Sunday 4 January 2015

അല്മായശബ്ദം: ശുദ്ധമാന തട്ടിപ്പ്!

അല്മായശബ്ദം: ശുദ്ധമാന തട്ടിപ്പ്!: സക്കറിയാസ് നെടുങ്കനാല്‍ കണ്ടത്: വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ആവശ്യമില്ല എന്നാണു കത്തോലിക്കാ സഭ എല്ലായിടത്തും വെളിപ്പെടുത്തുന്...

prof .ജോണ്‍സി  ജേക്കബ്‌ "ഘര് വപസി" കാലേ നടപ്പാക്കി 'വാസുദേവന്‍ നന്ദിക്കര' ആയതു മാതൃകാപരം തന്നെ ! ക്രിസ്തു "എന്‍റെ ഓര്‍മ്മൈക്കായി നിങ്ങള്‍ ഇപ്രകാരം ത്യാഗം ചെയ്യുവീന്‍ " എന്നതിനെ "ചൊല്ലുവീന്‍" എന്ന് തിരുത്തിക്കുറിച്ചു കുര്‍ബാന (ത്യാഗം) തച്ചിന് ചൊല്ലുന്ന കത്തനാരെ, "കുര്ബാന ചൊല്ലാനല്ല,ചെയ്യുവീന്‍ നിങ്ങളെന്റെ                                                    ഒര്മൈക്കായ് കാലത്തോളം ;എന്നേശു വിതുമ്പുന്നു "!

                   

വി,മത്തായി ആറു ഒരിക്കലെങ്കിലും മനസിരുത്തി വായിച്ചിട്ടുള്ള ,മനസാക്ഷിയുള്ള ഒരു പാതിരിക്കും ഒരു കൂദാശാജല്പനവും                            ചൊല്ലാനാവുകയില്ല സത്യം ! ദൈവത്തെയും മനുഷ്യനെയും ഒരുപോലെ പൊട്ടന്മാരാക്കുന്ന ഈ 'കുര്‍ബാന/കൂദാശ' കളികള്‍ കത്തനാര് എന്ന് നിര്‍ത്തുന്നുവോ ,അന്നേ ഇവിടെ ഒന്നാം ക്രിസ്തിയാനി (ജ്ഞാനത്തില്‍ മനസിനെ സ്നാനം ചെയ്തു,) ഉണ്ടാകയുള്ളൂ...പ്രാര്‍ഥിക്കാന്‍ പള്ളികളില്‍ പോകാത്തവനേ 'ക്രിസ്തിയാനി' ആകാനും സാദ്ധ്യമാവൂ!  



എന്റെ മാളോരെ ,ക്രിസ്തു ഒരു മതവും ഇവിടെ സ്ഥാപിച്ചില്ല ! അങ്ങിനെ ഒരു മതവും ഇല്ല ! 'ക്രിസ്തീയത' എന്നത് ഒരു ജീവിതരീതി മാത്രമാണ് ; ക്രിസ്തു അവതരിപ്പിച്ച സ്നേഹിതരുടെ ലോകം ! അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കുന്നവരുടെ ലോകം!   അതാണാപാവം ഭാവനചെയ്ത്, കത്തനാരുടെ തല്ലുകൊണ്ടതും ! മോശയുടെ ളോഹയ്ക്കുള്ളില്‍ കയറിക്കൂടിയ കലികാലകപടതയുടെ കയ്യാപ്പാമാരാനിന്നും കുര്ബാനകൂദാശ  കളിച്ചു ക്രിസ്തുവിനെ എന്നും  പരിഹസിക്കുന്നത് അപമാനകരംതന്നെ  ! അവരുടെ ഈ പേക്കൂത്ത് കാണാന്‍ നാം പള്ളിയില്‍ പോകാതിരുന്നാല്‍ പോരെ ? പേര് മാറാതെ തന്നെ നമുക്കും 'ഘര്‍ വപസി'കളാകാം /ക്രിസ്തുവിന്റെ അനുയായികളും ആകാം ! ഓക്കേ?

No comments:

Post a Comment

Note: only a member of this blog may post a comment.