Thursday 20 August 2015

അല്മായശബ്ദം: പ്രേമത്തിനുള്ള ഒറ്റമൂലി

അല്മായശബ്ദം: പ്രേമത്തിനുള്ള ഒറ്റമൂലി: Sabu Thomas "എല്ലാ അസുഖങ്ങള്‍ക്കും മരുന്നുണ്ട് ! പ്രേമത്തിനു മാത്രം മരുന്നില്ല ! എന്താ അമ്മച്ചീ അങ്ങിനെ ?" ...



ഉല്‍പ്പത്തിയിലെ  ഏദൻതോട്ടവും, ആദാമ്മിന്റെ വാരിയെല്ലും, അരുതാത്തഫലം സാത്താന്റെ വാക്ക് കേട്ട് ദൈവകല്പ്പന കാറ്റിൽപറത്തിയാ ഒന്നാംവനിത തിന്നതും, എച്ചിലായപഴം അവള്‍ ഇണയെ തീറ്റിച്ചതും വിശ്വസിക്കുന്ന ഏതൊരു പാതിരിക്കും ഒന്ന് പ്രേമിക്കാന്‍ പറ്റാതെപോയെങ്കില്‍ അതൊരു 'ആറാംതിരുമുറിവായി' ഹൃദയത്തില്‍ അവസാനനിശ്വാസംവരെ ആ പാവംപാതിരിയെ അതിയാനങ്ങു പോപ്പായാലും അലട്ടിക്കൊണ്ടിരിക്കും നിശ്ചയം ! സുഖമുള്ള ഏകനൊമ്പരം ഈ "ദിവ്യാനുരാഗം" മാത്രമാണ്!  ഇതിലെ വിരഹദുഖം പോലും മധുരമാണ് ! പ്രേമനയ് രാശ്യം മൂലം ളോഹയെ സ്വീകരിച്ച മഹാതീമഹാന്മാര്‍ക്കിത് ബാധകമല്ല.. അവര്‍ക്കാ 'ളോഹ' ഭൂമിയില്‍ത്തന്നെ സ്വര്‍ഗം കൊടുത്തല്ലോ!

ആദിമന്‍ പറുദീസാ നഷ്ടപ്പെടുത്തിയതീ 'പ്രേമം' മൂലമാണ്  മാളോരെ .."തിന്നുന്ന നാളില്‍ നീ മരിക്കും" എന്ന ദൈവകല്പനപ്രകാരം അവള്‍ മരിക്കുന്നു എന്നറിഞ്ഞ ആദം "അവ്വാ ഇല്ലാത്ത പറുദീസാ എനിക്ക് വേണ്ടാ "എന്ന് സ്വയം ഉള്ളിൾ ഉറച്ചാണാ പഴം തിന്നതെന്ന് വേദനയോടെ കാലമോര്‍ക്കുന്നു ! അങ്ങിനെ ഒന്നാം പ്രേമം പഴംതിന്നു ആത്മാഹൂതി ചെയ്തു !

രണ്ടാം പ്രേമം സാറയെ യാക്കോബ് പ്രേമിക്കുന്നത് ദീര്‍ഘകാല അടിമപ്പണിയിലും കലാശിച്ചു ! ഭാര്യവീട്ടിലായാലും അടിമത്തം വേദനിക്കുന്നതല്ലേ ? പ്രേമം കദനകാരണമാണങ്കിലും പ്രേമിക്കാതെ മരിച്ചാല്‍ പരലോകത്തു  ആരും പോകില്ല സത്യം! "കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?" എന്ന വയലാറിന്റെ രോദനം ഈയവസരത്തില്‍ ഓര്‍ക്കുന്നതും നന്ന് ....നമ്മുടെ നല്ലവനായ ഫ്രാന്‍സിസ്പോപ്പിനും ഒരു കിണ്ണന്‍കാച്ചിപ്രേമം ഉണ്ടായിരുന്നതായി ആ ശുദ്ധഹൃദയന്‍ പറഞ്ഞതും പാതിരിമാര്‍ ഓര്‍ക്കണം ..        

No comments:

Post a Comment

Note: only a member of this blog may post a comment.