Monday 9 February 2015

അല്മായശബ്ദം: ദൈവവിളിയെപ്പറ്റി ചില ചിന്തകൾ - സ്വാമി സ്നേഹാനന്ദ ജ...

അല്മായശബ്ദം: ദൈവവിളിയെപ്പറ്റി ചില ചിന്തകൾ - സ്വാമി സ്നേഹാനന്ദ ജ...: വൈദികവൃത്തി, സന്യസ്തജീവിതം എന്നിവയിൽനിന്ന് വേറൊരു ജീവിതാവസ്ഥയിലേയ്ക്ക് മാറുന്നവർ  വൈദികവൃത്തി, സന്യസ്തജീവിതം എന്നിവയിൽനിന്ന് വേറ...

"ദൈവവിളി"എന്ന ഈ പ്രയോഗംതന്നെ ഒരു തെറ്റിദ്ധാരണയാണ് ! കാരണം , അരൂപിയായ ദൈവത്തിനു ആരെയും പേരെടുത്തു വിളിക്കാനോ അരുളിചെയ്യാനോ  ഒരുനാവില്ല എന്നതുതന്നെ ! 'വിളിക്കുക' എന്ന പ്രയോഗവും തെറ്റ്! തന്നില്‍നിന്നും അന്യമായ ഒന്നിനെയല്ലേ ദൈവം  വിളിക്കേണ്ടത്!? സര്‍വവ്യാപിയായ ദൈവത്തില്‍നിന്നും 'അന്യമായി' എന്ന തോന്നലാണ് (പുരോഹിതന്റെ ജല്പനമാണ്) നാം ദൈവത്തെ വിളിക്കാനും, 'ദൈവം നമ്മെ വിളിച്ചു' എന്നതോന്നലിനും കാരണം! ഈവക പൊട്ടത്തരങ്ങളെല്ലാം പറഞ്ഞുപരത്തിയതോ,  ദൈവത്തെപ്പറ്റി ഒരുപുട്ടും അറിയാത്ത "കാളക്കത്തനാരും  വാകീറിപ്പാസ്ടരും"! നമ്മുടെ പാവം അഭയയെ  ഏതു ദൈവമാണ് വിളിച്ചത് കര്‍ത്താവിന്റെ മണവാട്ടിയാകാനും ഒടുവില്‍ സത്യം ലോകത്തെ അറിയിക്കാന്‍ ഒരു കാരണമാകാനും  ? അല്ലാഹുവിന്റെ നാമം അലറിക്കൊണ്ട്‌ സഹോദരന്റെ കഴുത്തറക്കുന്ന മതതീവ്രവാദികളെ ഏതു ദൈവമാണ് വിളിച്ചത് ഈ കൊടും ക്രൂരതചെയ്യുവാന്‍  ? ഏതു ഭാഷയിലായിരുന്നു ദൈവത്തിന്റെ ആ വിളി ? ("സ്നേഹമില്ലെന്നാല്‍ പിന്നേതുമില്ല ,സ്നേഹമാണീശന്‍റെ ഭാഷ കേള്‍ക്കൂ ") ഞാന്‍ അറിയാതെ പാടിപ്പോയതാണ് ! ദൈവത്തെപ്പറ്റിയുള്ള പല മതങ്ങളിലെ വിവരമില്ലാത്ത, കപടതനിറഞ്ഞ പുരോഹിതരുടെ സങ്കല്പ വികല്പനങ്ങളാണിവയെല്ലാംതന്നെ! അവരെ വിശ്വസിച്ച തലമുറകള്‍ ദൈവത്തെ അറിയാതെ കടന്നുപോയി !  നാമും അങ്ങിനെ                                   മൃഗതുല്യരാകാതിരിക്കാന്‍ പുരോഹിതമന്ത്ര/തന്ത്രങ്ങള്‍ മതിയാക്കിയെ മതിയാവൂ ! ദൈവത്തെ അറിയുവാന്‍ ഒരുവന്‍ 'സ്വയം' അറിയണം ,സ്വയമറിയാൻ ധ്യാനമാണ് ഏക വഴിയെന്നു, വഴിയും സത്യവുമായവന്‍ നമ്മോട് വി. മത്തായി ആറില്‍ മൊഴിഞ്ഞില്ലേ ? കത്തനാരാവചനം കൂദാശജല്‍പ്പനങ്ങള്‍ക്കിടയില്‍ മൂടി വീണ്ടും കൂദാശ ചെയ്തുറക്കി !



ഈ ലേഖനം എന്റെ മനസിനേറ്റം പ്രിയനായ ആദരനീയനായ ഫ്ര .ജോണ്‍ ( പപ്പചായന്‍  ) എഴുതിയത് ഒരുകുറിയല്ല പലവട്ടം വായിക്കാനും മറ്റുള്ളവര്‍ക്ക്പകരാനും ഇന്നിന്റെ സുവിശേഷകരെ നിങ്ങള്ക്ക് കഴിയുമാറാകട്ടെ ,ആമ്മേന്‍ !

No comments:

Post a Comment

Note: only a member of this blog may post a comment.