Monday 24 August 2015

അല്മായശബ്ദം: അനിശ്ചിതത്വത്തിന്റെ സൌന്ദര്യം

അല്മായശബ്ദം: അനിശ്ചിതത്വത്തിന്റെ സൌന്ദര്യം: നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബ...





അറിവിനെ അറിയാന്‍ അകത്തറിവ് വേണം; സൌന്ദര്യം ആസ്വദിക്കാന്‍ അകത്തു സൌന്ദര്യവും  വേണം ! സക്കരിയാചായാ, സംശയമില്ല അങ്ങ് ഒരു സുന്ദരകില്ലാടിതന്നെ ! ഈ സാരപ്രപഞ്ചംതന്നെ  ഒരനുസ്യൂത രസതന്ത്രപ്രക്രിയയുടെ വേദിയാണ് നമ്മുടെ ഈ മനുഷ്യശരീരം പോലെ; പഞ്ചഭൂതങ്ങളുടെ കൂട്ടുകെട്ടില്‍ മനസും ബുദ്ധിയും അഹങ്കാരവും ചേര്‍ന്ന നിരന്തര രസതന്ത്രം ! ഈ 'ഉണ്മ'  മനസിലാക്കിയവന് "ഈശാവാസമിതംസര്‍വം" എന്നു മൌനത്തില്‍ പാടാനുമാകും ! ഭഗവത്ഗീതയും,ഉപനിഷത്തുകളും കരളിൽകരുതുന്ന ഒരുവനേ അണുവിലുംഅണുവായി മരുവുന്ന ആ നിത്യസത്യസൌന്ദര്യത്തെ കാണാനും, ആ സൌന്ദര്യ ലഹരിയില്‍ സ്വയമലിഞ്ഞു സ്വര്‍ഗീയനാകുവാനും കഴിയൂ..                        

കത്തനാരെ. കണ്ടുപടിക്ക് 'ഇതാണ്  മനുഷ്യമനസിന്റെ സ്വര്‍ഗാരോഹണം ! താന്‍ കൂദാശ ചൊല്ലി കയറ്റാനുള്ളതല്ല ക്രിസ്തുവിന്റെ സ്വാര്‍ഗം; "അത് നിങ്ങളുടെ ഇടയില്‍ത്തന്നെ ഇരിക്കുന്നു"എന്നല്ലയോ തിരുവചനം ?



"ഉലകമിതു നിന്റ ചിത്രഭവനം ഒന്നോര്‍ക്കില്‍,

പാറും ശലഭചിറകില്‍ അധിക രമ്യരചന കാണ്മൂഞാന്‍!

നിമിഷതാളങ്ങള്‍ ,രാഗസ്തുതികളാണെങ്ങും ; ദേവാ ,

അനുവദിക്കീ ക്രിപണനെന്നെ ഏറ്റുപാടീടാന്‍.."(അപ്രിയ യാഗങ്ങള്‍)

No comments:

Post a Comment

Note: only a member of this blog may post a comment.