Saturday 14 February 2015

അല്മായശബ്ദം: വൈദികര്‍, കന്യാസ്ത്രികള്‍ കളം വിട്ടു പോരുന്നവര്‍

അല്മായശബ്ദം: വൈദികര്‍, കന്യാസ്ത്രികള്‍ കളം വിട്ടു പോരുന്നവര്‍: മുഖക്കുറി -  ജോര്‍ജ്ജ് മൂലെച്ചാലില്‍ (ചീഫ് എഡിറ്റര്‍ സത്യജ്വാല) സത്യജ്വാല ഫെബ്രുവരി ലക്കം ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യ...

"ക്രിസ്ത്യാനി" എന്നാല്‍ ക്രിസ്തുവിനെ അനുയാനം ചെയ്യുന്നവന്‍ എന്നല്ലേ അര്‍ഥം? കേരളത്തില്‍ ഈ ഇനത്തെ ഇന്ന് കണികാണാനില്ലാതായി! കാരണം ക്രിസ്തുമതത്തെ, ക്രിസ്തുവിനെ,അവന്റെ തിരുവചനങ്ങളെ അവരവരുടെ വയറ്റിപ്പാടിന്റെ 'ഈസി ഉപാധിയായി' കരുതിയ പലയിനം പാസ്സ്റെര്‍/പുരോഹിതര്തന്നെ ! അവര്‍ കുഴിച്ച "ആത്മീയചതിക്കുഴിയില്‍" വീണു ജന്മം തകര്‍ന്ന കര്‍ത്താവിന്റെ മണവാട്ടിമാരെ, പുരോഹിതരെ പുനരധിവസിപ്പിക്കുവാൻ ഇന്ത്യയില്‍ത്തന്നെ ആദ്യമായി "നല്ലശമരായന്‍" എന്ന കേരള ക്രിസ്ത്യന്‍ റിഫോര്‍മേഷോണ്‍ മൂവ്മെന്റ് KCRM , ഈ ഫെബ്രുവരിമാസം ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച, എറണാകുളം പാലാരിവട്ടം SNDP ഹാളില്‍ , രാവിലെ പത്തുമണി മുതല്‍ നടക്കുന്ന സെമിനാറില്‍ കേരളത്തിലെ (സഭാഭേധമെന്ന്യേ)ക്രിസ്തുവിന്റെ "നല്ലശമരായരേ" ,നമുക്കൊത്തുചേരാം...കുരിശിതന്‍ നിങ്ങളെ അവിടെ അന്നു കാണാന്‍ കൊതിക്കുന്നു ! പുരോഹിതന്റെ അച്ചടക്കമില്ലാത്ത ,ദൈവത്തെ അറിയാത്ത അഹന്ത, ഭോഗാസക്തി ഇനിയും കാലം പൊറുക്കുമോ? ഇല്ല! കൊല്ലത്തിലൊരിക്കലെങ്കിലും ക്രിസ്തുവിന്‍റെ പ്രിയനായ നല്ല ശമരായനാകൂ ..ആ വര്ഷം മുഴുവന്‍ നിങ്ങള്‍ പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകേണ്ടാ ..നിങ്ങള്‍ രക്ഷിക്കപ്പെട്ടു!!,ക്രിസ്തു നിങ്ങള്ക്ക് രക്ഷകനായില്ലേ പിന്നെന്തിനീ "പാഷാണംപാതിരി" ??
"ഉന്തിന്റെ കൂടൊരു തള്ളല്‍"എന്ന കണക്കെ ശ്രീ ജോര്‍ജ്ജ്മൂലെച്ചാലിയുടെ ഉഗ്രന്‍ മുഖക്കുറിക്ക് ഇതാ എന്റെ കുറിപ്പ്!

No comments:

Post a Comment

Note: only a member of this blog may post a comment.