Sunday 16 August 2015

അല്മായശബ്ദം: പള്ളിയാരു നോക്കും?

അല്മായശബ്ദം: പള്ളിയാരു നോക്കും?: കേരളകത്തോലിക്കാസഭയിലെ എറണാകുളം-അങ്കമാലി റൂട്ടിലുള്ള ഒരു കുടുംബ പ്രേഷിത കേന്ദ്രം പ്രണയവും വിവാഹവും പഠനത്തിനു വിധേയമാക്കാൻ തീരുമാനിച്ചിരിക്...



"പള്ളിയാര് നോക്കും?" രോഷന്മോനെ ,കുഞ്ഞിന്റെ ഒരു വ്യാകുലചിന്ത ! പള്ളി ആരാ ഇനിയും നോക്കേണ്ടത് ?പള്ളി പണിയിച്ച കത്തനാരോ ,അതോ "പ്രാർഥിക്കാൻ പള്ളിയിൽ നിങ്ങൾ പോകരുതെന്ന്"  നമ്മെ ഉപദേശിച്ച നസരായാണോ?പള്ളി നസരായാൻ നോക്കില്ല ,കാരണം "നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തു" എന്ന ക്രിസ്തുവിന്റെ വിലാപം ആ പള്ളികളിൽ എന്നെ മറ്റൊലികൊണ്ടിരുന്നു ! ജനം ക്രിസ്തുവിനെ അനുസരിക്കുന്നതിനാൽ യൂറോപ്പിലാകെ പള്ളി മറിച്ച് വിൽക്കുകയാണ് ! പക്ഷെ ഇന്നും കേരളലത്തിലാകെ 'പള്ളിമാഫിയാകൾ' പുതിയപുതിയ പള്ളികൾ പാവം ജനത്തെ ചൂഷനംചെയ്തു പണിതു കൂട്ടുകയാണ് അവരുടെ പണംകൊയ്യുന്ന മിഷിനറിയായി ! ഇതിനാണ് "മിഷൻ പ്രവത്തനം" (മിഷിനറിമാർ) എന്നൊക്കെ വിവരമുള്ളവർ പറയുന്നത് !  കൂടലിൽ 500 അടി അകലത്തിലായി പള്ളിയും, ആ പള്ളിയില്നിന്നും അടിച്ച്ചുമാറ്റല്പള്ളിയും നമുക്ക് കാണാം ...ഒരു ഫലോങ്ങിനിടയിൽ ആറ് വ്യത്യസ്ത പള്ളികളും ഇവിടെ കാണാം .... മടുത്തു മണ്ണും വിണ്ണും മടുത്തു ! ആരാധനാജൽപനങ്ങളുടെ ശബ്ദമലിനീകരണവും ,വിശ്വാസ/കൂറുകൾ തമ്മിലുള്ള തമ്മിൽതല്ലുംകാരണം ആകാശത്തിലെ പറവകളും മാലാഖമാരും വിറയ്ക്കുന്നു !  എന്നീ ജനം ദൈവത്തെ അറിയുമോ ആവൊ ? തലമുറകളായി ദൈവത്തിൽനിന്നും  (അറിവില്നിന്നും ) അജഗനത്തെ അതിദൂരം അകലങ്ങളിലേയ്ക്കു അടിച്ചുമാറ്റിയ പുരോഹിതാ, നിനക്ക് മാസലാം....പാവംക്രിസ്തു ഒരിക്കൽക്കൂടി പൗരൊഹിത്യമേ നിനക്കുമുന്നിൽ പരാജിതനായല്ലോ !

No comments:

Post a Comment

Note: only a member of this blog may post a comment.