അല്മായശബ്ദം: ദളിതര്‍ക്കുവേണ്ടി സഭയുടെ മുതലകണ്ണുനീര്: രാജ്യമാകമാനമുള്ള കത്തോലിക്കരും നവീകരണ സഭകളും 2012 ഡിസംബര്‍ ഒമ്പതാം തിയതി ദളിത സ്വാതന്ത്ര്യ മുക്തിദിനമായി ആഘോഷിക്കുകയുണ്ട ായി.കത്തോലിക്കാ ...
''അഹം ബ്രഹ്മം'' എന്ന് ജപിച്ചു, "ഞാനും ദൈവവും ഒന്നാകുന്നു" എന്ന് മനസ്സില്‍ സദാ ധ്യാനിച്ചു നടന്ന ഒരു ജനതയെ പലതുംകാട്ടി പ്രലോഭിപ്പിച്ചു, മതം മാറ്റി; ഒടുവില്‍ ഏതോ എരപ്പാളി കത്തനാരുടെ അടിമകളാക്കുന്ന / വെറും മൃഗതുല്യമായി ആടുകളാക്കുന്ന / പുരോഹിതമേല്കോയ്മയുള്ള ഇന്നത്തെ ( ക്രിസ്തുവിനെ തഴഞ്ഞ ) socalled ക്രിസ്തുമതം, ഈ സഭകള്‍ , ഇന്നോളം ഭാരതജനതയെ ചതിക്കുകയായിരുന്നു /ചൂഷണം ചെയ്യുകയായിരുന്നു സത്യം ; സംശയമില്ല !
ഇതിനൊരു പരിഹാരമായി "ഘര്‍ വാപസി" കാലം തുടങ്ങി..വന്പിച്ച വിജയമാകുന്നു ! ഞാന്‍ ഒരു ഭാരതീയന്, ജന്മം കൊണ്ട് ഇവറ്റകളുടെ വിശ്വാസ /ആചാര / മാരണത്തില്‍ ഗതികിട്ടാപ്രേതംപോലെ ജീവിച്ചുകൊണ്ട്തന്നെ, അളവില്ലാതെ ആഹ്ലാദിക്കുന്നു, കാലത്തിന്റെ ഈ വലിയ വേലിയേറ്റം കണ്ടു! ഇന്ന് വെറും ദളിതരേ "ഘര്‍ വാപസി" കളിക്കുന്നുള്ളൂവെങ്കില്‍, നാളെ പൈതൃകം തേടി അനേകര്‍ അവരുടെ പൂര്‍വികരുടെ കുഴിമാടം / അസ്തികള്‍ ഗംഗാപുളിനങ്ങളില് തേടുകയില്ലെന്നാര് കണ്ടു ?! സത്യം പറയട്ടെ, എന്റെ വല്യപ്പൂപ്പനെ ഞാന്‍ സദാ മനസുകൊണ്ട് തേടുന്നു , ഇന്ത്യയിലെ നാല് ജാതികളില്‍ (കൃഷ്ണന്റെ ചാതുര്‍വര്‍ണ്യം)! എന്റെയീ ശരീരം ഞാന്‍ വെടിയും മുന്‍പേ എനിക്കാ സത്യം കണ്ടെത്താനായാല്‍ എനിക്ക് സത്യമായും മോക്ഷപ്രാപ്തിയായി ! പിന്നെന്തിനു കത്തനാരു (കൈകൂലിവാങ്ങി ) ശുപാര്‍ശ ചെയ്തു എനിക്ക് കിട്ടിയേക്കാവുന്ന ഒരു "അച്ചായസ്വര്ഗം" ?!
No comments:
Post a Comment
Note: only a member of this blog may post a comment.