Saturday 22 August 2015

അല്മായശബ്ദം: ജപ്പാൻ ജനതയിൽ നിന്ന് പഠിക്കേണ്ടവ

അല്മായശബ്ദം: ജപ്പാൻ ജനതയിൽ നിന്ന് പഠിക്കേണ്ടവ: അന്യനോടുള്ള ബഹുമാനം എന്താണ്, അവരോട് എങ്ങനെ പെരുമാറണം എന്ന് ആരും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. അടിസ്ഥാനപരമായ ധാർമികാവബോധംപോ...





രാജകീയ പൌരോഹിത്യം, വേഷഭൂഷാദികൾ ഒക്കയൊക്കെ ആയിക്കഴിഞ്ഞാല്‍ ഒരുവന്‍ സ്വയം പുങ്കനാകും ഈ പുങ്കന്മാരുടെ സ്വന്തംനാട്ടില്‍ ! പിന്നെ ഒരു മെത്രാന്‍ സ്വയം കാറോടിക്കുന്നകാര്യം, അത് ജനത്തിനും മെത്രാനും ചിന്തിക്കാന്കൂടിയസാധ്യം ! ഇവിടെ എന്നെങ്കിലും ഒരു മന്ത്രി സ്വയം കാറോടിച്ചു ഏതെങ്കിലുമൊരു പൊതു പരിപാടിക്ക് പോകുമോ എസ്കോര്‍ട്ട് ഇല്ലാതെ? നാലോ അഞ്ചോ വര്‍ഷത്തേക്കു മാത്രം 'കസേരകളിക്ക്' വരുന്ന മന്ത്രിക്കും MLA/MP മാര്‍ക്ക് ഡ്രൈവര്‍ അവശ്യമെങ്കില്‍, തൊപ്പിയും ളോഹയും കിട്ടിയാല്‍ പിന്നെ മൂക്കില്‍ പഞ്ഞികയറ്റുംനാള്‍വരെ സിംഹാസന, ഭദ്രാസന, രൂപാതാ ആസനങ്ങളില്‍ വിരാജിക്കുന്ന 'സ്ഥിരംമെത്രാന്' ഡ്രൈവര്‍ നൂറുശതമാനം വേണം ; കുറേക്കഴിഞ്ഞാല്‍ ഗണ്മാനും കൂടിയേതീരു എന്നാകുംഗതി! 
"മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് എല്ലാമ്രിതശരീരത്തോടും 'കൂദാശ' ചൊല്ലുന്ന ഇവറ്റകളെ "മെത്രാനേ, നീ കുന്തുരുക്കമാകുന്നു" എന്നു കാലത്തോട് ചൊല്ലാന്‍ കാനോന്‍നിയമം ഉണ്ടാക്കിയ (ദൈവത്തെയറിയാത്ത, സ്വയം അറിയാത്ത) മെത്രാനെക്കൊണ്ട് അയ്യാളുടെ വണ്ടി ഓടിക്കാന്‍ എന്റെ മറ്റപ്പള്ളിസാറെ, ,ആരും തുനിയാതിരിക്കട്ടെ ! ദൈവത്തെ വില്പനച്ചരക്കാക്കുന്ന ഇവറ്റകളെ തൊട്ടുകളിച്ചാല്‍ "ആക്കളിതീക്കളി" മാളോരെ..

ജപ്പാന്‍കാര്‍ ലോകത്തിനു തന്നെ മാതൃകയായത് ആറ്റംബോംബ് ഹിരോഷിമയിലും നാകസാക്കിയിലും അമേരിക്ക ഇട്ടതില്‍പിന്നാണോ എന്നു നാം കണ്ടെത്തണം . ആണെങ്കില്‍ കേരളത്തിലും അതിനുള്ള സാധ്യത തീരെ ഇല്ലാതില്ല! അന്യസംസ്ഥാന തൊഴിലാളികളെകൊണ്ട് ഇവിടെ പണിയെടുപ്പിക്കുംപോള്‍ 'തൊഴിലില്ലാവേദനം' സര്‍ക്കാരില്‍നിന്നും ഒരു നാണമില്ലാതെ വാങ്ങുന്നവരുടെ 'ക്യു' നീളം വയ്ക്കുന്ന കുഴിമാടിയന്മാരുടെ നാടാണ് കേരളം ! ആത്മാഭിമാനമല്ല പുങ്കത്തരമാണ് ഇവിടെ രോഗം ജനത്തിനും മെത്രാന് ഒരുപോലെ ! കേരളമാകെ "മാനസീകരോഗികള്‍" എന്നു വിവേകമുള്ള സ്വാമിവിവേകാനന്ദൻ നേരത്തേ കണ്ടെത്തിയിരുന്നു..."കേരളം ഭ്രാന്താലയം"എന്ന തിരുക്കുരല്‍ നിങ്ങള്‍ വായിചിട്ടില്ലയോ ?
എന്റെ വീട്ടില്‍ വേലക്കാരി വരാഞ്ഞ ഒരുനാള്‍ പട്ടിക്കൂട് കഴുകാന്‍, എന്നെ ഒന്ന് സഹായിക്കാന്‍ ഞാനെന്റെ മകനെ വിളിച്ചു ;"ഞാനൊരു ഡോക്ടര്‍ ആണു "എന്ന തിരുവച്ചനമായിരുന്നു മറുപടി ! ആരാരെകുറ്റംപറയാന്‍....

No comments:

Post a Comment

Note: only a member of this blog may post a comment.