Saturday 7 February 2015

അല്മായശബ്ദം: വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്...

അല്മായശബ്ദം: വൈദികരും കന്യാസ്ത്രികളും അവർ തെരഞ്ഞെടുത്ത ജീവിതാന്...: By ചാക്കോ കളരിക്കൽ കഴിഞ്ഞ അര നുറ്റാണ്ടിനിടെ ലോകവ്യാപകമായി ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) വൈദികർ അവരുടെ വൈദികവൃത്തി ഉപേ...

സത്യത്തില്‍ ക്രിസത് മതത്തിലെ 'ക്രിസ്തുവിന്റെ തിരുക്കുരല്‍' ,  ഇന്ത്യന്‍ വേദാന്തമതത്തിന്റെ വെറുമൊരു 'ബൈപ്രോഡക്റ്റ്' മാത്രമാണ് ! അവന്റെ വചനങ്ങള്‍ ഓരോന്ന് നമ്മുടെ ഉപനിഷത് ചിന്തകളുമായി മാറ്റുരച്ച്ചാല്‍ രണ്ടും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാനെന്നു മനസിലാകും ! അവന്‍ തന്റെ അനുയായികളെ ലോകമെല്ലാം സുവിശേഷം അറിയിക്കാന്‍ പറഞ്ഞയച്ച ഭാഗം വി . മത്തായി പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട് ! തല ഉപയോഗിച്ച് ഒന്ന് വായിച്ചുനോക്കൂ ..എന്നിട്ട് ഇന്നിന്‍റെ സഭകളെ ഒന്നുറ്റുനോക്കൂ....അപ്പോള്‍ മനസിലാകും ഇന്നത്തെ ക്രിസ്തീയ സഭകള്‍ ഒരെണ്ണം പോലും അവന്റെ വചനപ്രകാരമല്ല എന്ന് !   ഇന്നത്തെ സഭകള്‍ ആകമാനം പുരോഹിത /പാസ്റെര്‍ തോന്യവാസങ്ങലാണ് ! ഭാരതത്തില്‍ ഇതിന്റെ ഒരു ആവശ്യവും ഒരിക്കലും ഇല്ലേ ഇല്ല ! st.തോമസ്‌ ഇവിടെ 'വന്നു 'എന്നും, 'വന്നിട്ടെയില്ലാ' എന്നുമുള്ള  രണ്ടു വാദങ്ങള്‍ സഭകളില്‍ ഉണ്ടായിരിക്കെ 'വരേണ്ടകാര്യമേയില്ല' എന്നതാണ് സത്യം !

ദൈവമെന്ന അനന്ത ചൈതന്യത്തെ സ്വയം ഉള്ളിന്റെ ഉള്ളില്‍ ധ്യാനത്തിലൂടെ കണ്ടെത്തിയ ദൈവംശമാനസരാണീ ഭാരതീയ മുനിവര്യന്മാർ ! അവരുടെ നാവിൻ തുമ്പില്‍നിന്നും മനസിന്‍റെ നിത്യവസന്തങ്ങള്‍ കേട്ടറിഞ്ഞ ഉപനിഷത്തുകള്‍ ഒന്നുവായിച്ച്നോക്കെന്റെ ജനമേ....അപ്പോഴേ പിടികിട്ടൂ                    'പാതിരിക്കമ്പനിയുടെ' കാലത്തോടുള്ള ഈ കൊലച്ഛതിയുടെ കടുകട്ടി !

No comments:

Post a Comment

Note: only a member of this blog may post a comment.