Monday 23 February 2015

അല്മായശബ്ദം: വൈദികവൃത്തിയും സന്ന്യാസവും ഉപേക്ഷിച്ചവർ സമൂഹത്തി...

അല്മായശബ്ദം: വൈദികവൃത്തിയും സന്ന്യാസവും ഉപേക്ഷിച്ചവർ സമൂഹത്തി...: ഫാ.കെ.പി.ഷിബു ചെറുപ്രായത്തിൽ ഉത്കൃഷ്ടമൂല്യങ്ങളിൽ ആകൃഷ്ടരായി വൈദികവൃത്തിയിലേക്കും സന്ന്യാസത്തിലേക്കും ഇറങ്ങിത്തിരിച്ചവരിൽ ചിലർ, അതിനു...

"കണ്ണ് തുറക്കാത്ത (മനുഷ്യ) ദൈവങ്ങളേ,കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെ, മറക്കൂ നിങ്ങളീ ദേവദാസരെ;

മറക്കൂ മറക്കൂ " പഴയ സിനിമാഗാനം അറിയാതോര്‍ത്തുപോയി !

സഭയുടെ ആത്മീകച്ചതിക്കുഴിയില്‍ വീണു തകര്‍ന്നുപോയ ഈ ദേവദാസരെ(കര്‍ത്താവിന്റെ എക്സ് മണവാട്ടിമാരെ, എക്സ് റെവ് ഫാദരന്മാരെ) കരുണയില്ലാത്ത സഭാമേലാലന്മാരെ (മെത്രാന്മാരെ ഭോഗങ്ങളില്‍ മതിവരാത്ത ശപിക്കപ്പെട്ട പൌരോഹിതമേ,) നിങ്ങള്ക്ക് മറക്കുവാനാകുമോ? പുതിയപുതിയ പള്ളികള്‍ വീണ്ടും പണിതുയര്‍ത്തി നാടാകെ സിമിന്റാലയങ്ങള്‍ കൊണ്ട് വഴിയോരക്കാശ്ച്ചകള്‍ ഒരുക്കാതെ ആ പണം ഈ സാധുക്കളുടെ പുനരധിവാസത്തിനായി ഇനിയെങ്കിലും ചിലവാക്കാന്‍ മനസ്സില്‍ "കരുണ" എള്ളോളമെങ്കിലും  ഉള്ളവരാകൂ.. ക്രിസ്തുവിന്റെ "നല്ലശമരായനെ"  നിങ്ങള്‍ ഒരിക്കല്‍ പോലും  പരിചയപ്പെട്ടിട്ടില്ലേ ? ഹാ കഷ്ടം ! നിങ്ങള്ക്ക് "നിത്യജീവന്‍" അകലെ അകലെ അകലെ ....

No comments:

Post a Comment

Note: only a member of this blog may post a comment.