Wednesday 29 March 2017

അല്മായശബ്ദം: സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- ...

അല്മായശബ്ദം: സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- ...:     കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളെ വേണ്ട . മറ്റുകാര്യങ്ങളിൽ കുഴപ്പമില്ല. കത്തോലിക്കാസഭാ തീരുമാനം വിവാദമാകുന്നു. എതിർപ്പുമായി ഓപ്പൺ ചർച്ച...



"സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്."  ഈ തലവാചകത്തിൽ തന്നെ ഒരു കല്ലുകടി എനിക്ക് അനുഭവപ്പെടുന്നു! ആദാമും ക്രിസ്തുവും ഒഴികെ സകലമോന്മാരെയും പെറ്റു മുലയൂട്ടി വളർത്താൻ സ്ത്രീ ആവശ്യമെങ്കിൽ, പുരുഷന്റെ എന്നല്ല ദൈവത്തിന്റെ ശക്തിതന്നെ സ്ത്രീയാണെങ്കിൽ, "ശിവൻപാതി ശക്തിപാതി" എന്ന ചൊല്ല് മറന്നു, ,പരിശുദ്ധാത്മാവ് നിറഞ്ഞ നാവുകൊണ്ട് പോപ്പ് പറഞ്ഞതും മറന്നു, ,കാലുകഴുകളിൽ സ്ത്രീകളെ കേരളത്തിൽ ഒഴിവാക്കണമെന്നു വിവരമില്ലാത്ത അധികാരികൾക്ക് ദുര്വാശിയെങ്കിൽ, പെണ്ണാടുകളെ, നിങ്ങൾ കൂട്ടമായി ഇന്നുമുതൽ  പള്ളികൾ ബഹിഷ്‌ക്കരിക്കൂ ...പ്രശ്നവും അതോടെ മര്യാദയ്ക്കാകും !  ളോഹയിട്ട പുരുഷൻ പുരുഷന്മാർക്കായി ഇനിയും കുര്ബാന/കൂദാശ ചെയ്യട്ടെ !പുരുഷ പൗരോഹിത്യത്തിന്റെ കൂദാശകൾ സ്ത്രീകളെ ബഹിഷ്‌ക്കരിക്കൂ....ഒറ്റ ഞായറാഴ്ച നിങ്ങൾ പള്ളികൾക്കു ''ഹർത്താൽ'' കൊടുക്കൂ കത്തനാര് നിന്നിടത്തു നിന്ന് കാളയെപ്പോലെ മുള്ളും നിശ്ചയം! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.