Monday 2 February 2015

അല്മായശബ്ദം: അവയവദാനം, ചില വസ്തുതകള്‍

അല്മായശബ്ദം: അവയവദാനം, ചില വസ്തുതകള്‍: അലക്സ്‌ കണിയാംപറമ്പില്‍  ( ഫെയിസ് ബുക്ക്) ഇന്നലെ (31.01.2014) മാഞ്ചെസ്റ്ററില്‍ നടന്നു ഒരു ചടങ്ങില്‍ പങ്കെടുത്തു. ഇവിടെയുള്ള NHS ഹോസ്...

"ഞാനും പിതാവും ഒന്നാകുന്നു"//"എന്നെകണ്ടവന്‍പിതാവിനെ കണ്ടിരിക്കുന്നു " ഈ രണ്ടു പ്രസ്താവനകളും "യേശു പറഞ്ഞു ,യേശു പറഞ്ഞു" എന്ന് പറയുന്നവരെ, നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം അറിഞ്ഞു താനേ ഈ ബോധത്തിലെത്തുവോളം കത്തനാര് കാണിച്ചുതരുന്ന ഏതിനേയും നിങ്ങള്‍ ദൈവമെന്നു കരുതി മുട്ടുകുത്തും,"ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ" എന്നും കരയും ! യേശു സ്വയം ദൈവമാണെന്ന് പറഞ്ഞത് "അഹംബ്രഹ്മം" എന്ന നിറഞ്ഞ ആത്മബോധത്തിലായിരുന്നു!  എന്നിരുന്നാലും,"ഏലിഏലി ലമ്മാ ശബക്താണീ" (എന്റെ ദൈവമേ ,എന്റെ ദൈവമേ ,എന്നെ നീ കൈവിട്ടതെന്തു ) എന്ന് മരണമൊഴിയായി ഒരു വിവരക്കേട് പറഞ്ഞതും നമ്മള്‍ ഓര്ക്കണം ! കൈവിടാതെ മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ആ 'സത്യനിത്യ ചൈതന്യത്തോട്' അങ്ങിനെ പറയേണ്ടിയിരുന്നില്ല, എന്ന് യേശുവിനു പിന്നീട് തോന്നിക്കാണാം ! ദൈവം തന്നില്‍നിന്നും അന്യമായ ഒന്നാണെന്ന ബോധത്തിലാണ് യേശു "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കേണമേ "എന്നൊക്കെ തട്ടിവിട്ടു ചള്ളിപ്പോയതും ! ചിന്തിക്കൂ ..

No comments:

Post a Comment

Note: only a member of this blog may post a comment.