Saturday 8 August 2015

അല്മായശബ്ദം: പ്രണയം പഠിപ്പിക്കുന്ന കാര്യം സഭയുടെ പരിഗണനയില്‍ (ജ...

അല്മായശബ്ദം: പ്രണയം പഠിപ്പിക്കുന്ന കാര്യം സഭയുടെ പരിഗണനയില്‍ (ജ...:                                                                                    കൊച്ചി: പ്രണയത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കാന്...





"അബ്ബാ,പിതാവേ," എന്ന ദൈവനാമം സ്വയം നമാവിശേഷണമായി "അച്ചാ ,പിതാവേ," എന്ന് കൊണ്ടാടുന്ന ദൈവനിഷേധികളായ പുരോഹിത മേല്‍ക്കോയിമയില്‍നിന്നും ഒരിക്കലായി ഒരുവന് കരകയറണമെങ്കില്‍ മറ്റു മതസ്തരുമായുള്ള മിശ്രവിവാഹമാല്ലാതെ വേറൊരു പോംവഴി എന്റെ മാന്യവായനക്കാരെ നിങ്ങള്ക്ക് പറയാമോ ? ആരെങ്കിലും ഭാഗ്യമുള്ളജന്മങ്ങള്‍ ആവഴി രക്ഷപെടുന്നെങ്കില്‍ നാം അവരെ അനുമോദിക്കെണ്ടാതിനു പകരം അവരെ കുറ്റക്കാരായി വിധിപറയരുതേ, വിലപിക്കരുതെ എന്നാണെന്റെ അപേക്ഷ !

പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന് വിലക്കിയ ദൈവപുത്രന്റെ ഭാവനയില്‍ ഇന്നത്തെ ഈ വഴിനീളെപ്പള്ളികളും ജല്പനക്കൂദാശകളും ഇല്ലേയില്ല! പിന്നാരുടെ വിരുതാണിതെല്ലാം ?നമ്മെ ദൈവത്തിന്റെ പേരില്‍ മരണാനന്തരവും ചൂഷണംചെയ്തു സുഖിച്ചുപുളച്ചു ജീവിക്കാന്‍ കൊതിച്ച കമാസക്തരായ പുരോഹിതന്റെ തലചോറാണിവയുടെ ഉല്‍ഭവകേന്ദ്രം  !

ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ ..

കുട്ടിക്കാലത്ത് നാലാംക്ലാസില്വച്ചു ദാരിദ്രം മൂലം പള്ളിക്കൂടം മതിയാക്കി റബ്ബര്‍ ടാപ്പിങ്ങ് തുടങ്ങിയ ഒരു ഭാഗ്യവാന്‍ ഇന്ന് കേരളത്തിലെ ഒരു ആഗോളസഭയുടെ തലപ്പാവും വച്ചു  തലപ്പത്താണ് ! പക്ഷെ ഒരസുഖം ,എല്ലമൂന്നാമ്മാസവും അതിയാന് തന്റെ മെര്സിഡീസു കാര്‍ പുതുക്കണം ! രണ്ടുകോടിയുടെ കാരാണ് വേണ്ടത് ! കഴുതമേലേറിയോന്‍ അമ്പരന്നുംപോം .....ദൈവം പൊറുക്കില്ല മെത്രാനെ ...ഇതിനൊരവസാനത്തിന്റെ തുടക്കമാണീ 'മിശ്രവിവാഹം' !

No comments:

Post a Comment

Note: only a member of this blog may post a comment.