Friday 28 August 2015

അല്മായശബ്ദം: മെത്രാന്മാരെല്ലാരുമൊന്നുപോലെ...

അല്മായശബ്ദം: മെത്രാന്മാരെല്ലാരുമൊന്നുപോലെ...: സീറോ മലബാർ സഭക്കു  സ്വയംഭരണം കിട്ടിയതിന്റെ 25 ആഘോഷിക്കുന്നു  (സൂയീ  ജൂറീസ്). വേണ്ടായിരുന്നു! ഇതിന്റെ തുടങ്ങൽ ജൂറീസുമായി ബന്ധപ്പെട്ടു നൂറ്റ...





രോഷന്‍മോന്‍ എഴുതിയ ("എന്നെ ദഹിപ്പിച്ചാൽ മതി" എന്നു പറയുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു - ശവപ്പെട്ടിയും വേണ്ട, കച്ചയും വേണ്ട, കുഴിക്കാണവും വേണ്ട, പള്ളിവാടകയും വേണ്ട, പാട്ടുകാരുമില്ല, ജാഥായുമില്ല, അച്ചനും കാശും കൊടുക്കേണ്ട, സർവ്വോപരി ശവക്കോട്ടയിൽ ഒപ്പീസും ചൊല്ലിക്കണ്ടല്ലോ!") എന്ന വിവേകമനനസത്യം എന്റെ മൂന്നു ആണ്മക്കളോടും ഞാന്‍ പണ്ടേ പറഞ്ഞതാണ്,"എന്നെ ദഹിപ്പിച്ചാല്‍ മതിയെന്ന്" ! ഈ പരമനാറിക്കത്തനാരന്മാരുടെ കൂദാശാജല്പനം മൂലം എനിക്ക് ഒരുസ്വര്‍ഗവും പൂകേണ്ട,,,ഹൃദയങ്ങളെ അറിയുന്നവന്‍ മനസോടെതരുന്ന സ്വര്‍ഗനരകങ്ങള്‍ എന്റെ കര്മ്മഫലമായി നന്ദിയോടെ എന്മനം സ്വീകരിക്കും ! 
"എനിക്ക് നിന്‍ കൃപ മതി ,അമൃതാ നിന്‍ സ്നേഹം മതി ;
പഴയപോല്‍ ഇടം നിന്റെ കരളില്‍ മതി " എന്നു പണ്ടേ ഞാന്‍ പാടിയത് ,(യൂട്യൂബില്‍) ' samuelkoodal samasangeetham ' എന്ന തലക്കെട്ടില്‍ ലോകമെമ്പാടും മലയാളിമക്കള്‍ ആസ്വദിക്കുന്നുണ്ട് ! തങ്ങളുടെ 'ശവമടക്കള്‍' എങ്ങിനെ ആകുമെന്നറിയാതെ വേവലാദിപ്പെടുന്ന പാവം അച്ചായമനസുകള്‍ ഇത് കണ്ടു അനുകരിച്ചാല്‍ അവരുടെ 'പാതിപ്പള്ളിപ്രശ്നം' അതോടെ തീര്‍ന്നുകിട്ടും ! ഇവന്റെ ഈ പറിഞ്ഞ കൂദാശ കാരണം ദൈവം ഒരടിമയുടെ അനുസരണയോടെ നമ്മുടെ ആത്മാവിനെ സ്വര്‍ഗത്തിലേക്ക് കയറ്റും എന്നൊക്കെയുള്ള അന്ധവിശ്വാസവും സമൂഹമനസില്‍നിന്നും മാറിക്കിട്ടും ! കള്ളപ്പണംപോലെ കള്ളമാണീ കള്ളപ്പാതിരിയുടെ കൂദാശാത്തട്ടിപ്പ്!! ജനിച്ചാലുടന്‍ മാമോദീസാകൂദാശ തുടങ്ങി ,മരിച്ചാലും തീരാത്ത അന്ത്യകൂദാശ, മക്കളുടെ കീശപോലും കാലിയാക്കുന്ന കൂദാശയാണ്ടുതോറും (ഓര്‍മ്മക്കുര്ബാന)! കത്തനാര്‍ക്കും കപ്പിയാര്‍ക്കും കുശാല്‍ ,,,
എന്ടപ്പച്ഛന്‍ മരിച്ചപ്പോള്‍ ഇടവക മെത്രാനായിരുന്നു കൈകാര്യം ചെയ്തത് ! അന്നുഞാന്‍ അബുധാബിയിലായിരുന്നു ,, അമ്മയുടെ കാലമായപ്പോള്‍ ഞാന്‍ നാടിലെത്തി കാതോലിക്കയെകൊണ്ടതു ചെയ്യിച്ചു ! 'ഒന്നാം ആണ്ടു ഓര്‍മ്മയ്ക്ക്‌ 'വീണ്ടും കാതോലിക്കാ ആ പഴയ ചൊല്ലുതന്നെ ചൊല്ലിയപ്പോള്‍ എന്റെയമ്മ എന്നോടുപറഞ്ഞു "എടാമോനെ നീ ഇവന്മാരെ എല്ലാക്കൊല്ലവും വിളിച്ചു തമ്പുരാനെ ഇങ്ങിനെ കൂടാശ ചൊല്ലിച്ചു ശല്യപ്പെടുത്തരുത് ,,പണ്ടേ കര്‍ത്താവെന്നെ അബ്രഹാമിന്റെ മടിയിലിരുത്തിയേക്കുവാ,,"എന്നു ! അമ്മ സ്വപ്നത്തില്‍ വന്നെന്നോടു പറഞ്ഞത് എനിക്ക് വേദവാക്യമായി! അന്നുമുതല്‍ ഞാനും അമ്മയും കര്‍ത്താവും ഹാപ്പി ! ഹല്ലെലുയ്യ ..

No comments:

Post a Comment

Note: only a member of this blog may post a comment.