Sunday 1 February 2015

അല്മായശബ്ദം: ക്രിസ്തുവിനു പകരം മാമോനെ ആരാധിക്കുന്നു. സഭകളെയും അ...

അല്മായശബ്ദം: ക്രിസ്തുവിനു പകരം മാമോനെ ആരാധിക്കുന്നു. സഭകളെയും അ...: ബാര്‍ കോഴ: രസീതു കൊടുത്ത് കൈക്കൂലി വാങ്ങുമോ? (മാര്‍ കൂറിലോസ്) on  31-January-2015 കോട്ടയം: ബാര്‍ കോഴ സംബന്ധിച്ച എല്ലാ കാര്യങ്ങളു...

"കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച" കാവ്യഭാവനപോലെ "ഓട്ടോറിക്ഷായെ മേത്രാന്കൂട്ടത്തോട്" ഉപമിച്ച മാര്‍ കൂറീലോസിന്റെ ഭാവനയെ നമിക്കുന്നു ! ളോഹയിട്ടവര്‍ സത്യം പറയാന്‍ തുടങ്ങി എന്നത് നല്ലത് തന്നെ ! മാര്‍ കൂറിലോസ്മെത്രാച്ചന്‍ "ആള്‍ക്കൂട്ടത്തില്‍ തനിയെയുള്ള" എന്നതും ആശ്വാസകരം തന്നെ ! അരിയാഹാരം കഴിക്കുന്ന ഏതു പൊട്ടനും ചെട്ടിക്കുമറിയാം മാണി കീശ വീര്‍പ്പിച്ചകാര്യം ! വല്ലവന്റെയും ചിലവില്‍ ഓസിനു കഴിയുന്ന രക്തകൂട്ടയ്മയാണ് മത രാഷ്ട്രീയ നേതാകല്‍ക്കെന്നും ഉള്ളത് ! ഓസുകാര്‍  രാഷ്ട്രീയക്കാരെ കല്ലെറിഞ്ഞിട്ടു കാര്യമില്ല !"നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ "എന്നല്ലേ ബോധ്മുള്ളവന്റെ നീതിബോധം ? "ഓസ്‌ ഓസ്‌" എന്ന് പേരിന്‍റെവാലായി ചേര്‍ത്ത മെത്രാന്‍ ഒന്നാമതായി ഈ "വരുത്തന്‍പേരു" മാറ്റി നന്നാവട്ടെ !

No comments:

Post a Comment

Note: only a member of this blog may post a comment.