Saturday 17 January 2015

KCRM - 2015 ഫെബ്രുവരി 28 ലെ കൊച്ചി സമ്മേളനം: വിശദാംശങ്ങള്‍
പൗരോഹിത്യവും സന്യാസവും വിട്ടുപോന്നിട്ടുള്ള വൈദികർക്കും സന്ന്യാസിനീ-സന്ന്യാസികൾക്കും വേണ്ടി KCRM കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയസമ്മേളനത്തിന് 12 ഭാരവാഹികളും 31 അംഗ നിർവ്വാഹകസമിതിയുമടക്കം 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു (പേരുകൾ 2015 ജനുവരി ലക്കം സത്യജ്വാല പേജ് 35ലെ റിപ്പോർട്ടിൽ കാണുക). കൂടാതെ, കെ.സി.ആർ.എം. സംസ്ഥാനകമ്മിറ്റി യോഗംചേർന്ന്, സഭാനവീകരണ മേഖലയിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി ഒരു 17 അംഗ അഡൈ്വസറിബോർഡിനും രൂപംകൊടുത്തു.
അഡൈ്വസറി ബോർഡ് അംഗങ്ങൾ: സർവ്വശ്രീ ഡോ. ജെയിംസ് കോട്ടൂർ (എറണാകുളം), ജോസഫ് മറ്റപ്പള്ളി (അഹമ്മദാബാദ്), സക്കറിയാസ് നെടുങ്കനാൽ (പൂഞ്ഞാർ), ചാക്കോ കളരിക്കൽ (USA), റ്റി. വി. പോൾ തളിയൻ (അങ്കമാലി), സാമുവൽ കൂടൽ (പത്തനംതിട്ട), ലാലൻ തരകൻ എഴുപുന്ന (ആലപ്പുഴ), ജോസഫ് പടന്നമാക്കൽ (USA), ഫാ. സ്‌നേഹാനന്ദ ജ്യോതി (മൂന്നാർ), അഡ്വ. വർഗ്ഗീസ് പറമ്പിൽ (എറണാകുളം), മാത്യു എം. തറക്കുന്നേൽ (പാലാ), ജോസഫ് വെളിവിൽ (എറണാകുളം), ഫെലിക്‌സ് പുല്ലൂടൻ (എറണാകുളം), പി. എസ്. ജോസഫ് പനച്ചിക്കവയലിൽ (തീക്കോയി), ആന്റോ കോക്കാട്ട് (തൃശ്ശൂർ), ജോയി പോൾ പുതുശ്ശേരി (തൃശ്ശൂർ), വി.കെ.ജോയി (തൃശ്ശൂർ).
വ്യത്യസ്തകാരണങ്ങളാൽ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള ബഹുമാന്യരായ പുരോഹിതരുടെയും കന്യാസ്ത്രീമഠങ്ങൾ വിട്ടു പുറത്തുവന്നിട്ടുള്ള സന്യാസിനിമാരുടെയും അവരിൽത്തന്നെയുള്ള വിവാഹിതരുടെയും ദേശീയസമ്മേളനത്തിന് അറബിക്കടലിന്‍റെ റാണി സാക്ഷ്യം വഹിക്കുകയാണ്. ഭാരതകത്തോലിക്കാസഭാചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ ഇവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പുനരധിവാസവിഷയങ്ങളും ചർച്ചചെയ്യുന്നു.
അമേരിക്ക, ജർമ്മനി, ആസ്‌ട്രേലിയ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽനിന്നും, കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പള്ളികളിലെ ബഹുമാന്യരായ അച്ചൻമാരിൽനിന്നും, വിവിധ മഠങ്ങളിലെ സിസ്റ്റേഴ്‌സിൽനിന്നും, വിശ്വാസിസമൂഹത്തിൽനിന്നും വൻതോതിലുള്ള ആശംസാ പ്രവാഹം ഈ സംരംഭത്തിനു ലഭിച്ചുകൊണ്ടിരിക്കയാണെന്നത് വളരെയധികം സന്തോഷത്തിനു വകനൽകുന്നു. ആശംസകൾ നേർന്ന എല്ലാവർക്കും KCRM- ന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. നിരവധിപേർ സോഷ്യൽ നെറ്റ് വർക്കുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ഈ സന്ദേശം കൈമാറുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർക്കും നന്ദി!
സന്ദേശങ്ങൾ കൈമാറിയും സമ്മേളനത്തിന്‍റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായും സമ്മേളനത്തിൽ പങ്കെടുത്തും ഈ ചരിത്രദൗത്യത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.
, നിങ്ങൾക്കറിയാവുന്ന എല്ലാവരെയും സമ്മേളനവിവരം അറിയിച്ച് താഴെക്കൊടുക്കുന്ന ഫോൺനമ്പരുകളിൽ ബന്ധപ്പെടാൻ നിർദ്ദേശിക്കുമല്ലോ.
പേരുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയിരിക്കുന്നതിനാൽ
ബന്ധപ്പെടേണ്ട നമ്പരുകൾ: റെജി ഞള്ളാനി- 9447105070, ഫാ. ഷിബു കെ.പി. -9446128322, കെ.കെ ജോസ് കണ്ടത്തിൽ -8547573730, കെ ജോർജ്ജ് ‌ജോസഫ്- 9496313963, പ്രൊഫ. ഇപ്പൻ- 9446561252.
Posted by അല്മായ ശബ്ദം at 5:04 PM No comments:
Like ·  · 

No comments:

Post a Comment

Note: only a member of this blog may post a comment.