Monday 17 August 2015

അല്മായശബ്ദം: ആത്മീയരംഗത്തെ ഏറ്റവും വലിയ വിപ്ലവകാരി

അല്മായശബ്ദം: ആത്മീയരംഗത്തെ ഏറ്റവും വലിയ വിപ്ലവകാരി: Radhakrishnan Kalathil   shared   Thomas Issac 's   photo . അതെ.. അത് എല്ലാ മതക്കാർക്കും ബാധകമാണ്. ആത്മീയത മതനിബന്ധിതമാ...



തന്നെപ്പോലെ തന്നെ തന്റെ അയല്ക്കാരനെയും സ്നേഹിക്കാൻ കഴിയുന്നവനും ,നല്ലശമരായനെപ്പോലെ ത്യഗമനോഭാവമുള്ളവനും ക്രിസ്തീയൻ തന്നെയാണ് ,ഒരു സംശയമില്ല ! പക്ഷെ അവൻഅതിനുപകരം കാത്തോലിക്കനായി, പുരോഹിതന്റെ അടിമയായി അവനെ അനുസരിച്ചു പളളിയിൽ പോകുമ്പോൾ ,അവൻ ക്രിസ്തുവിനെ നിന്ദിക്കുന്നു! വി .മത്തായി ആറിലൂടെ ക്രിസ്തു നമുക്ക് തന്ന അറിവറിയാതെ വിവരദോഷിപ്പാതിരിപ്പുറകേ പോയ കാണാതെപോയ ആടുകളാണാ ജീവികൾ ! അവരെ വീണ്ടും തന്നോട് ചേര്ക്കാൻ, സത്യത്തിലേക്കും നിത്യജീവന്റെ വഴിയിലേക്കും തിരികെ കൊണ്ട് വരാൻ ക്രിസ്തു വീണ്ടും ജനിച്ചതാണോ ഈ പോപ്പ് എന്ന് എനിക്ക് തോന്നിപ്പോകുന്നു ! ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരുന്ന മനസുകളെ ആശ്വസിപ്പീൻ... 
ക്നാനായക്കാരേ, ഇതിലെ ഇതിലെ ...പെന്തക്കൂസുകാരേ, ഇതിലെ ഇതിലെ..ക്രിസ്തുവിന്റെ പേരിൽ ജനത്തെ ഒരു മനസാക്ഷിക്കുത്തുമില്ലാതെ ചൂഷണംചെയ്തു സുഖിച്ചുവാഴുന്ന കളർ ളോഹകളേ, ഇതിലെ ഇതിലെ ..മൂരോണ്‍ കച്ചുന്നവരേ, മലർത്തിമുക്കുന്നവരേ, ..തമ്പുരാനെ ഗോതമ്പിലാക്കി ജനത്തെ കബളിപ്പിക്കുന്നവരേ, കുർബാനതൊഴിലാളികളേ, കൂദാശത്തൊഴിലാളീകളേ, ഇതിലെ ഇതിലെ ...കാലം നിങ്ങളെ ഈ മഹാനായ പോപ്പിലൂടെ വീണ്ടും "ക്രിസ്തുവിനെ കാണാൻ" അനുവദിച്ചിരിക്കുന്നു... കണ്ണടച്ചു ഇരുട്ടാക്കുന്നവരേ, മനക്കണ്ണുതുറന്നീ സത്യപ്രകാശം കരളുകളിലേയ്ക്കാവാഹിക്കൂ.. .....ശാന്തി..ലോകത്തിനു ശാന്തി ...തമ്മിലടിക്കുന്ന പള്ളികളേ,ശാന്തി,,മനുഷ്യരെ പുശ്ചിക്കുന്ന ക്നാനായ പുങ്കന്മാരേ ,ശാന്തി!!!

No comments:

Post a Comment

Note: only a member of this blog may post a comment.