Wednesday 12 August 2015

അല്മായശബ്ദം: കത്തോലിക്കസഭ വിട്ടവർ തിരികെയെത്തണം

അല്മായശബ്ദം: കത്തോലിക്കസഭ വിട്ടവർ തിരികെയെത്തണം: റെജി ഞള്ളാനി , (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെരള കത്തോലിക്കാ സഭാനവികരണ പ്രസ്ഥാനം - (കെസി ആർ. എം.) വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭ...





"നല്ലയിടയൻ" എന്ന സൽപ്പേരിനു അര്ഹരായ ഒരിടയന്പോലും ഒരു സഭയിലും  വിത്തിനുകൂടിപോലും എടുക്കാനില്ലാത്തതിനാലാണ് ആടുകൾ സഭകലാകുന്ന അടിമാലയങ്ങൾ   വിട്ടോടിയതെന്ന വലിയസത്യം കാലം മറക്കില്ല ! "ഘര് വാപ്പാസി "...

"വൈദീകമെന്നതു കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ;

 ളോഹതൻ കീശയിൽ കാണാമനസാക്ഷി, ത്രൊണോസിൽ വച്ചേച്ചുപോരും " എന്ന കലികാലശാപം പേറിയ സഭകളാണാകമാനം ! സ്വയം രക്ഷതേടിപോയവരെ വീണ്ടും ഈ കത്തനാരുടെ വെറിക്കൂത്തുകാണാൻ , പിന്നെയും ഈ ആത്മീയ അടിമത്തത്തിലേയ്ക്ക് എന്തിനു നാം വലിച്ചിഴയ്ക്കണം? "നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുന്ന" മനമാണ് മനുകുലത്തിനെന്നുമഭികാമ്യം ; അല്ലാതെ കത്തോലിക്കൻ കത്തോലിക്കനെ സ്നേഹിക്കുന്നതല്ല ക്രിസ്തീയത!  ക്രിസ്തുവിനെ മനസിലാക്കാൻ ഒരുവൻ ഭഗവത്ഗീതയും ഉപനിഷത്തുകളും കരളിലേറ്റട്ടേ ...ആത്മീയത എന്തെന്നറിയാത്ത പാതിരിപ്പുറകെ നടക്കുന്ന കുരുടന്മാരല്ല വരുംതലമുറ എന്നതും മറക്കരുതേ ...  

No comments:

Post a Comment

Note: only a member of this blog may post a comment.