Saturday 21 February 2015

അല്മായശബ്ദം: എല്ലാത്തരം അടിമത്തവും സഹിക്കുന്ന മലയാളി

അല്മായശബ്ദം: എല്ലാത്തരം അടിമത്തവും സഹിക്കുന്ന മലയാളി: Mathew Tharakunnel  and  Joy Paul Puthussery  shared  Dinesan Kaprasery 's  photo ."ഭയം" എന്ന ഭാവം തന്നെ ദ്വൈതഭാവത്തില്‍ നിന്നുമാണ് താനേ  വിരിയുന്നത്  ! "ഞാനും പിതാവും (ദൈവവും ) ഒന്നാണെന്ന്" അവനവന്‍  സ്വയമറിവില്‍ മനസുറപ്പിച്ചവന്‍ പിന്നെ ആരെയാണ്  നാം ഭയപ്പെടേണ്ടത്? "ദൈവഭയം", അത് ദൈവത്തെ അറിയാത്ത വിവരദോഷിക്കത്തനാര്‍ ജനത്തിന്റെ തലയില്‍ കയറ്റിവച്ച മിഥ്യയായ ചുമടുമാത്രമാണ് ! അറിവിന്റെ അരുണോദയത്തില്‍ താനേ അലിഞ്ഞില്ലാതെയാകുന്ന കൂരിരുൾ പോലെയാണ് ,"ഭയവും ദൈവഭയവും"! ദൈവത്തെ അവനവന്റെ ഉള്‍ക്കാംപിലെ സത്യനിത്യജീവനായി (ചൈതന്ന്യമായി )സ്വയം ധ്യാനത്തിലൂടെ (ക്രിസ്തു നമ്മെ കാണിച്ചുതന്ന മനസിന്‍റെ അറയിലെ പ്രയോഗം ) ഓരോരുത്തനും സദാ കണ്ടെത്താനാകും സംശയമില്ല ! അപ്പോള്‍ അവനു  ഭയമില്ല ,ജീവിതത്തില്‍ ഒരു കത്തനാരില്ല അവനെ തീറ്റിപ്പോറ്റുന്ന                പാഴ്ച്ചിലവുമില്ല; പിന്നവന്പ ള്ളിയില്ല പള്ളിപ്പരീശകൊള്ളയില്ല ,ആത്മീയ ചൂഷണമില്ല ,ആത്മീകാന്ധതയുമില്ലേയില്ല !

ഒരു ജലകണിക എന്തിനു മഹാസിന്ധുവിനെ ഭയപ്പെടണം ?                                ഒരു മണല്‍ത്തരി എന്തിനു ഹിമാലയത്തെ ഭയന്നിരിക്കണം ?ദൈവം കോപിക്കുന്നില്ല ധ്വംസിക്കുന്നുമില്ല ! ഇതെല്ലാം  നമ്മെപ്പറ്റിക്കാനുള്ള  പുരോഹിതന്റെ വെറും മതങ്ങളാണ് (അഭിപ്രായങ്ങളാണ്) ! ക്രിസ്തുവിനെ അനുസരിച്ചു പള്ളിയില്‍ പോകാതെയിരുന്നാൽ ഈ മേനകെടുവല്ലതും വരുമോ എന്റെ അച്ചായന്മാരെ ....

No comments:

Post a Comment

Note: only a member of this blog may post a comment.