Wednesday 5 August 2015

അല്മായശബ്ദം: വൈദികനെ മർദ്ദിച്ചെന്ന് പരാതി

അല്മായശബ്ദം: വൈദികനെ മർദ്ദിച്ചെന്ന് പരാതി: പുരോഹിതർക്ക് ളോഹ നിർബന്ധമാക്കണം കെ. സി. ആർ .എം  തൊടുപുഴ കുമ്മംകല്ലിൽ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. എം ന്റെ നേതൃത്വത്ത...



നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നപ്പോള്‍ ആദാമിന് അറിവുണ്ടായി; ഉടന്‍ അവന്‍ നഗ്നനെന്നു സ്വയമറിഞ്ഞു ! പക്ഷെ അവ്വാ ആദ്യം ഫലം തിന്നെങ്കിലും നഗ്നത തോന്നിയില്ലവള്‍ക്ക് ! കാരണം കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്കെ അറിയൂ (അവരോട് ചോദിച്ചു നമുക്ക് പിന്നീട് കാര്യം മനസിലാക്കാം ) ....ആയതുപോലെ പുരോഹിതന്റെ വസ്ത്രമാണ് അവന്റെ 'ളോഹ' എന്നവന്‍ സ്വയം അറിയണം  ! ആ അറിവില്ലാത്ത കത്തനാര്‍ അവന്‍ നഗ്നനാകണമെന്നു സ്വയം തീരുമാനിച്ചാല്‍ ഉടന്‍ ആ ളോഹയൂരും ; അതിനെന്തിനാ ക്രിസ്ത്യാനികള്‍ ചിന്തിച്ചവശരാകുന്നത്? "പുരോഹിതർക്ക് ളോഹ നിർബന്ധമാക്കണം കെ. സി. ആർ .എം" എന്ന മുദ്രാവാക്യം അനുചിതമെന്നേ എനിക്കും കാലത്തിനും പറയാനാവൂ...ഇവിടെ കോന്നിയിലൊരു കത്തനാര് 'സൂര്യാബാറില്‍' കയറി സന്തോഷിക്കാറുണ്ട്‌ ! ഒന്നാംഗ്ലാസ്സ് ചുണ്ടോടടുപ്പിക്കും മുന്‍പേ ആ സാധുപുരോഹിതന്‍  തന്റെ ളോഹയൂരി കസേരയുടെ പിടിയില്‍ ഞാത്തിയിടും..എന്നിട്ടാ പാവംളോഹയോടൊരു കൂദാശാഡയലോഗേന്നോണം 'അച്ചോ, അച്ചനിത്തിരിനേരം ഇവിടെക്കിടക്കൂ ,ഞാനിത്തിരി മോന്തിക്കോട്ടേ"എന്ന് ! കേട്ടവരുടെ സാക്ഷ്യമാണിത് ..അതയാള്ടെ ബോധം /ബോധം കെടുവോളമുള്ള ബോധം ,അത്രതന്നെ !

പെന്തക്കൂസുകാര്‍ ളോഹയില്ലാതെയല്ലേ  മലര്ത്തിമുക്കുന്നു/വിവാഹം കഴിപ്പിക്കുന്നു / ശവസംസ്കാരം ആഘോഷിക്കുന്നു ! എന്താ കുഴപ്പം ? കർത്താവെത്ര ളോഹയണിഞ്ഞിട്ടാ  ലാസറിനെ ഉയര്പ്പിച്ചതും കാനാവില്‍ വീഞ്ഞുണ്ടാക്കിയതും? ആയതിനാല്‍ നന്മചെയ്യാന്‍  ഇവിടെ ഒരവനും 'ളോഹ' വേണ്ടേവേണ്ട ! പിന്നെന്തിനാണീ ളോഹ ? അത് നമ്മെ  പറ്റിക്കാന്‍ (മാന്ത്രീകന്റെ ഉടായിപ്പ് ളോഹപോലെ ) ,എന്ന് നാം ചിന്തിച്ചു മനസിലാക്കണം! അമ്പലങ്ങളിലെ പൂജാരികള്‍ക്കെന്തു  ളോഹ ? വെറുമൊരു ഒറ്റമുണ്ടോ ചുട്ടിതോര്‍ത്തോ പിന്നൊരു കോണകവും അത്രതന്നെ ! പള്ളിയിലെ പ്രാര്‍ഥനക്കെന്തിനു  നാല്പതുമീട്റെര്‍  കലര്‍ത്തുണികള്‍ ;അതിനു ഹൃദയശുദ്ധി പോരേ?? ഹൃദയശുദ്ധി പാതിമാര്‍ക്കില്ലാത്തതിനാലാകാം "ളോഹ" സഭ കണ്ടുപിടിച്ചത്! അതിനാലീ  സഭകളെ "ളോഹസഭകള്‍" എന്നാണിപ്പോള്‍ നാട്ടാര് വിളിക്കാറുമുള്ളത് !ഭേഷ്...

No comments:

Post a Comment

Note: only a member of this blog may post a comment.