Saturday 10 January 2015

അല്മായശബ്ദം: ഖര്‍ വാപ്പസിയുടെ കാരണക്കാര്‍ ക്രിസ്ത്യന്‍ പുരോഹിതര...

അല്മായശബ്ദം: ഖര്‍ വാപ്പസിയുടെ കാരണക്കാര്‍ ക്രിസ്ത്യന്‍ പുരോഹിതര...: കോട്ടയം: കേരളത്തില്‍ നടക്കുന്ന പുന:പരിവര്‍ത്തനങ്ങള്‍ക്ക് സംഘപരി വാര്‍ സംഘടനകളെ കുറ്റം പറയേണ്ടതില്ലെന്ന് ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ...

എന്റെ ചാക്കോച്ചയാ, ഈ മെത്രാന്റെ  വേഷത്തിന് എത്രമീറ്റര്‍ തുണിയുന്ടെന്നറിയാമോ?  നസരായന്റെ കുരിശിലെ വേഷത്തിന്റെ ഇരുപതിരട്ടി!  മോശയുടെ വടിയും, മോശയുടെ കാലത്തെ ആടിനെ കൊല്ലുന്ന ആ ചോര അള്‍ത്താരയില്‍ തളിക്കുന്ന വേഷവും ! ലോകമെല്ലാം സ്നേഹമെന്ന ജീവനരീതിയുടെ വിളമ്പരക്കാരാകാനേ ക്രിസ്തു                          ഇവറ്റകളോട് മൊഴിഞ്ഞുള്ളൂ ; എന്നാല്‍ ഇവര്‍ മോശുയുടെ കാലത്തെ പുരോഹിതവേഷം കോപ്പിയടിച്ചു ക്രിസ്തുവിനെ അപഹസിക്കുന്നു! എന്നാല്‍ വേഷമേയുള്ളൂ "ഹൃദയശുദ്ധി" ഇവര്‍ക്ക് ഇല്ല! അതനാല്‍ ദൈവത്തെകാണാനോ  അറിയാനോ ഇവര്‍ക്കാവുകയുമില്ല ! സമാധാനം നടത്താനിവര്‍ക്കറിയില്ല ; സഭകള്തമ്മില്‍ കലഹിപ്പിക്കലാണ് ഇവരുടെ മെയിന്‍ അജണ്ടാ ...ആയതിനാല്‍ "ദൈവമക്കള്‍" എന്ന് ഇവരെ വിളിക്കാനും പാടില്ല!  ആത്മജ്നാന ദാഹം ഇവര്‍ക്കില്ല; ആയതിനാല്‍ സ്വര്‍ഗരാജ്യം ഇവര്‍ പൂകുകയില്ല ! നീതിക്കായി ഇവര്‍ ദാഹിക്കാറില്ല അതുകാരണം ഇവര്‍ക്ക് തൃപ്തി വരികയുമില്ല ! മേര്സിടീസില്‍ പായുന്ന ഇവര്‍ക്ക് ദു:ഖമില്ല , അതിനാല്‍ നിത്യതയെന്ന ആശ്വാസം ഇവര്‍ക്കുള്ളതല്ല!  കരുണയും സൌമ്യതയും കരളില്‍ ഇല്ലാത്ത ഇവരെ എന്തിനോടിനിയും ഉപമിക്കേണം ?  എസ് എസ്, "വെള്ളതെച്ച ശവക്കല്ലറകളോട്".... നമ്മുടെ കര്‍ത്താവെത്ര മിടുക്കന്‍ !!!

No comments:

Post a Comment

Note: only a member of this blog may post a comment.