Monday 3 August 2015

അല്മായശബ്ദം: ആഗ്രയില്‍ പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍...

അല്മായശബ്ദം:
ആഗ്രയില്‍ പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍...
: ആഗ്രയില്‍ പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തു, കഴുത്തില്‍ പട്ടി തുടലിട്ടു. കൂടുതല്‍ വായിക്കുക  . അന്വേഷണം ആവശ്യപ്പെട്ടു ബിഷപ്പുമാ...



ബൈബിളിൽ EXODUS 'പുറപ്പാട്' ഇരുപതു തുടങ്ങുന്നതുതന്നെ 'പത്തുകല്പന' അവതരിപ്പിച്ചുകൊണ്ടാണ് ! ഈ പുറപ്പാടുപോലും ഒന്ന്  വായിക്കാതെ ജനത്തെ നയിക്കാൻ പുറപ്പെട്ട വിവരദോഷി സമൂഹമാണ് പാതിരികൾ ആകമാനം ! പത്തുകല്പനയിലെ ഒന്നാം കല്പന :- "യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു , ഞാൻ ഒഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് ! ഒരു വിഗ്രഹവും ഉണ്ടാക്കരുത് . മീതെ സ്വർഗത്തിൽ എങ്കിലും , താഴെ ഭുമിയിൽ എങ്കിലും, ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത് ! അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്!" എന്നൊക്കെ അന്നേ കല്പിച്ചവന് 'നായയുടെ' വിലപോലും കൊടുക്കാതെ സ്വയം 'കാനോൻനിയമം' ഉണ്ടാക്കി നമ്മെ ഭരിച്ചുമുടിക്കുന്ന ഈ സഭകളിലെ ദൈവദോഷികളായ ഈ കാളക്കത്തനാർവൃന്ദം ഇല്ലാതായെന്കിലെ ക്രിസ്തുവിന്റെ സഭ എന്നെങ്കിലും ഇവിടെ സ്ഥാപിതമാകൂ ..ഇത് സത്യം !!

 "നാട് നീളെ പള്ളി ,പുണ്യാളരോ കോടി ,കുര്ബാന കൂദാശ എങ്ങുമേ കേമം ! എന്ജനമേ കേള്ക്ക ,യാഗമല്ല ത്യാഗം ! യാഗം വെടിഞ്ഞോടി ത്യാഗം ചെയ്യുവീൻ "

എന്ന നസരായരോദനം കേള്പാൻ ചെവിയില്ലാത്ത പാഴ്ജനം ഓരോ നല്ക്കവലതോറും നാനാവിധ പുണ്യാളരെയും   'ചിക്കിലി' പിരിവിനായി  രൂപക്കൂട്ടിലാക്കിയിട്ടു, ആ കാശുകൊണ്ട് ചെത്തിജീവിക്കുന്നു കത്തനാരെന്ന രാജകീയ കപടൻ !! ഇതു കണ്ടു ശ്രീനാരായണ ഗുരുവിനെയും അപമാനിക്കുന്നു ചിലര് ! മന്നത്തപ്പനിട്ടു ആരും ഇതുവരെ 'വേല' തുടങ്ങിയില്ലന്നത്   ഭാഗ്യം ! കാലപ്പഴക്കത്തിൽ ഇവയൊക്കെ താനേ പൊളിയും /കാലം പൊളിക്കും ഇവരെയും ഇവരുടെ തട്ടിപ്പ് മതത്തെയും, വിഗ്രഹങ്ങളെയും നിശ്ചയം !

No comments:

Post a Comment

Note: only a member of this blog may post a comment.