറകളായിരുന്നു പണ്ട് ! ഇന്ന് തുടങ്ങിയതല്ല ഇവരുടെ ഈ ആഭാസത്തരം ! തെമ്മാടിക്കത്തനാരന്മാരെ ഇവർ ഇന്ന് ചോദ്യം ചെയ്‌താൽ, അവറ്റകൾ ഇതുങ്ങളുടെ കളർ ളോഹയിൽ കേറി ഹോളി കളിക്കും!, അറിയാമോ?.. നാം ''സ്വയം അറിഞ്ഞവർ'' [ദൈവത്തെ നമ്മിലെത്തന്നെ ബോധചൈതന്യമാണെന്നു അറിഞ്ഞവർ] ''ഞാനും പിതാവും ഒന്നാകുന്നു'' എന്ന് ബോധ്യം വന്നവർക്കെന്തിനാണീ കർത്താവ് വെറുത്ത [പള്ളിയും പാതിരിയും അവരുടെ വെപ്പാട്ടിമാരും ഉൾപ്പെടുന്ന] ഈ നാറ്റക്കേസുകൾ ? അവരെ വരും തലമുറയും ബോധമുള്ള ഇന്ത്യൻ ജനതയും ''കാലത്തിന്റെ ഒഴുകുന്ന വെറുപ്പിൽ'' മുക്കിക്കൊല്ലും! അങ്ങനെ ''അവന്റെ രാജ്യം ഭൂമിയിൽ താനേ വരും'' നിശ്ചയം !



എന്റെ ഒരു സ്നേഹിതൻ, മാർത്തോമാ സഭയിലെ പണ്ടത്തെ ഒരു പാതിരി [അമേരിക്കൻ റിട്ടേൺ ],  മാരാമണ്ന്നുവച്ചു എന്നോട് സംസാരത്തിനിടയിൽ ""ഈ സഭകൾ ഈ കുർബാനപ്പണി ഒന്ന് നിർത്താമോ ,എങ്കിൽ ജനം നന്നാവും " എന്ന് ! എനിക്ക് കാര്യം അന്നേരം പിടികിട്ടിയില്ല ,പിന്നീട് അന്വേഷിച്ചപ്പോൾ കണ്ടെത്തി , ആ കത്തനാരുടെ പ്രസ്താവന സത്യമാണെന്നു! പക്ഷെ ആ ജീവി ഇപ്പോൾ മറ്റൊരു സഭയിലെ കളർ ളോഹവാങ്ങി അവരുടെ മെത്രാനായി സുഖിച്ചു വാഴുന്നു ! കർത്താവ് പോയി കുരിശിൽ വീണ്ടും തൂങ്ങട്ടെ ! ആമ്മേൻ ..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.