Saturday 24 January 2015

അല്മായശബ്ദം: പ്രതി വാദിയെ ചൊല്ലിയടക്കി!

അല്മായശബ്ദം: പ്രതി വാദിയെ ചൊല്ലിയടക്കി!: തങ്ങളുടെ 5 ഏക്കർ 5 സെന്റുസ്ഥലം വഞ്ചനയിൽ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ഡോ. തോമസ് അറയ്ക്കലും ഭാര്യ മോണിക്കാ തോമസും വാദികളാണ്. കാഞ്ഞ...

'ആവേ മരിയ ധ്യാനകേന്ദ്രം' ! ഈ നാമം തന്നെ ഒരു തട്ടിപ്പാണ് !                           ധ്യാനകേന്ദ്രങ്ങളെന്ന പേരില്‍ നാടാകെ കത്തനാരും പാസ്ടരും കൂടി കാട്ടികൂട്ടുന്ന മിമിക്സ് കണ്ടാല്‍ ചിരിയും // പിന്നെ കര്‍ത്താവിന്‍റെ യരുസലേം പള്ളിയിലെ എരിവും വരും !  "അവനവന്‍ ധ്യാനിക്കേണ്ടത് അവനവന്‍റെ മനസിനകത്ത് തന്നെ ആയിരിക്കണം"(അറയില്‍ കയറി വാതിലുകള്‍ അടച്ചു .....) എന്ന് ലോകധ്യാനഗുരു നമ്മോടു വി.മത്തായി ആറില്‍ പറഞ്ഞിട്ടുള്ളത് മറന്നുപോയ ക്രിസ്ത്യാനീ, നിന്നെ കത്തനാരും പാസ്ടരും കൂടി നുകംവൈക്കാതെ പൂട്ടും ! നിന്നെ ആടെന്നു വിളിക്കും പൂടപോലെ അവന്റെ ഇഷ്ടത്തിനിട്ടു പറ്റും ! അത് വരാതിരിക്കാനാണ് നസരായന്‍ അഡ്വാന്‍സായി "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുത് " എന്നും പറഞ്ഞത് ! ഇതൊക്കെ മനസിലാക്കാന്‍ ആരു  bibile വായിച്ചു ? കാളകള് മാതിരി പള്ളിയില്പോയി കാളക്കത്തനാരുടെ അടിമകളായി തനതായ "സത്ത" അറിയാതെ പള്ളിപ്പറമ്പില്‍ മൂടപ്പെട്ടു !

"ഞാനും പിതാവും ഒന്നാകുന്നു","എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു"എന്ന മൊഴികളുടെ സത്യം മനസിലാകണമെങ്കില്‍ മനസിന്‍റെ ഏകാന്തതയുടെപുളിനങ്ങളില്‍ മനസലഞ്ഞു//മനസുതന്നെ ഇല്ലാതെയാകണം ! ഇതിനു ഗുരുവചനമല്ലാതെ മറ്റൊരു വഴിയുമില്ല ! അവന്‍ തന്നെ വഴിയും അവന്തന്നെ സത്യവുമാകുന്നു ! ഇതറിയുവാന്‍ എന്തിനു പള്ളി?എന്തിനൊരു വായ് നാറിപ്പാതിരി ? സ്വയം അറിഞ്ഞവന് പിന്നിവനൊക്കെ എന്തിനു ? "അഹം ബ്രഹ്മം" എന്നതാണ് സ്വയമറിയല്‍! അതെ ,ഞാനും പിതാവും (ദൈവവും )ഒന്നാകുന്നു ! 'ഞാന്‍' എന്ന ഭോധമാണ് ജ്ഞാനം ! "പ്രജ്ഞാനം ബ്രഹ്മം" ആ ജ്ഞാനത്തില്‍ മനസുകള്‍ ഓരോന്നും സദാ സ്നാനം ചെയ്യുവീന്‍ ... ഇതാണ് മാമോദീസാ ...

No comments:

Post a Comment

Note: only a member of this blog may post a comment.