Friday 21 August 2015

അല്മായശബ്ദം: ആര്‍ഭാടപ്പള്ളികള്‍:





"ഹൃദയം ദേവാലയം","നിങ്ങള്‍ ദൈവത്തിന്റെ മന്ദിരങ്ങള്‍ ആകുന്നു","അറയില്‍ കയറി വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനോട് പ്രാര്‍ഥിക്കാ" എന്നയീമൂന്നു വചനങ്ങളും "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും പൊതുസ്ഥലങ്ങളില്‍ നിന്നു പ്രാര്‍ഥിക്കാന്‍ ഇഷ്ടപ്പെടരുത്"എന്ന ക്രിസ്തുവിന്റെ                       ഉപദേശത്തിനു അടിസ്ഥാനമായ താങ്ങുവചനങ്ങളാകുന്നു! എത്ര ചിന്തിച്ചിട്ടും ഈ നിസാരതത്വം മനസ്സില്‍ പതിയാത്ത, മനനമില്ലാത്ത ഒരുപറ്റം ഇരുകാലിയാടുകള്‍ സമൂഹത്തില്‍ ഉള്ളയിടത്തോളംകാലം പുരോഹിതര്‍ക്കും അവരുടെ                മൂടുതാങ്ങിപ്പള്ളിപ്പരീശര്‍ക്കും വളരെ കൂളായി പള്ളിയില്‍ ശേഷിക്കുന്നു ഈ ജനത്തെ                             ഫൂളാക്കാവുന്നതാണ് ! തങ്ങളുടെ വിയര്‍പ്പിന്റെയപ്പം മുഴുവന്‍ ദൈവനാമത്തില്‍ പാതിരിപ്പട തട്ടിപ്പറിച്ചു തിന്നുന്നു എന്ന ദുഃഖസത്യംപോലും മനസിലാക്കാന്‍ ശേഷിയില്ലാത്ത ദുഷിച്ച വിശ്വാസങ്ങളുടെ തടവുകാര്‍ പണിയുന്ന ഈ പള്ളികള്‍ ദൈവത്തിനുല്ലതല്ല ; പകരം പാതിരിക്കു പണമുണ്ടാക്കാനുള്ള മാമോന്റെ ആലയങ്ങളാകുന്നു ! ആയതിനാല്‍ ക്രിസ്തു  എന്നും എവിടെയും എപ്പോളും "കള്ളന്മാരുടെ ഗുഹകള്‍" എന്നേ ഈ പാവംപള്ളികളെ വിളിക്കാറുള്ളൂ ...ദൈവം സര്‍വവ്യാപിയാണങ്കിലും പള്ളികളില്‍ മാത്രം ഇല്ലേയില്ല ! കാരണം കുരിശില്‍ കയറ്റി അന്നിവര്‍ കൊന്നവനെ ആ കുരിശുതന്നെ വീണ്ടുംവീണ്ടും പള്ളിയില്‍ കാണിച്ഛതിയാനെ സ്ഥിരം വെരുട്ടുന്നു..കൂടാതെ കുരിസുവരച്ചുകാണിച്ചാ സാധുവിനെ ജനവും  സ്ഥിരം കളിയാക്കുന്നു ! പക്ഷെ തന്റെ കുരിശു എടുത്തു അവനെ അനുഗമിപ്പാനാരുമില്ലാതാനും ... ! ജനമേ, പള്ളിപണിയാന്‍ ഇനിയും നിങ്ങള്‍ പണക്കിഴി കൊടുക്കണമെന്നില്ല്ല ; അവരുടെ കൈവശമുള്ള മൂലധനം വച്ചു പുതിയപുതിയ പള്ളികളും തീര്‍ഥാടനകേന്ദ്രങ്ങളും അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ ഇനിയും പണിയും (വ്യവസായ യൂണിറ്റുകള്‍) ഇവിടെ ഹിന്ദുമൈത്രി ഉണരുന്നതുവരെ ..അതിനിനിയും താമസമധികമില്ല എന്ന വലിയസത്യം ഈ പൊട്ടന്പാതിരിമാര്‍ അറിയുന്നുമില്ല ! ഹ കഷ്ടം കാലമേ ...അല്മായശബ്ദം: ആര്‍ഭാടപ്പള്ളികള്‍:: മാര്‍പ്പാപ്പായെയും മാര്‍ ആലഞ്ചേരിയെയും പിന്തുണയ്ക്കുക 2015 ആഗസ്റ്റ് ലക്കം സത്യജ്വാലയുടെ മുഖക്കുറി ഇടപ്പള്ളിയില്‍ അത്യാഡംബരകരമായ ആര...

No comments:

Post a Comment

Note: only a member of this blog may post a comment.