Wednesday 26 August 2015

അല്മായശബ്ദം: ഓണവും കുർബാനയും

അല്മായശബ്ദം: ഓണവും കുർബാനയും: Theophilus A J Angelose in FB മാവേലിക്കും ഇരിക്കട്ടെ ഒരു ദിവ്യബലി .   വിവേകശൂന്യരും ആശയദരിദ്രരുമായ പാതിരിപ്പടയുട...



''ദശാവതരത്തിന്റെ'' 'ഓര്‍ഡര്‍' പോലും തെറ്റിക്കുന്ന  ഒരു പന്നപ്പണിയാണീ മലയാളിയുടെ ഓണാഘോഷം ! മത്സ്യ/ കൂര്മ്മ/ വരാഹ/ നരസിംഹ/ വാമനാവതാരത്തിന്റെ ശേഷമാണല്ലോ പരശുരാമന്‍ അവതരിച്ചത്? പരശുരാമന്‍റെ, "മഴുവെറിയല്‍" കാരണം നമ്മുടെ കേരളം കടലില്നിന്നു അതുകഴിഞ്ഞല്ലേ പൊന്തിവന്നത്? അപ്പോള്‍ വാമനാവതാരകാലത്ത് ഈ ഭൂമുഖത്ത് കേരളമില്ലായിരുന്നു എന്നതല്ലേ 'സിമ്പിള്‍ ലോജിക്ക്' ! നമ്മുടെ കേരളം കടലില്‍നിന്നും ജനിക്കുംമുന്പേ എങ്ങോ നടന്ന ഒരു അന്യായകര്‍മ്മത്തെ നാം സത്യത്തില്‍ പുശ്ചിച്ചു തള്ളേണ്ടതാണ്....  പക്ഷെ സംഗതി ഒരു കൊഴുപ്പുതന്നെ ! ദാണ്ടേ കത്തനാരും മണവാട്ടിമാരും പൊന്നോണപൂക്കളമിടുന്നു..verygood ..അമ്പലങ്ങളിലെപ്പോലെ നെയ്യഭിഷേകം / പാലഭിഷേകം / തേനഭിഷേകം ഒക്കെ കുരിശുമേല്‍ എന്നാണാവോ പാതിരിമാര്‍ പള്ളിയില്‍ തുടങ്ങുക ? കലികാലവൈഭവം ! ജനം പാലും നെയ്യും തേനും മോരും ഒക്കെ കുപ്പിയിലാക്കി കുര്ബാനകൂടാന്‍ പോകുന്നകാലം അതിവിദൂരമല്ല എന്നുസാരം !

"കുര്‍ബാന എന്ന നാടകം" നാലാം നൂറ്റാണ്ടിലല്ലേ സക്കരിയാച്ചയാ, ഇവറ്റകള്‍ കണ്ടുപിടിച്ചത് നമ്മെ പള്ളിയിലേക്കെന്നും വരുത്തി വരുതിയിലാക്കാന്‍? അമ്പലങ്ങളില്‍ ദേവനെ കല്ലില്‍ ആവാഹിക്കുന്നതുപോലെ ദൈവത്തെ(അല്ല പാവം കര്‍ത്താവിനെ) ഗോതമ്പുതുണ്ടില്‍ ആവാഹിക്കുന്നു കത്തനാര്‍ ! കര്‍ത്താവീക്കാര്യം ഇതുവരെയും അറിഞ്ഞിട്ടേയില്ല എന്നതാണ് പരമകഷ്ടം ! അപ്പോസ്തോലന്മാരും ഈനാടകം സ്വപ്നേന കണ്ടതല്ല ! ക്രിസ്തുവിനൊപ്പം പെസഹാനാളില്‍ സെഹിയോന്‍ മാളികയില്‍ പന്തിയിലിരുന്നു  "ലാസ്റ്റ് സപ്പര്‍" കഴിച്ചവര്‍ക്ക് തോന്നാത്ത ഈ "കടുംകൈ" ഇവര്‍ക്ക് കൊന്‍സ്ടാന്റിന്‍ ചക്രവര്‍ത്തി ഓതിക്കൊടുത്തതുമാകാം!  കത്തനാരെ നിന്റെ കലാവിരുത്! അമ്മ്പംപട രാഭണാ ....   എങ്കിലും ഏവര്‍ക്കും എന്റെ എളിയ ഓണാശംസകള്‍..

No comments:

Post a Comment

Note: only a member of this blog may post a comment.